Kerala News

കെ ഇ ഇസ്മയിലും പന്ന്യന്‍ രവീന്ദ്രനും പുറത്ത്;സി.പി.ഐ ദേശീയ കൗൺസിലിൽ കേരളത്തിൽ നിന്ന് 7 പുതുമുഖങ്ങൾ

  • 18th October 2022
  • 0 Comments

സിപിഐ ദേശീയ കൗൺസിലിലേക്ക് കേരളത്തില്‍നിന്ന് ഏഴു പുതുമുഖങ്ങൾ.മന്ത്രിമാരായ കെ രാജന്‍, ജിആര്‍ അനില്‍, പി പ്രസാദ്, ചിഞ്ചുറാണി, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, രാജാജി മാത്യൂ തോമസ്, പിപി സുനീര്‍ എന്നിവരാണ് ദേശീയ കൗണ്‍സിലിലേക്ക് എത്തുന്നത്. കണ്‍ട്രോള്‍ കമ്മീഷന്‍ അംഗമായി സത്യന്‍ മെകേരിയും എത്തും.കേരളത്തിൽ നിന്ന് ദേശീയ കൗൺസിലുള്ളവരുടെ അംഗസംഖ്യ 11 ൽ നിന്നും 13 ആയി ഉയർന്നു.സംസ്ഥാന ഭാരവാഹികൾക്ക് 75 വയസ് പ്രായപരിധി എന്ന ഭേദഗതി ഇന്നലെ സിപിഐ പാർട്ടി കോൺഗ്രസ് അംഗീകരിച്ചതോടെ കേരളത്തിൽ നിന്നുള്ള […]

Kerala News

കാനത്തിന് മൂന്നാം ഊഴം,

  • 3rd October 2022
  • 0 Comments

മൂന്നാം തവണയും സിപിഐ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രൻ തെരഞ്ഞെടുക്കപ്പെട്ടു. തുടർച്ചയായി മൂന്നാം തവണയാണ് കാനം തിരഞ്ഞെടുക്കപ്പെടുന്നത് പ്രകാശ് ബാബുവോ വിഎസ് സുനിൽകുമാറോ മത്സരിക്കുമെന്ന തരത്തിൽ സൂചനകളുണ്ടായിരുന്നു എന്നാൽ വിഭാഗീയ പ്രശ്നങ്ങൾ നിലനിൽക്കെ ഐകകണ്ഠ്യേനയാണ് കാനം ഈ പദവിയിൽ എത്തുന്നത്.പ്രായപരിധി നിർദ്ദേശം ശക്തമായി നടപ്പിലാക്കിയതോടെ ഇത്തവണ സംസ്ഥാന കൗൺസിലിൽ നിന്ന് സി ദിവാകരനും കെഎ ഇസ്മായിലും പുറത്തായി.കാനത്തെ താഴെയിറക്കാൻ ജനപ്രിയ നേതാവ് വി.എസ്.സുനിൽ കുമാറിനേയോ, പ്രകാശ് ബാബുവിനെയോ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിപ്പിക്കാൻ കാനം വിരുദ്ധപക്ഷം നീക്കം […]

Kerala News

സിപിഐ സംസ്ഥാന കൗണ്‍സിലിൽ നിന്ന് ബിജിമോളെ ഒഴിവാക്കി,പാർട്ടികോൺഗ്രസ് പ്രതിനിധിയുമല്ല

  • 3rd October 2022
  • 0 Comments

സിപിഐ നേതാവും മുൻ എംഎൽഎയുമായ ഇ.എസ്.ബിജിമോൾ എംഎൽഎയെ സംസ്ഥാന കൗണ്‍സിലിൽനിന്ന് ഒഴിവാക്കി.,സംസ്ഥാന കൗൺസിലേക്കുള്ള പട്ടികയിൽ ഉൾപെടുത്താന്‍ തയ്യാറാകാതിരുന്ന ഇടുക്കി ജില്ല ഘടകം അവരെ പാർട്ടി കോൺഗ്രസ് പ്രതിനിധിയായും നിർദേശിച്ചില്ല.ചാത്തന്നൂർ എംഎൽഎ ജി.എസ്.ജയലാലിനെയും സംസ്ഥാന കൗൺസിലിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്..സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച് പരാജയപ്പെട്ടതിന് പിന്നാലെ നേതൃത്വത്തിനെതിരെ വിമർശനവുമായി ഇ എസ് ബിജിമോൾ രംഗത്തെത്തിയിരുന്നു.തനിക്കു പകരം ഒരു പുരുഷനെയാണ് ജില്ലാ സെക്രട്ടറി സ്ഥാനത്തേക്കു പരിഗണിച്ചതെങ്കിൽ ഇതുപോലെ മാനസിക പീഡനവും ആക്രമണവും ഉണ്ടാകുമായിരുന്നോ എന്നാണ് ബിജിമോൾ ചേദിച്ചത്.

Kerala News

സിപിഐ സംസ്ഥാന കൗണ്‍സിലില്‍നിന്ന് സി ദിവാകരൻ പുറത്ത്

  • 3rd October 2022
  • 0 Comments

പ്രായപരിധി നിബന്ധന നടപ്പാക്കി സിപിഐ.ഇതോടെ സിപിഐ സംസ്ഥാന കൗണ്‍സിലിലേക്കുള്ള അംഗങ്ങളുടെ തെരഞ്ഞെടുപ്പില്‍ സി ദിവാകരന് തിരിച്ചടിയായി. തിരുവനന്തപുരം ജില്ലയില്‍നിന്നുള്ള സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളുടെ പട്ടികയില്‍ സി. ദിവാകരന്റെ പേരില്ല. സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം നടന്നേക്കുമെന്ന തരത്തില്‍ ചര്‍ച്ചകള്‍ നടന്നുവെങ്കിലും ദേശീയ നേതൃത്വം ഇടപെട്ടതോടെ മത്സരത്തിനുള്ള സാധ്യത കുറവാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.സംസ്ഥാന കൗൺസിൽ പ്രതിനിധികളായി 101 പേരെ തിരഞ്ഞെടുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. മുൻപത്തെ സംസ്ഥാന കൗൺസിലിനെ അപേക്ഷിച്ച് അഞ്ച് അംഗങ്ങൾ ഇക്കുറി അധികമുണ്ട്. ജില്ലാ കമ്മിറ്റികൾ യോഗം ചേർന്ന് […]

Kerala News

കോടിയേരിയുടെ വിയോഗം; മൃതദേഹം ഉച്ചയോടെ കണ്ണൂര്‍ വിമാനത്താവളത്തില്‍,സിപിഐ സംസ്ഥാന സമ്മേളനം ചുരുക്കി,തിങ്കളാഴ്ച മൂന്നിടത്ത് ഹര്‍ത്താല്‍

  • 2nd October 2022
  • 0 Comments

സിപിഎം പോളിറ്റ്ബ്യൂറോ അംഗവും മുന്‍ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരിയുടെ മൃതദേഹം ചെന്നൈ വിമാനത്താവളത്തിൽ എത്തിച്ചു. എയര്‍ ആംബുലന്‍സിലാണ് മൃതദേഹം നാട്ടിലെത്തിക്കുന്നത്. വിമാനത്താവളത്തില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്റെ നേതൃത്വത്തില്‍ മൃതദേഹം ഏറ്റുവാങ്ങും. തുടര്‍ന്ന് തുറന്ന വാഹനത്തില്‍ വിലാപയാത്രയായി തലശ്ശേരിയിലേക്ക് കൊണ്ടുപോകും. രാത്രി പത്ത് വരെ തലശ്ശേരി ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും. വിലാപ യാത്ര കടന്നു പോകുന്ന വഴിയിൽ 14 കേന്ദ്രങ്ങളിൽ ജനങ്ങൾക്ക് അന്ത്യാഭിവാദ്യം അർപ്പിക്കാൻ നിർത്തും. മട്ടന്നൂർ ടൗൺ, നെല്ലൂന്നി, ഉരുവച്ചാൽ, നീർവേലി, മൂന്നാംപിടിക, തൊക്കിലങ്ങാടി, […]

Kerala News

സിപിഐയിലെ പ്രായപരിധി മാര്‍ഗനിര്‍ദേശം മാത്രമെന്ന് ഡി രാജ

  • 30th September 2022
  • 0 Comments

സിപിഐ സംസ്ഥാന നേതൃത്വത്തിനിടയിൽ പ്രായപരിധി തർക്കം രൂക്ഷമാകുന്നതിനിടെ വിഷയത്തിൽ പ്രതികരിച്ച് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ.പ്രായപരിധി മാനദണ്ഡം മാര്‍ഗനിര്‍ദേശം മാത്രമാണെന്ന് ഡി രാജ പറഞ്ഞു. പ്രായപരിധി എങ്ങനെ നടപ്പാക്കണമെന്ന് ഓരോ സംസ്ഥാനവും ചര്‍ച്ച ചെയ്ത് വരികയാണ്. സംസ്ഥാന നേതാക്കളുമായി ചര്‍ച്ച ചെയ്ത ശേഷം പ്രതികരിക്കാമെന്നും ഡി രാജ പ്രതികരിച്ചു.സംസ്ഥാന നേതൃത്വത്തിന് ഏര്‍പ്പെടുത്തിയ 75 വയസ്സ് പ്രായ പരിധി അംഗീകരിക്കാനാകില്ലെന്ന കാനം വിരുദ്ധ പക്ഷത്തിന് ഒപ്പമാണ് ദേശീയ നേതൃത്വവുമെന്നാണ് പൊതുവിൽ വിലയിരുത്തപ്പെടുന്നത്. പ്രായ പരിധിയിൽ തുടങ്ങി സംസ്ഥാന […]

Kerala News

ജയിൽ ഹവാലയിലെ മുഖ്യപ്രതി, മനോ നില തെറ്റിയപോലെ പെരുമാറുന്നു,ഗവർണർക്കെതിരെ സിപിഐ, സിപിഐഎം മുഖപത്രങ്ങൾ

  • 20th September 2022
  • 0 Comments

ഗവർണർക്കെതിരെ ആക്രമണം കടുപ്പിച്ച് സിപിഎം സി പി ഐ മുഖപത്രങ്ങളായ ദേശാഭിമാനിയും ജനയു​ഗവും.ആരിഫ് മുഹമ്മദ് ഖാൻ ബിജെപിയിൽ എത്തിയത് നിലപാടുകൾ വിറ്റാണെന്ന് സിപിഐഎം മുഖപത്രം ദേശാഭിമാനിയി കുറ്റപ്പെടുത്തുന്നു. ജയിൽ ഹവാലയിലെ മുഖ്യപ്രതിയാണ് ആരിഫ് മുഹമ്മദ് ഖാൻ എന്നും ലേഖനത്തിൽ വിമർശനമുണ്ട്. ഗവർണർ മനോ നില തെറ്റിയപോലെ പെരുമാറുന്നു എന്നാണ് സിപിഐ മുഖ പത്രമായ ജനയു​ഗത്തിന്റെ വിമർശനം. ബ്ലാക്ക് മെയിൽ രാഷ്ട്രീയത്തിന് രാജ്ഭവനെ ഉപയോ​ഗിക്കുന്നു. ​ഗവർണർ എന്ന വാക്കിനോട് നീതി കാണിക്കാതെ പുലഭ്യം പറയുന്നു. സ‍ർക്കാരിനെതിരെ ​ഗവർണർ ധൂർത്ത് […]

Kerala News

രണ്ടര കിലോ കഞ്ചാവുമായി സിപിഐ നേതാവ് പിടിയിൽ;കൂടെ ഉണ്ടായിരുന്നയാൾ ഓടി രക്ഷപ്പെട്ടു

  • 9th September 2022
  • 0 Comments

രണ്ടര കിലോ കഞ്ചാവുമായി സിപിഐ കൊടുമൺ ലോക്കൽ അസിസ്റ്റന്റ് സെക്രട്ടറി ജിതിൻ മോഹൻ ആണ് പിടിയിൽ. ഇയാളില്‍നിന്ന് 2.250 കിലോ കഞ്ചാവും പിടിച്ചെടുത്തു.ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി അടൂര്‍ എക്‌സൈസ് നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്. ജിതിനും കൊടുമണ്‍ സ്വദേശിയായ അനന്തുവും വില്‍പ്പന നടത്താനുള്ള കഞ്ചാവുമായി കാറില്‍ സഞ്ചരിക്കുകയായിരുന്നു. ഇതിനിടെയാണ് എക്‌സൈസ് സംഘം ഇവരെ തടഞ്ഞത്. എക്‌സൈസിനെ കണ്ടതോടെ അനന്തു ഓടിരക്ഷപ്പെട്ടു. ഇയാള്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. ഇവര്‍ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു.കൊടുമൺ സഹകരണ ബാങ്കിൽ ഉണ്ടായ സംഘട്ടനവുമായി ബന്ധപ്പെട്ട് […]

Kerala News

‘ഇത് ജനുസ് വേറെ’സി.പി.ഐയിൽ പുരുഷാധിപത്യമെന്ന് ബിജിമോള്‍,ആനക്കാട്ടിൽ ഈപ്പച്ചന്‍റെ ഡയലോ​ഗിൽ പറഞ്ഞാൽ ഇറവറൻസ്

  • 1st September 2022
  • 0 Comments

സിപിഐ നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി ഇ എസ് ബിജിമോള്‍.സെക്രട്ടറിയായി തന്നെ അംഗീകരിക്കാത്തത് സ്ത്രീ വിരുദ്ധത ആണെന്നും പതിനഞ്ച് ശതമാനം വനിതാ സംവരണം വേണമെന്ന പാർട്ടി നിർദേശം അംഗീകരിക്കപ്പെട്ടില്ലെന്നും ബിജിമോൾ ഫേസ്ബുക്കിൽ കുറിച്ചു.പുരോഗമനവാദികളെന്ന് അവകാശപ്പെടുന്ന പല രാഷ്ട്രീയ പാര്‍ട്ടികളുടെയും സ്ത്രീപക്ഷ നിലപാട് എന്നതും തികച്ചും സ്ത്രീവിരുദ്ധമാണെന്നും ബിജിമോൾ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പ് പ്രിയപ്പെട്ട വനിതാരാഷ്ട്രീയ പ്രവർത്തകരെ, ഏട്ടിലെ പശുക്കൾ പണ്ടു മുതലേ പുല്ലു തിന്നാറില്ല. പുല്ലു തിന്നണമെന്ന് നമ്മൾ ശഠിക്കാനും പാടില്ല. രാഷ്ട്രീയ രം​​ഗത്തെ സ്ത്രീപ്രാധാന്യത്തെക്കുറിച്ച് വാതോരാതെ സംസാരിക്കും. സിമ്പോസിയങ്ങൾ […]

Kerala News

എറണാകുളം സമ്മേളനത്തിൽ കാനത്തിന് വിമര്‍ശനം;കെ വി തോമസും തിരിച്ചടി,എല്ലാ വകുപ്പിലും മുഖ്യമന്ത്രിയുടെ കൈകടത്തൽ

  • 27th August 2022
  • 0 Comments

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരേ എറണാകുളം ജില്ലാ സമ്മേളനത്തില്‍ നേതൃത്വത്തിൻ്റെ വിമർശനം.എറണാകുളം ജില്ലാ സമ്മേളനത്തിൽ അവതരിപ്പിച്ച റിപ്പോർട്ടിലാണ് വിമർശനം.കൊച്ചിയില്‍ ഡി.ഐ.ജി. ഓഫീസിലേക്ക് സി.പി.ഐ. നടത്തിയ മാര്‍ച്ചിനു നേരെ പോലീസ് ലാത്തിവീശിയതും അതേക്കുറിച്ചുള്ള കാനം രാജേന്ദ്രന്റെ വിമര്‍ശനവും വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. അന്ന് മൂവാറ്റുപുഴ എം.എല്‍.എ. ആയിരുന്ന എല്‍ദോ എബ്രഹാമിന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ ജില്ലാ നേതൃത്വത്തെ കാനം സംരക്ഷിച്ചില്ലെന്ന ആക്ഷേപം അന്ന് അവര്‍ ഉയര്‍ത്തുകയും ചെയ്തിരുന്നുതൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ പരാജയവും പ്രതിനിധികൾ വിലയിരുത്തി. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് […]

error: Protected Content !!