information Local

കുന്ദമംഗലം ഗ്രാമ പഞ്ചായത്തിലുള്ളവർക്ക് ആരോഗ്യ കേന്ദ്രത്തിൻ്റെ കീഴിൽ 27-ന് ചൊവ്വാഴ്ച്ച കോവിഡ് ടെസ്റ്റ് നടത്തുന്നു

കുന്ദമംഗലം: കുന്ദമംഗലം ആരോഗ്യ കേന്ദ്രത്തിൻ്റെ കീഴിൽ 27-ന് ചൊവ്വാഴ്ച്ച രാവിലെ10.30 മുതൽ ഉച്ചക്ക് 12.45 വരെ ചൂലാം വയൽ UP സ്കൂളിൽ വെച്ച് കോവിഡ് ടെസ്റ്റ് നടത്തുന്നു. കുന്ദമംഗലം ഗ്രാമ പഞ്ചായത്തിലെ കോവിഡ് ലക്ഷണമുള്ളവർക്കും രോഗികളുമായി സമ്പർക്കത്തിൽ രോഗമുണ്ടെന്ന് സംശയിക്കുന്നവർക്കും കോവിഡ് രോഗ പരിശോധന നടത്താവുന്നതാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. അതാത് വാർഡിലെ മെമ്പർമാർ മുഖേന പേര് റജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമേ പരിശോധന ഉണ്ടായിരിക്കുകയുള്ളു. കുന്ദമംഗലം ഗ്രാമ പഞ്ചായത്തിലുള്ളവരെ മാത്രമേ ക്യാമ്പിലേക്ക് ശുപാർശ ചെയ്യാവൂ എന്ന് പ്രത്യേകം […]

News

കുന്ദമംഗലത്ത് ഇന്ന് 150 പേര്‍ക്ക് കോവിഡ് ആന്റിജന്‍ ടെസ്റ്റ്

കുന്ദമംഗലം; കുന്ദമംഗലത്തില്‍ വിവിധ ഭാഗങ്ങളില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ ഇന്ന് 150 പേര്‍ക്ക് കോവിഡ് ആന്റിജന്‍ ടെസ്റ്റ് നടത്തുന്നു. പ്രൈമറി കോണ്‍ടാക്ടിലുള്ളവര്‍ക്കും മറ്റുള്ളവര്‍ക്കുമാണ് ടെസ്റ്റ് നടത്തുന്നത്. 21 ാം തിയ്യതി വരെ നിരീക്ഷണത്തിലുള്ള എംഎല്‍എ പിടിഎ റഹീമിന് ആദ്യ ടെസ്റ്റ് നടത്തി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുരേഷ് ബാബുവിന്റെയും ഓഫീസര്‍ സജിത്തിന്റെയും നേതൃത്വത്തിലാണ് ടെസ്റ്റ് നടത്തുന്നത്.

error: Protected Content !!