യുഎഇയില്‍ പള്ളികളില്‍ വെള്ളിയാഴ്ച്ച പ്രാര്‍ത്ഥന പുനരാരംഭിക്കാന്‍ തീരുമാനം; പ്രവേശനം കര്‍ശന നിയന്ത്രണങ്ങളോടെ
വലിയ ഒരിടവേളയ്ക്ക് ശേഷം യുഎഇയിലെ പള്ളികളില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥന പുനഃരാരംഭിക്കാന്‍ തീരുമാനം. കോവിഡ് പ്രതിരോധ നിയന്ത്രണങ്ങളുടെ ഭാഗമായാണ് രാജ്യത്തെ പള്ളികളില്‍ വെള്ളിയാഴ്ചത്തെ പ്രാര്‍ത്ഥനയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ഡിസംബര്‍ നാല് മുതല്‍ പള്ളികളില്‍ പ്രാര്‍ത്ഥന വീണ്ടും ആരംഭിക്കുമെന്നാണ് നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി അറിയിച്ചിരിക്കുന്നത്. കര്‍ശന നിയന്ത്രണങ്ങളോടെയാണ് പുതിയ തീരുമാനം. ആകെ കപ്പാസിറ്റിയുടെ 30% ആളുകള്‍ക്ക് മാത്രമെ നിലവില്‍ പ്രവേശനം അനുവദിക്കുകയുള്ളു. അത് പോലെ ഫേസ് മാസ്‌ക് പോലെയുള്ള പ്രതിരോധ സംവിധാനങ്ങളും നിര്‍ബന്ധമാക്കിയിട്ടുണ്ട്. […]
