kerala Kerala kerala politics

മുകേഷ് രാജിവെച്ച് മാറിനില്‍ക്കണം; മുഖ്യമന്ത്രിയെ നിലപാട് അറിയിച്ച് സിപിഐ

  • 30th August 2024
  • 0 Comments

തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയില്‍ കേസ് എടുത്ത സാഹചര്യത്തില്‍ മുകേഷ് രാജിവെച്ച് മാറിനില്‍ക്കണമെന്ന് സിപിഐ. മുകേഷിന്റെ രാജി ആവശ്യം ചൂണ്ടിക്കാട്ടി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. പാര്‍ട്ടി നിലപാട് ബിനോയ് വിശ്വം മുഖ്യമന്ത്രിയെ നേരിട്ട് അറിയിച്ചു. സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് തീരുമാന പ്രകാരമാണ് ബിനോയ് വിശ്വം നിലപാട് അറിയിച്ചത്. മുകേഷിന്റെ രാജി സംബന്ധിച്ച് സിപിഐ കടുപ്പിച്ചതോടെ സിപിഎം കൂടുതല്‍ സമ്മര്‍ദ്ദത്തിലായിരിക്കുകയാണ്. ബലാത്സംഗക്കുറ്റം ചുമത്തി പൊലീസ് കേസെടുത്ത ആളെ സംരക്ഷിക്കുന്നത് […]

kerala Kerala kerala politics

മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യം പരാജയകാരണം; മന്ത്രിമാരുടെ പ്രകടനം മോശം; സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി സിപിഐ

  • 16th June 2024
  • 0 Comments

തിരുവനന്തപുരം: സിപിഐ തിരുവനന്തപുരം ജില്ലാ കൗണ്‍സിലില്‍ സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനം. ന്യൂനപക്ഷ പ്രീണനം പരിധിവിട്ടുവെന്നും മുഖ്യമന്ത്രി മാറാതെ ഭരണം നന്നാകില്ലെന്നുമാണ് വിമര്‍ശനം. മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യം പരാജയകാരണമായി. മുഖ്യമന്ത്രിയുടെ മകളുടെ പേരിലുള്ള അഴിമതി ആരോപണവും തിരിച്ചടിയായി. മന്ത്രിമാര്‍ക്കെതിരെയും വിമര്‍ശനം ഉയര്‍ന്നു. മന്ത്രിമാരുടെ പ്രകടനം മോശമെന്നും അംഗങ്ങള്‍ വിലയിരുത്തി. തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായത് ഭരണവിരുദ്ധ വികാരമാണ്. ന്യൂനപക്ഷ പ്രീണനം പരിധിവിട്ടത് തിരിച്ചടിയായി. പൗരത്വ യോഗങ്ങള്‍ മതയോഗങ്ങളായി മാറി. യോഗങ്ങളില്‍ മതമേധാവികള്‍ക്ക് അമിത പ്രാധാന്യം കൊടുത്തു. രാഷ്ട്രീയ ക്യാമ്പയിന് പകരം മത സംഘടനകളുടെ […]

kerala Kerala kerala politics

ഇ.പി ജയരാജന്‍-പ്രകാശ് ജാവദേക്കര്‍ കൂടിക്കാഴ്ചയില്‍ സിപിഐക്ക് അതൃപ്തി

  • 28th April 2024
  • 0 Comments

തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനും ബിജെപി നേതാവ് പ്രകാശ് ജാവദേക്കറും തമ്മില്‍ കൂടിക്കാഴ്ച നടത്തിയതില്‍ അതൃപ്തി അറിയിച്ച് സിപിഐ. എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് ഇപി തുടരുന്നതിലും സിപിഐ നേതൃത്വത്തിന് അതൃപ്തിയുണ്ട്. ഇ പി ജയരാജനെതിരെ സിഐഎഎം നടപടിയെടുക്കുന്നത് കാക്കുകയാണ് സിപിഐ. ഇപി ജയരാജന്റെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഇപി ജയരാജന്റെ കൂടിക്കാഴ്ചയില്‍ സിപിഐഎം നേതൃത്വവും കടുത്ത അതൃപ്തിയിലാണ്. മുതിര്‍ന്ന നേതാക്കള്‍ അതൃപ്തി പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. കൂട്ടുകെട്ടുകളില്‍ ജാഗ്രത പുലര്‍ത്തണമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി […]

Kerala News

ലോക്‌സഭാ തെരെഞ്ഞെടുപ്പ്; സിപിഐയുടെ സാധ്യതാ പട്ടിക തയ്യാറായി

  • 4th February 2024
  • 0 Comments

ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സിപിഐയുടെ സാധ്യതാ പട്ടിക തയ്യാറായി. തൃശൂരില്‍ വി എസ് സുനില്‍കുമാറിനെയും തിരുവനന്തപുരത്ത് പന്ന്യന്‍ രവീന്ദ്രനെയും വയനാട്ടില്‍ ആനി രാജയ്ക്കും മാവേലിക്കരയില്‍ എഐവൈഎഫ് നേതാവ് സിഎ അരുണ്‍കുമാറും പരിഗണിക്കും.ഈ മാസം പത്ത്, പതിനൊന്ന് തീയതികളില്‍ നടക്കുന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് അന്തിമ ധാരണയുണ്ടാകും. തെരഞ്ഞെടുപ്പിന് വളരെ മുന്‍പ് തന്നെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കണമെന്ന് നിര്‍ദേശം നേരത്തെ വന്നിരുന്നു. സിപിഐ സംസ്ഥാന എക്‌സിക്യുട്ടീവില്‍ അടക്കം ഇത് സംബന്ധിച്ച് ആലോചനകളും നടന്നിരുന്നു . ഇതിന് ശേഷമാണ് സാധ്യതാ […]

Kerala kerala politics

‘കാനം രാജേന്ദ്രന് പകരക്കാരനില്ല’; അവധി ദേശീയ നേതൃത്വം തീരുമാനിക്കും

  • 30th November 2023
  • 0 Comments

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അവധിയില്‍ പോകുന്ന ഒഴിവില്‍ സംസ്ഥാന സെക്രട്ടറി പദവിയിലേക്ക് പകരക്കാരനെ നിയോഗിക്കുന്ന കാര്യത്തില്‍ തീരുമാനമായില്ല. ആരോഗ്യപരമായ കാരണങ്ങളാല്‍ മൂന്ന് മാസത്തേക്ക് സെക്രട്ടറി സ്ഥാനത്ത് അവധി നല്‍കണമെന്ന അദ്ദേഹത്തിന്റെ ആവശ്യത്തില്‍ ഇന്ന് ചേര്‍ന്ന സംസ്ഥാന നിര്‍വാഹക സമിതി യോഗം തീരുമാനമെടുത്തില്ല. ദേശീയ നേതൃത്വം അവധി കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്ന് സിപിഐ നേതൃത്വം അറിയിച്ചു. ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം ഏറെ നാളായി പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറി നില്‍ക്കുന്ന കാനം രാജേന്ദ്രന്‍ […]

Kerala News

ഇ ചന്ദ്രശേഖരനെ ആക്രമിച്ച കേസിൽ കൂറുമാറി;സി.പി.എം പ്രാദേശിക-ജില്ലാ നേതൃത്വങ്ങളുടെ നിലപാട് പരിഹാസൃമാണെന്ന് സിപിഐ

  • 30th January 2023
  • 0 Comments

ഇ. ചന്ദ്രശേഖരൻ എം.എൽ.എയെ ആക്രമിച്ച കേസിൽ സി.പി.എം. സാക്ഷികളുടെ കൂറുമാറ്റത്തിനെതിരെ സി.പി.ഐ.എൽഡിഎഫിലെ നേതാവ് ആക്രമിക്കപ്പെട്ട കേസിൽ സത്യസന്ധമായി കോടതിയിൽ മൊഴി കൊടുക്കുന്നതിന് പകരം ബിജെപി – ആർഎസ്എസ് പ്രവർത്തകരെ രക്ഷിച്ച സിപിഎം നിലപാട് പരിഹാസ്യമാണെന്ന് സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ.പ്രകാശ് ബാബു ഫേസ്ബുക്കിൽ കുറിച്ചു. 2016 മേയ് 19-ന് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനുശേഷം കാഞ്ഞങ്ങാട് മാവുങ്കാലിൽ ആഹ്ളാദപ്രകടനത്തിനിടെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ ചന്ദ്രശേഖരന്റെ ഇടത് കൈയെല്ലിന് പരിക്കേറ്റിരുന്നു. പരിക്കേറ്റ കൈയുമായാണ് ചന്ദ്രശേഖരൻ ഒന്നാം പിണറായി സർക്കാറിൽ റവന്യൂ […]

Kerala News

സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിൽ ആറ് പുതുമുഖങ്ങൾ;ഇ ചന്ദ്രശേഖരനും പി പി സുനീറും സിപിഐ അസിസ്റ്റന്റ് സെക്രട്ടറിമാര്‍,സുനിൽ കുമാറിനെ വീണ്ടും തഴഞ്ഞു

  • 8th November 2022
  • 0 Comments

മുതിര്‍ന്ന നേതാക്കളായ ഇ ചന്ദ്രശേഖരനും പി പി സുനീറും സിപിഐ അസിസ്റ്റന്റ് സെക്രട്ടറിമാരാകും. തിരുവനന്തപുരത്ത് ചേര്‍ന്ന് സംസ്ഥാന കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. സംസ്ഥാന എക്‌സിക്യൂട്ടിവിലേക്ക് ആറ് പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി. ആർ രാജേന്ദ്രൻ, ജിആർ അനിൽ, കെ കെ അഷ്റഫ്, കമല സദാനന്ദൻ സി കെ ശശിധരൻ, ചിറ്റയം ഗോപകുമാർ എന്നിവരാണ് സംസ്ഥാന എക്സിക്യൂട്ടീവിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പുതുമുഖങ്ങൾ. വിഎസ് സുനില്‍കുമാറിനെ സംസ്ഥാന എക്‌സിക്യൂട്ടിവിലേക്ക് പരിണിച്ചില്ല. ദേശീയ കൗണ്‍സിലിലേക്ക് പരിഗണിക്കാനുള്ള നീക്കത്തെയും സംസ്ഥാന നേതൃത്വം എതിര്‍ത്തിരുന്നു.

National News

ഒറ്റക്കെട്ടായി അംഗീകരിച്ചു;സിപിഐ ജനറല്‍ സെക്രട്ടറിയായി ഡി രാജ തുടരും

  • 18th October 2022
  • 0 Comments

സിപിഐ ജനറല്‍ സെക്രട്ടറിയായി ഡി രാജ തുടരും.വിജയവാഡയിൽ നടക്കുന്ന 24–ാം പാർട്ടി കോൺഗ്രസ് രാജയുടെ പേര് ഒറ്റക്കെട്ടായി അംഗീകരിച്ചു.ഇതാദ്യമായാണ് ഡി രാജ പാര്‍ട്ടി സെക്രട്ടറിയായി തെരഞ്ഞെടുപ്പിലൂടെ ചുമതലയേല്‍ക്കുന്നത്.തമിഴ്നാട്ടിൽനിന്നുള്ള ദലിത് നേതാവാണ് ഡി.രാജ. 2019 ൽ ജൂലൈയിൽ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് എസ്.സുധാകർ റെഡ്ഡി സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് രാജ ജനറൽ സെക്രട്ടറിയായത്.വലിയ ഉത്തരവാദിത്വമാണ് തനിക്ക് ലഭിച്ചിരിക്കുന്നത്. പ്രതീക്ഷക്കൊത്ത് താനും നേതൃത്വവും പ്രവർത്തിക്കുമെന്നും പാർട്ടിക്ക് നന്ദിയെന്നും രാജ പ്രതികരിച്ചു.സി പി ഐ ദേശീയ കൗൺസിലേക്ക് കേരളത്തിൽ നിന്ന് കാനം രാജേന്ദ്രൻ ഉള്‍പ്പെടെ […]

Kerala News

കെ ഇ ഇസ്മയിലും പന്ന്യന്‍ രവീന്ദ്രനും പുറത്ത്;സി.പി.ഐ ദേശീയ കൗൺസിലിൽ കേരളത്തിൽ നിന്ന് 7 പുതുമുഖങ്ങൾ

  • 18th October 2022
  • 0 Comments

സിപിഐ ദേശീയ കൗൺസിലിലേക്ക് കേരളത്തില്‍നിന്ന് ഏഴു പുതുമുഖങ്ങൾ.മന്ത്രിമാരായ കെ രാജന്‍, ജിആര്‍ അനില്‍, പി പ്രസാദ്, ചിഞ്ചുറാണി, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, രാജാജി മാത്യൂ തോമസ്, പിപി സുനീര്‍ എന്നിവരാണ് ദേശീയ കൗണ്‍സിലിലേക്ക് എത്തുന്നത്. കണ്‍ട്രോള്‍ കമ്മീഷന്‍ അംഗമായി സത്യന്‍ മെകേരിയും എത്തും.കേരളത്തിൽ നിന്ന് ദേശീയ കൗൺസിലുള്ളവരുടെ അംഗസംഖ്യ 11 ൽ നിന്നും 13 ആയി ഉയർന്നു.സംസ്ഥാന ഭാരവാഹികൾക്ക് 75 വയസ് പ്രായപരിധി എന്ന ഭേദഗതി ഇന്നലെ സിപിഐ പാർട്ടി കോൺഗ്രസ് അംഗീകരിച്ചതോടെ കേരളത്തിൽ നിന്നുള്ള […]

Kerala News

കാനത്തിന് മൂന്നാം ഊഴം,

  • 3rd October 2022
  • 0 Comments

മൂന്നാം തവണയും സിപിഐ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രൻ തെരഞ്ഞെടുക്കപ്പെട്ടു. തുടർച്ചയായി മൂന്നാം തവണയാണ് കാനം തിരഞ്ഞെടുക്കപ്പെടുന്നത് പ്രകാശ് ബാബുവോ വിഎസ് സുനിൽകുമാറോ മത്സരിക്കുമെന്ന തരത്തിൽ സൂചനകളുണ്ടായിരുന്നു എന്നാൽ വിഭാഗീയ പ്രശ്നങ്ങൾ നിലനിൽക്കെ ഐകകണ്ഠ്യേനയാണ് കാനം ഈ പദവിയിൽ എത്തുന്നത്.പ്രായപരിധി നിർദ്ദേശം ശക്തമായി നടപ്പിലാക്കിയതോടെ ഇത്തവണ സംസ്ഥാന കൗൺസിലിൽ നിന്ന് സി ദിവാകരനും കെഎ ഇസ്മായിലും പുറത്തായി.കാനത്തെ താഴെയിറക്കാൻ ജനപ്രിയ നേതാവ് വി.എസ്.സുനിൽ കുമാറിനേയോ, പ്രകാശ് ബാബുവിനെയോ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിപ്പിക്കാൻ കാനം വിരുദ്ധപക്ഷം നീക്കം […]

error: Protected Content !!