ഒമിക്രോണ്‍; ഇന്ത്യയിലും ബൂസ്റ്റര്‍ ഡോസ് നൽകുന്ന കാര്യം സർക്കാർ പരിഗണനയിൽ
ഇന്ത്യയിൽ ഒമിക്രോണ്‍ ആശങ്ക വളരുന്ന സാഹചര്യത്തിൽ ബൂസ്റ്റര്‍ ഡോസ് നല്‍കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നു. കേരളവും കർണാടകയും രാജസ്ഥാനുമടക്കമുള്ള സംസ്ഥാനങ്ങൾ നേരത്തെ ബൂസ്റ്റർ ഡോസ് എന്നൊരു ആവശ്യം കേന്ദ്രസർക്കാരിന് മുന്നിൽ വച്ചിരുന്നു.വിദഗ്ധ സമിതി ഇതിനെ കുറിച്ച് തീരുമാനമെടുക്കും.അതേസമയം ഒമിക്രോൺ ഭീഷണിയുള്ള രാജ്യങ്ങളിൽ നിന്ന് പതിനാറായിരം പേർ ഇതിനോടകം ഇന്ത്യയിലെത്തിയതായും ഇവരിൽ 18 പേർ കൊവിഡ് പൊസിറ്റീവെന്നും ആരോഗ്യ മന്ത്രി അറിയിച്ചു കൊവിഷീൽഡ് വാക്സീനെ ഒമിക്രോണിന്‍റെ പശ്ചാത്തലത്തില്‍ ബൂസറ്റർ ഡോസായി ഉപയോഗിക്കാൻ അനുമതി തേടി സെറം ഇൻസ്റ്റിറ്റ്യൂട്ട് ഡിസിജിഐയെ […]