National

പശുവിനെ ലൈംഗികമായി പീഡിപ്പിച്ച 70കാരനു ജാമ്യം നല്‍കി അലഹബാദ് ഹൈക്കോടതി

  • 27th April 2024
  • 0 Comments

ലഖ്നൗ: പശുവിനെ ലൈംഗികമായി പീഡിപ്പിച്ച 70കാരനു ജാമ്യം നല്‍കി അലഹബാദ് ഹൈക്കോടതി. യു.പി സ്വദേശിയായ റാം ഖേലവാനിനാണ് കോടതി ജാമ്യം അനുവദിച്ചത്. മറ്റൊരാളുടെ ഉടമസ്ഥതയിലുള്ള പശുവിനെയാണ് ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചത്. അയോധ്യയിലെ വിചാരണാ കോടതിയുടെ പരിഗണനയിലുള്ള കേസിലാണ് അലഹബാദ് ഹൈക്കോടതിയുടെ ഇടപെടല്‍. ജസ്റ്റിസ് ജസ്പ്രീത് സിങ്ങിന്റെ ബെഞ്ചാണ് റാമിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ഐ.പി.സി 377(പ്രകൃതിവിരുദ്ധ ലൈംഗികബന്ധം), 504(ബോധപൂര്‍വമുള്ള മാനഭംഗം), 506(കുറ്റകരമായ ഭീഷണി) തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരുന്നത്. മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമത്തിലെ 11-ാം വകുപ്പ് […]

Local

കൊയിലാണ്ടിയില്‍ പേവിഷ ബാധയേറ്റ് നാല് പശുക്കള്‍ ചത്തു; ജാഗ്രതാ നിര്‍ദേശം

  • 11th April 2024
  • 0 Comments

കോഴിക്കോട്: കൊയിലാണ്ടിയിലെ അരിക്കുളം പഞ്ചായത്തില്‍ പേവിഷ ബാധയേറ്റ് നാല് പശുക്കള്‍ ചത്തു. കാളിയത്ത്മുക്ക് പൂതേരിപ്പാറ എന്ന പ്രദേശത്താണ് സംഭവം. സന്തോഷ് ചെറുവത്ത്, ശോഭ പാലോട്ട്, ഗിരീഷ് കുന്നത്ത്, ചന്ദ്രിക കിഴക്കേ മുതുവോട്ട് എന്നിവരുടെ പശുക്കളാണ് കഴിഞ്ഞ ദിവസം ചത്തത്. അധികൃതര്‍ പ്രദേശത്ത് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോഴിക്കോട് ആനിമില്‍ ഡിസീസ് കണ്‍ട്രോള്‍ ഓഫീസിലും ജില്ലാ മൃഗസംരക്ഷണ വകുപ്പ് അധികൃതരെയും വിവരം അറിയിച്ചിട്ടുണ്ട്. തെരുവ് നായ, കീരി എന്നിവയുടെ കടിയിലൂടെയാണ് കന്നുകാലികളില്‍ സാധാരണയായി രോഗം പടരുന്നത്. അതുകൊണ്ട് തന്നെ […]

Kerala

സര്‍ക്കാര്‍ വാക്ക് പാലിച്ചു; മാട്ടുപ്പെട്ടിയില്‍ നിന്നെത്തിച്ച പശുക്കള്‍ കുട്ടിക്കര്‍ഷകര്‍ക്ക് കൈമാറി

  • 16th January 2024
  • 0 Comments

ഇടുക്കി: തൊടുപുഴയിലെ കുട്ടിക്കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച അഞ്ച് പശുക്കളെ കൈമാറി. ഉയര്‍ന്ന ഉത്പാദന ശേഷിയുള്ള എച്ച്എഫ് വിഭാഗത്തില്‍പ്പെട്ട അഞ്ച് പശുക്കളെയാണ് നല്‍കിയത്. ഇന്‍ഷുറന്‍സ് പരിരക്ഷയോടെ മാട്ടുപ്പെട്ടി കെ എല്‍ ഡി ബോര്‍ഡില്‍ നിന്നെത്തിച്ച അഞ്ച് പശുക്കളെയാണ് നല്‍കിയത്. മന്ത്രി ജെ ചിഞ്ചുറാണി നേരിട്ടെത്തിയാണ് പശുക്കളെ കൈമാറിയത്. പശുക്കള്‍ക്കൊപ്പം മില്‍മയില്‍ നിന്ന് 45,000 രൂപയും കുട്ടികള്‍ക്ക് കൈമാറി. തൊടുപുഴ വെള്ളിയാമറ്റത്താണ് കുട്ടിക്കര്‍ഷകരായ ജോര്‍ജു കുട്ടിയുടെയും മാത്യുവിന്റെയും 13 പശുക്കള്‍ കപ്പത്തൊണ്ട് കഴിച്ചതിനെ തുടര്‍ന്ന് ചത്തത്. മികച്ച കുട്ടി ക്ഷീരകര്‍ഷകനുള്ള […]

Kerala

തൊടുപുഴയില്‍ കുട്ടികര്‍ഷകരുടെ 13 പശുക്കള്‍ ചത്തു; കപ്പത്തൊണ്ട് കഴിച്ചതാണെന്ന് സംശയം; 5 പശുക്കളുടെ നില ഗുരുതരം

  • 1st January 2024
  • 0 Comments

ഇടുക്കി: തൊടുപുഴ വെള്ളിയാമറ്റത്ത് 13 പശുക്കള്‍ ചത്തു. കുട്ടികര്‍ഷകരായ ജോര്‍ജു കുട്ടിയുടെയും മാത്യുവിന്റെയും പശുക്കളാണ് ചത്തത്. കപ്പത്തൊണ്ട് കഴിച്ചതിനെ തുടര്‍ന്നാണ് പശുക്കള്‍ ചത്തതെന്നാണ് സംശയം. മികച്ച കുട്ടി ക്ഷീരകര്‍ഷകനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ച കുട്ടിയാണ് മാത്യു. അവശേഷിക്കുന്നവയില്‍ 5 പശുക്കളുടെ നില ഗുരുതരമാണ്. തൊടുപുഴയിലെ ഏറ്റവും മികച്ച ക്ഷീരഫാമുകളിലൊണിത്. 18ഉം 15ഉം വയസ്സുള്ള രണ്ട് കുട്ടികള്‍ നടത്തുന്ന ഈ ഫാമാണിത്. നിരവധി പുരസ്‌കാരങ്ങളാണ് ഈ ഫാം നേടിയിട്ടുള്ളത്. പഞ്ചായത്തിന്റെ ഭാഗത്ത് നിന്നും കര്‍ഷകര്‍ക്ക് കൊടുക്കുന്ന എല്ലാ ആനുകൂല്യങ്ങളും […]

Kerala News

ആക്രമസക്തമായി പാഞ്ഞു നടന്നു, സര്‍ട്ടിഫിക്കറ്റ് നല്‍കി ഡോക്ടർ, പേയിളകിയ പശുവിനെ വെടിവെച്ചുകൊന്നു

  • 15th September 2022
  • 0 Comments

എച്ചിപ്പാറയിൽ പേയിളകിയ പശുവിനെ വെടിവെച്ചുകൊന്നു.പേ ഇളകിയതിന്റെ ലക്ഷ‌ണങ്ങൾ പ്രകടിപ്പിച്ച പശു ആക്രമസക്തമായി പാഞ്ഞു നടന്നതോടെ വെറ്റിനറി, വനം വകുപ്പ് അധികൃതർ വെടിവെച്ചു കൊല്ലാൻ തീരുമാനിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് സംഭവം.ചക്കുങ്ങൽ ഖാദറിന്റെ പശുവിനെയാണ് വെടിവെച്ചത്.വെറ്റിനറി ഡോക്ടര്‍ പശുവിന് പേവിഷബാധയേറ്റതായി സര്‍ട്ടിഫിക്കറ്റ് നല്‍കുകയും തുടര്‍ന്ന് വെടിവെക്കാന്‍ ലൈസന്‍സുള്ള വടക്കൊട്ടായി സ്വദേശി ആന്റണിയെത്തി പശുവിനെ വെടിവെക്കുകയായിരുന്നു. വെടിവെച്ച് കൊന്ന പശുവിനെ വെറ്റിനറി വകുപ്പിന്റെ നിർദേശ പ്രകാരം കുഴിച്ചിട്ടു. ഓ​ഗസ്റ്റിൽ നടാമ്പാടം ആദിവാസി കോളനിയില്‍ ഒരു സ്ത്രീ പേ വിഷബാധയേറ്റ് മരിച്ചിരുന്നു. ആ […]

National News

പശുവിനെ അറക്കുന്നവരെ കൊല്ലണം; ഇതുവരെ അഞ്ചുപേരെ നമ്മള്‍ കൊന്നു, അവരെ ജയിലില്‍ നിന്ന് മോചിപ്പിക്കുമെന്നും ബിജെപി മുന്‍ എംഎല്‍എ

  • 21st August 2022
  • 0 Comments

പശുവിനെ അറക്കുന്നവരെ കൊല്ലണം എന്ന് ആഹ്വാനം ചെയ്ത് ബിജെപി നേതാവ്. മുന്‍ എംഎല്‍എ ഗ്യാന്‍ ദേവ് അഹൂജയാണ് രാജസ്ഥാനില്‍ വിവാദ പ്രസംഗവുമായി എത്തിയത്. രാജ്യത്ത് പശുവിനെ കശാപ്പ് ചെയ്യുന്നവരെ കൊല്ലണമെന്നും ഇതുവരെ തങ്ങള്‍ അഞ്ച് പേരെ കൊന്നെന്നുമാണ് ബിജെപി മുന്‍ എംഎല്‍എ പറഞ്ഞത്. വിവാദ പ്രസംഗത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. 2017ലും 2018ലുമാണ് ഇവയില്‍ രണ്ട് കൊലപാതകങ്ങള്‍ നടന്നത്. പെഹ്ലുഖാന്റെയും രഖ്ബര്‍ ഖാന്റെയും കൊലപാതകങ്ങളാണ് രണ്ടെണ്ണമെന്ന് പറഞ്ഞ ബിജെപി നേതാവ് കൊല്ലപ്പെട്ട മറ്റ് മൂന്നുപേരുടെ പേര് […]

International News

സിഗരറ്റ് കുറ്റി പെറുക്കാൻ കാക്ക;പ്രതിഫലം ഭക്ഷണം, സംഭവം സ്വീഡനിൽ

  • 2nd February 2022
  • 0 Comments

തെരുവുകളില്‍ വലിച്ചെറിയപ്പെടുന്ന സിഗരറ്റ് കുറ്റികള്‍ പെറുക്കാൻ കാക്കകളെ നിയമിച്ച് സ്വീഡന്‍.കോര്‍വിഡ് ക്ലീനിങ് എന്ന സ്ഥാപനമാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി കാക്കകളെ ഉപയോഗിക്കുന്നത്. ന്യൂ കാലിഡോണിയന്‍ എന്ന കാക്ക വിഭാഗത്തില്‍പെടുന്ന പക്ഷികളാണ് ശുചീകരണ പ്രവര്‍ത്തനത്തില്‍ പങ്കാളികളാകുന്നത്. ഇങ്ങനെ കുറ്റി പെറുക്കിയെടുക്കുന്നതിന് പകരമായി അവയ്ക്ക് നൽകുക ഭക്ഷണമാണ്. ചെലവ് ചുരുക്കലിന്റെ ഭാ​ഗമായിട്ടാണ് ഈ ജോലി കാക്കകളെ ഏൽപ്പിച്ചിരിക്കുന്നത്.സ്റ്റോക്‌ഹോമിന് സമീപമുള്ള ഒരു സ്റ്റാര്‍ട്ടപ്പ് രൂപകല്‍പന ചെയ്ത ബെസ്‌പോക്ക് മെഷീനിലാണ് കുറ്റികള്‍ കാക്കക്കൂട്ടങ്ങള്‍ നിക്ഷേപിക്കുക. ഓരോ വര്‍ഷവും സ്വീഡനിലെ തെരുവുകളില്‍ 100 കോടിയോളം (1 […]

National News

പൂജക്കിടെ പശു 80,000 രൂപയുടെ സ്വര്‍ണമാല വിഴുങ്ങി;ഒരു മാസത്തോളം ചാണക പരിശോധന ഒടുവിൽ ശസ്ത്രക്രിയ

  • 12th December 2021
  • 0 Comments

പൂജക്കിടെ പശു സ്വര്‍ണം വിഴുങ്ങി.ഇത് വീണ്ടെടുക്കാൻ പശുവിനെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. കർണാടകയിലെ ഹീപാന്‍ഹള്ളിയിലെ സിര്‍സി താലൂക്കിലാണ് സംഭവം. ശ്രീകാന്ത് ഹെഗ്‌ഡെ എന്നയാള്‍ ദീപാവലിയോടനുബന്ധിച്ച് നടത്തിയ ഗോ പൂജയ്ക്കിടെയാണ് 80000 രൂപ വിലവരുന്ന ആഭരണം പശു വിഴുങ്ങിയത്. ഗോ പൂജ സമയത്ത് പൂക്കള്‍ കൊണ്ടുള്ള മാലയോടൊപ്പം ആഭരണങ്ങളും പശുവിനെ അണിയിച്ചിരുന്നു. പൂജയ്ക്കുശേഷം ഇവ ഊരി സമീപത്ത് വെച്ചിരുന്നെങ്കിലും പിന്നീട് പൂമാലയ്‌ക്കൊപ്പം സ്വര്‍ണമാലയും കാണാതായി. പിന്നീട് വീട് മുഴുവന്‍ തിരഞ്ഞെങ്കിലും ഇത് കണ്ടെത്താനായില്ല. തുടര്‍ന്ന് സ്വര്‍ണം പശു വിഴുങ്ങിയതാവുമെന്ന സംശയത്തിലേക്ക് […]

National News

പശുക്കള്‍ക്ക് പ്രത്യേക ആംബുലന്‍സ് സര്‍വീസ്; പദ്ധതിയുമായി ഉത്തർപ്രദേശ് ഡിസംബറോടെ ആരംഭിക്കും

  • 15th November 2021
  • 0 Comments

പശുക്കള്‍ക്ക് ആംബുലന്‍സ് സര്‍വീസ് ആരംഭിക്കാന്‍ ഒരുങ്ങി യു പി സര്‍ക്കാര്‍.ഗുരുതരമായ രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്ന പശുക്കള്‍ക്ക് വേണ്ടിയാണ് ആംബുലന്‍സ് സേവനം ആരംഭിക്കുന്നതെന്ന് സംസ്ഥാന ക്ഷീര വികസന മന്ത്രി ലക്ഷ്മി നാരായണ്‍ ചൗധരി പറഞ്ഞു. പദ്ധതിക്കായി 515 ആംബുലന്‍സുകള്‍ സജ്ജമാക്കിയിട്ടുണ്ട്. പശുക്കള്‍ക്ക് ആംബുലന്‍സ് സൗകര്യം എര്‍പ്പെടുത്തുന്ന രാജ്യത്തെ ആദ്യ സംഭവമായിരിക്കും ഇതെന്നും മന്ത്രി അവകാശപ്പെട്ടു. ഗുരുതര രോഗങ്ങള്‍ ബാധിച്ച പശുക്കള്‍ക്ക് വേഗത്തില്‍ ചികിത്സ ലഭ്യമാക്കാന്‍ പദ്ധതിയിലൂടെ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട ആളുകളുടെ പരാതി സ്വീകരിക്കാന്‍ ലഖ്‌നൗവില്‍ പ്രത്യേക […]

National News

മധ്യപ്രദേശിലെ സര്‍ക്കാര്‍ ഓഫീസ് ശുചീകരണത്തിന് ഗോമൂത്ര ഫിനോയില്‍ നിർബന്ധം

  • 1st February 2021
  • 0 Comments

മധ്യപ്രദേശിലെ സര്‍ക്കാര്‍ ഓഫീസുകളുടെ ശുചീകരണത്തിന് ഗോമൂത്ര ഫിനോയില്‍ നിർബന്ധമാക്കി പൊതുഭരണ വകുപ്പിന്റേ ഉത്തരവുമായി സംസ്ഥാന സര്‍ക്കാര്‍. . രാസപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഫിനോയിലിന് പകരം ഗോമൂത്രത്തില്‍ നിന്നുണ്ടാക്കുന്ന ഫിനോയില്‍ ഉപയോഗിക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്. പൊതുഭരണ വകുപ്പ് സെക്രട്ടറി നിവാസ് ശര്‍മയാണ് ഉത്തരവ് പുറത്തിറക്കിയത്.നവംബറില്‍ തന്നെ ഗോമൂത്രത്തില്‍ നിന്ന് ഫിനോയില്‍ ഉണ്ടാക്കുന്നത് അന്ന് ചേര്‍ന്ന കൗ കാബിനറ്റില്‍ തീരുമാനിച്ചിരുന്നു. സംസ്ഥാനത്തെ പശുക്കളുടെ സംരക്ഷണത്തിനും പശുവളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണ് ഈ തീരുമാനം. ഗോമൂത്ര ബോട്ട്‌ലിങ് പ്ലാന്റുകളും ഗോമൂത്ര ഫിനോയില്‍ നിര്‍മാണ […]

error: Protected Content !!