Kerala News

‘സര്‍വകലാശാലകള്‍ക്ക് എതിരെ നിഴല്‍യുദ്ധം നടത്തുകയാണ്’; ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ

  • 22nd August 2022
  • 0 Comments

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ. പാര്‍ട്ടി മുഖപത്രമായ ജനയുഗത്തില്‍ എഴുതിയ മുഖപ്രസംഗത്തില്‍ ആണ് വിമര്‍ശനം. ഇല്ലാത്ത അധികാരം എടുത്തണിഞ്ഞ് ഗവര്‍ണര്‍ മേനി നടിക്കുകയാണെന്നും, ഗവര്‍ണറുടെ നടപടികള്‍ സര്‍വ്വകലാശാല ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും ജനയുഗത്തില്‍ വിമര്‍ശിക്കുന്നു. ഗവര്‍ണര്‍ സര്‍വകലാശാലകള്‍ക്ക് എതിരെ നിഴല്‍യുദ്ധം നടത്തുകയാണെന്നും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കീര്‍ത്തി നശിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നും സിപിഐ ആരോപിക്കുന്നു. ഗവര്‍ണറുടെ നടപടികള്‍ ജനാധിപത്യ – ഭരണഘടനാ വിരുദ്ധമാണ്. സര്‍ക്കാര്‍ വിരുദ്ധ മാധ്യമങ്ങളുടെ അജണ്ടകള്‍ക്കനുസൃതമായി താന്‍പ്രമാണിത്തത്തോടെയുള്ള തന്റെ നിലപാടുകളില്‍ ഉറച്ചു നില്ക്കുകയാണ് അദ്ദേഹം. […]

Kerala News

ധനമന്ത്രിക്കെതിരെയും പിണറായി സര്‍ക്കാര്‍ ബ്രാന്‍ഡിംഗിനെതിരെയും സിപിഐ കൊല്ലം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം

  • 19th August 2022
  • 0 Comments

രണ്ടാം പിണറായി സര്‍ക്കാരിനും ധനമന്ത്രി കെ എന്‍ ബാലഗോപാലിനുമെതിരെ സിപിഐ കൊല്ലം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം. ഇടത് മുന്നണിയെ പിണറായി വത്കരിക്കുന്നുവെന്നായിരുന്നു സമ്മേളനത്തില്‍ ഉയര്‍ന്നു വന്ന പ്രധാന വിമര്‍ശനം. ജിഎസ്ടി കൗണ്‍സിലില്‍ പോയി മിണ്ടാതിരുന്ന് എല്ലാം അംഗീകരിച്ച ശേഷം തിരികെ കേരളത്തില്‍ വന്ന് തീരുമാനങ്ങളെ എതിര്‍ത്തുവെന്ന് മാറ്റി പറഞ്ഞുവെന്നാണ് ധനമന്ത്രിക്കെതിരെ ഉയര്‍ന്ന ആരോപണം. സിപിഐയ്ക്ക് രണ്ടുവര്‍ഷത്തേക്കെങ്കിലും മുഖ്യമന്ത്രിസ്ഥാനം ആവശ്യപ്പെടണമെന്നും പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. ദേശീയ തലത്തില്‍ ബിജെപിക്ക് എതിരായ പോരാട്ടത്തില്‍, മമത ബാനര്‍ജിയെയും കൂടെ കൂട്ടണമെന്നും സിപിഐ കൊല്ലം […]

Kerala News

‘കാനം പിണറായിയുടെ അടിമയെപ്പോലെ പ്രവർത്തിക്കുന്നു’സിപിഎം മന്ത്രിമാരിൽ ചിലർ ബൂർഷാ പാർട്ടിയുടെ മന്ത്രിമാരെ പോലെ പെരുമാറുന്നു

  • 7th August 2022
  • 0 Comments

കാനത്തിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ. മുഖ്യമന്ത്രി പിണറായി വിജയന്റെ അടിമയെ പോലെയാണ് സിപിഐ സെക്രട്ടറി കാനം രാജേന്ദ്രൻ പ്രവർത്തിക്കുന്നതെന്നാണ് സമ്മേളനത്തിലുയര്‍ന്ന പ്രധാന വിമര്‍ശനം.എൽദോ എബ്രഹാമിനെ പോലീസ് തല്ലിയപ്പോൾ കാനം ന്യായീകരിച്ചു. പ്രതിപക്ഷത്ത് വരുമ്പോഴും കാനം ഇങ്ങനെ ന്യായീകരിക്കുമോ എന്ന് സിപിഐ പത്തനംതിട്ട ജില്ലാ സമ്മേളനത്തിൽ അഭിപ്രായമുയർന്നു.അടൂരിൽ ചിറ്റയത്തെ തോൽപ്പിക്കാൻ സിപിഐഎമിലെ ഒരു വിഭാഗം ശ്രമിച്ചു. അതാണ് ഭൂരിപക്ഷം കുറഞ്ഞത് എന്നും സിപിഐ തുറന്നടിച്ചു.സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്ന തെറ്റുകൾ ന്യായീകരിക്കാനാണ് സിപിഐ സെക്രട്ടറി ശ്രമിക്കുന്നതെന്നും തെറ്റായ […]

Kerala News

കെകെ ശൈലജയുടെ കാലത്തുണ്ടായിരുന്ന നല്ല പേര് നഷ്ടപ്പെട്ടു,മന്ത്രിക്ക് ഫോൺ അലർജിവീണക്കെതിരെ സിപിഐ സമ്മേളനം

  • 7th August 2022
  • 0 Comments

ആരോഗ്യമന്ത്രി വീണാ ജോർജിനെ രൂക്ഷമായിവിമർശിച്ച് സി പി ഐ പത്തനംതിട്ട ജില്ലാ സമ്മേളനം. ആരോഗ്യവകുപ്പിനെ നിയന്ത്രിക്കാൻ മന്ത്രിക്ക് കഴിയുന്നില്ലെന്നാണ് സിപിഐ വീണക്കെതിരെ ഉയര്‍ത്തുന്ന പ്രധാന വിമര്‍ശനം. മുൻ മന്ത്രി കെ കെ ശൈലജയുടെ കാലത്തെ നല്ല പേരും പ്രവ‍ര്‍ത്തനങ്ങളിലെ മികവും രണ്ടാം ഇടത് സ‍ര്‍ക്കാരിൽ വീണ ജോർജ് ഇല്ലാതാക്കി.ചിറ്റയം ഗോപകുമാറുമായി മന്ത്രിക്കുണ്ടായിരുന്ന തർക്കം ഇടതുമുന്നണിക്ക് നാണക്കേടായി. മന്ത്രിക്ക് ഫോൺ അലർജിയാണ്. ഔദ്യോഗിക നമ്പരിൽ നിന്ന് മന്ത്രിയെ വിളിച്ചാലും കോളെടുക്കില്ല. ഇടതുപക്ഷ മന്ത്രിക്ക് ചേർന്ന രീതിയിലല്ല മന്ത്രിയുടെ പ്രവർത്തനമെന്നും […]

Kerala News

പിണറായി മുഖ്യമന്ത്രിയായപ്പോൾ കറുത്ത മാസ്കിനോട്‌ കരിങ്കൊടിയോട് പോലും അസഹിഷ്ണുത;;സിപിഐ ജില്ലാ സമ്മേളനത്തില്‍ മുഖ്യമന്ത്രിക്ക് രൂക്ഷ വിമര്‍ശനം

  • 6th August 2022
  • 0 Comments

സിപിഐ പത്തനംതിട്ട ജില്ലാ സമ്മേളനത്തില്‍ മുഖ്യമന്ത്രിക്കും സിപിഐഎമ്മിനുമെതിരെ വിമര്‍ശനം.മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ്ക്ക് മങ്ങലേല്‍പ്പിച്ചെന്ന് ജില്ലാ സമ്മേളനത്തില്‍ അവതരിപ്പിച്ച രാഷ്ട്രീയ റിപ്പോര്‍ട്ടില്‍ വിമര്‍ശനമുയര്‍ന്നു. ഏറ്റവും കൂടുതൽ പ്രതിഷേധങ്ങൾ നടത്തിയിട്ടുള്ള പിണറായി വിജയൻ എന്ന നേതാവ് മുഖ്യമന്ത്രിയായപ്പോൾ കറുത്ത മാസ്കിനോട്‌ കരിങ്കൊടിയോട് പോലും അസഹിഷ്ണുത കാണിക്കുന്ന അവസ്ഥ ജനാധിപത്യ രീതിയല്ലെന്ന് രാഷ്ട്രീയ റിപ്പോർട്ടിൽ വിമർശിക്കുന്നു.സമ്മേളനത്തിൽ അവതരിപ്പിച്ച രാഷ്ട്രീയ റിപ്പോർട്ടിലാണ് മുഖ്യമന്ത്രിക്കും സിപിഎമ്മിനുമെതിരായ വിമർശനങ്ങൾ. സി പിഐക്ക് ഘടകകക്ഷി എന്ന പരിഗണന ലഭിക്കുന്നില്ല. എഐഎസ്എഫിനോട് എസ്എഫ്‌ഐക്ക് […]

Kerala News

കരുവന്നൂർ ബാങ്കിന് 25 കോടി അനുവദിക്കും’പ്രതികരണം തെറ്റായി വ്യാഖ്യാനിച്ചുവെന്ന് ആർ ബിന്ദു; പണം തിരികെ നൽകുന്നതിൽ വേഗതക്കുറവെന്ന് സിപിഐ

  • 29th July 2022
  • 0 Comments

കരുവന്നൂർ ബാങ്ക് തട്ടിപ്പിന്റെ ഇര ഫിലോമിനയുടെ മൃതദേഹവുമായി ബന്ധപ്പെട്ട് നടത്തിയ പ്രതികരണത്തിൽ വിശദീകരണവുമായി മന്ത്രി ആർ ബിന്ദു.തൻ്റെ പ്രതികരണം തെറ്റായി വ്യാഖ്യാനിച്ചു.മുഖ്യമന്ത്രിയുമായി പ്രശ്നം ചർച്ച ചെയ്തു.സഹകരണ മന്ത്രി പ്രശ്നത്തിൽ ഇടപെടുന്നുണ്ട്.25 കോടി രൂപ ബാങ്കിന് അനുവദിക്കും. മൃതദേഹം ബാങ്കിന് മുന്നിൽ എത്തിച്ചത് മോശമായ കാര്യമാണ്. ദേവസിയുടെ കുടുംബത്തിന് ആവശ്യത്തിന് പണം നൽകിയിരുന്നെന്നും മന്ത്രി പറഞ്ഞു. നിക്ഷേപകർക്ക് ആവശ്യമുള്ള സന്ദർഭങ്ങളിൽ പണം നൽകാൻ തീരുമാനമായിട്ടുണ്ടെന്നും ഇക്കാര്യങ്ങളിലുള്ള ജനങ്ങളുടെ ആശങ്ക പരിഹരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.ബാങ്കിലെ നിക്ഷേപം മടക്കി നൽകാൻ പ്രത്യേക […]

Kerala News

സിപിഐ സമ്മേളനത്തിലെ വിമർശനം;സ്വാഭാവികം മാത്രമെന്ന് കാനം,നേതൃത്വത്തെയല്ലാതെ അയലത്തുകാരെ വിമര്‍ശിക്കാന്‍ പറ്റുമോ?

  • 25th July 2022
  • 0 Comments

സിപിഐ ജില്ലാ സമ്മേളനത്തില്‍ നേതൃത്വത്തിനെതിരെ ഉയര്‍ന്ന വിമര്‍ശങ്ങള്‍ക്ക് മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സിപിഐ സമ്മേളനത്തിലെ വിമർശനം സ്വാഭാവികം മാത്രമാണ്, നേതൃത്വത്തെ അല്ലാതെ അയലത്തുകാരെ വിമർശിക്കാൻ കഴിയുമോ എന്ന് കാനം ചോദിച്ചു.സിപിഐഎമ്മിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഇന്നലെ സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ ഉയര്‍ന്നത്. എല്‍ഡിഎഫ് സര്‍ക്കാരിനെ പിണറായി സര്‍ക്കാര്‍ എന്ന് ബ്രാന്‍ഡ് ചെയ്യാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നുവെന്നും ഇത് മുന്‍ എല്‍ഡിഎഫ് സര്‍ക്കാരുകളുടെ കാലത്ത് കാണാത്ത പ്രവണതയെന്നും സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. ജനങ്ങളിൽ നിന്ന് മാറി […]

Kerala News

എല്‍ഡിഎഫ് സര്‍ക്കാരിനെ ‘പിണറായി സര്‍ക്കാര്‍’ എന്ന് ബ്രാന്‍ഡ് ചെയ്യാന്‍ ശ്രമം; സിപിഐ സമ്മേളനത്തില്‍ രൂക്ഷവിമര്‍ശനം

  • 24th July 2022
  • 0 Comments

എല്‍ഡിഎഫ് സര്‍ക്കാരിനെ ‘പിണറായി സര്‍ക്കാര്‍’ എന്ന് ബ്രാന്‍ഡ് ചെയ്യാന്‍ സിപിഎം ബോധപൂര്‍വം ശ്രമിക്കുന്നുവെന്ന് സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം. ഇത് മുന്‍ ഇടത് സര്‍ക്കാരുകളുടെ കാലത്ത് ഇല്ലാത്തതാണെന്ന് സമ്മേളനം കുറ്റപ്പെടുത്തി. പൊതുചര്‍ച്ചയിലാണ് സിപിഎമ്മിനെതിരെ ഗുരുതര ആരോപണം ഉയര്‍ന്നിരിക്കുന്നത്. എല്‍ഡിഎഫിന്റെ കെട്ടുറപ്പ് നിലനിര്‍ത്തേണ്ട ബാധ്യത സിപിഐയ്ക്ക് മാത്രമാണെന്ന രീതി അവസാനിപ്പിക്കണമെന്നും ഭരിക്കുന്നത് എല്‍ഡിഎഫ് സര്‍ക്കാരാണെന്നും സമ്മേളനത്തില്‍ പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. സിപിഎം വിട്ട് വരുന്നവര്‍ക്ക് കൂടുതല്‍ പരിഗണന നല്‍കണമെന്നും മെച്ചപ്പെട്ട പരിഗണന ലഭിച്ചാല്‍ കൂടുതല്‍ പേര്‍ വരുമെന്നും സമ്മേളനത്തില്‍ […]

Kerala News

42 വാഹനങ്ങളുടെ അകമ്പടിയോടെ നടക്കുന്ന മുഖ്യമന്ത്രി ഇടതുപക്ഷ മുഖമല്ല, സിപിഐയുടെ രൂക്ഷവിമര്‍ശനം

  • 23rd July 2022
  • 0 Comments

സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനം. ജനങ്ങളില്‍ നിന്ന് അകന്നാണ് മുഖ്യമന്ത്രിയുടെ സഞ്ചാരം. 42 വാഹനങ്ങളുടെ അകമ്പടിയോടെ സഞ്ചരിക്കുന്ന മുഖ്യമന്ത്രി ഇടതുപക്ഷത്തിന്റെ മുഖമല്ലെന്നും അച്യുതമേനോനും കെ കരുണാകരനും ഇകെ നായനാര്‍ക്കും വിഎസ് അച്യുതാനന്ദനും ഇല്ലാത്ത ആര്‍ഭാടമാണ് പിണറായി വിജയന് ഇക്കാര്യത്തിലുള്ളതെന്നുമുള്ള വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെയും വിമര്‍ശനമുയര്‍ന്നു. സിപിഐ നേതാവ് ആനി രാജയെ സിപിഎം നേതാവ് എം.എം. മണി വിമര്‍ശിച്ചപ്പോള്‍ തിരുത്താന്‍ പാര്‍ട്ടിക്കു കഴിഞ്ഞില്ലെന്നായിരുന്നു വിമര്‍ശനം. സമ്മേളനത്തില്‍ കൃഷി മന്ത്രി പി […]

Kerala News

മുന്നണി ആകുമ്പോള്‍ നേട്ടങ്ങളും കോട്ടങ്ങളും ഉണ്ടാകുമെന്നും അതെല്ലാം കക്ഷികള്‍ വീതിച്ചെടുക്കണമെന്നും കാനം

  • 23rd July 2022
  • 0 Comments

1990നു ശേഷം ഇടതുപക്ഷ പാര്‍ട്ടികള്‍ രാജ്യത്ത് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടതായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ബിജെപിയെ പ്രതിരോധിക്കാന്‍ ഇടതുപക്ഷത്തിനു കഴിയുന്നത് കേരളമെന്ന കൊച്ചുതുരുത്തില്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. സിപിഐ കൊട്ടാരക്കര മണ്ഡലം സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു. മുന്നണി ആകുമ്പോള്‍ നേട്ടങ്ങളും കോട്ടങ്ങളും ഉണ്ടാകുമെന്നും അതെല്ലാം കക്ഷികള്‍ വീതം വച്ചെടുക്കണമെന്നും കാനം പറഞ്ഞു. സുഖദുഃഖങ്ങളും അതിന്റെ ഭാഗമായി ഉണ്ടാകുന്ന കാര്യങ്ങളും കക്ഷികള്‍ക്ക് അവകാശപ്പെട്ടതാണെന്നും നേട്ടങ്ങള്‍ വരുമ്പോള്‍ കൈനീട്ടുകയും കോട്ടം വരുമ്പോള്‍ ഞങ്ങള്‍ക്ക് ഉത്തരവാദിത്വമില്ലാതെ പറയുകയും ചെയ്യുന്ന […]

error: Protected Content !!