സെക്രട്ടേറിയേറ്റില്‍ കോവിഡ് വ്യാപനം;ധനവകുപ്പിനു പിന്നാലെ പൊതുഭരണ, നിയമവകുപ്പുകളിലും രോഗ വ്യാപനം
സെക്രട്ടേറിയേറ്റില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നു.ധനവകുപ്പിനു പിന്നാലെ പൊതുഭരണ, നിയമവകുപ്പുകളിലും കോവിഡ് വര്‍ധിക്കുന്നു. 55 പേര്‍ക്കാണ് നിലവില്‍ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ധനവകുപ്പിലെ ഡെവലപ്പ്മെന്റ് ഹാള്‍ ആണ് ആദ്യം അടച്ചതിന് പിന്നാലെ പൊതുഭരണ, നിയമ വകുപ്പുകളിലെ ജീവനക്കാര്‍ക്കും രോഗബാധ പടരുകയാണ്.പരിശോധനകള്‍ കൂട്ടണമെന്നും 50% ജീവനക്കാരായി ഹാജര്‍ ചുരുക്കണമെന്നും സെക്രട്ടേറിയറ്റ് ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. സന്ദര്‍ശകര്‍ക്കു കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടും കോവിഡ് പടരുന്നതു നിയന്ത്രിക്കാനാകുന്നില്ല. സെക്രട്ടേറിയറ്റില്‍ നിന്നു പൊതുജനങ്ങളെയും മാധ്യമ പ്രവര്‍ത്തകരെയും അകറ്റുന്നതിന്റെ ഭാഗമായി ഒരു മാസമായി 3 ഗേറ്റുകളും അടച്ചിട്ടിരിക്കുകയാണ്. […]
