information International News

യുഎഇയില്‍ പള്ളികളില്‍ വെള്ളിയാഴ്ച്ച പ്രാര്‍ത്ഥന പുനരാരംഭിക്കാന്‍ തീരുമാനം; പ്രവേശനം കര്‍ശന നിയന്ത്രണങ്ങളോടെ

Anti-Sharia rallies this weekend worry Muslim leaders | PBS NewsHour

വലിയ ഒരിടവേളയ്ക്ക് ശേഷം യുഎഇയിലെ പള്ളികളില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥന പുനഃരാരംഭിക്കാന്‍ തീരുമാനം. കോവിഡ് പ്രതിരോധ നിയന്ത്രണങ്ങളുടെ ഭാഗമായാണ് രാജ്യത്തെ പള്ളികളില്‍ വെള്ളിയാഴ്ചത്തെ പ്രാര്‍ത്ഥനയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ഡിസംബര്‍ നാല് മുതല്‍ പള്ളികളില്‍ പ്രാര്‍ത്ഥന വീണ്ടും ആരംഭിക്കുമെന്നാണ് നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി അറിയിച്ചിരിക്കുന്നത്.

കര്‍ശന നിയന്ത്രണങ്ങളോടെയാണ് പുതിയ തീരുമാനം. ആകെ കപ്പാസിറ്റിയുടെ 30% ആളുകള്‍ക്ക് മാത്രമെ നിലവില്‍ പ്രവേശനം അനുവദിക്കുകയുള്ളു. അത് പോലെ ഫേസ് മാസ്‌ക് പോലെയുള്ള പ്രതിരോധ സംവിധാനങ്ങളും നിര്‍ബന്ധമാക്കിയിട്ടുണ്ട്.

പള്ളികളിലെ വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്കായുള്ള മാര്‍ഗനിര്‍ദേശങ്ങള്‍

  • ഖുത്ത്ബ ആരംഭിക്കുന്നതിന് മുപ്പത് മിനിറ്റ് മുമ്പ് മാത്രമെ പള്ളികള്‍ തുറക്കുകയുള്ളു. അതുപോലെ പ്രാര്‍ത്ഥന കഴിഞ്ഞ് മുപ്പത് മിനിറ്റിനുള്ളില്‍ അടയ്ക്കുകയും ചെയ്യും. ആരാധനയ്ക്ക് മുമ്പോ അതിനു ശേഷമോ പള്ളിക്ക് മുമ്പില്‍ കൂട്ടം കൂടി നില്‍ക്കാന്‍ പാടില്ല
  • പള്ളിക്കുള്ളിലുള്ള സമയം മുഴുവന്‍ ഫേസ് മാസ്‌ക് നിര്‍ബന്ധമായും ധരിച്ചിരിക്കണം. അതുപോലെ തന്നെ നിസ്‌കരിക്കുന്നതിനുള്ള മാറ്റുകള്‍ ആളുകള്‍ തന്നെ കൊണ്ടു വരണം
  • പള്ളിയിലെ ശുചി മുറികള്‍ തുറക്കില്ല. അതുകൊണ്ട് തന്നെ വുളൂഹ് (അംഗശുദ്ധി വരുത്തല്‍) അടക്കമുള്ള കാര്യങ്ങള്‍ വീട്ടില്‍ തന്നെയെടുത്ത ശേഷമാകണം പ്രാര്‍ത്ഥനയ്‌ക്കെത്തേണ്ടത്.
  • ഹസ്തദാനമോ ആലിംഗനമോ അനുവദിക്കില്ല
  • കുട്ടികള്‍,വയോധികര്‍, ഗുരുതര അസുഖ ബാധിതര്‍ എന്നിവര്‍ പള്ളിയിലേക്ക് വരരുത്.
  • സാമൂഹിക അകലം നിര്‍ബന്ധമായും പാലിക്കണം. ഇക്കാര്യം ഉറപ്പാക്കുന്നതിനായാണ് പള്ളികളിലെ പ്രവേശനം 30% മാത്രം ആക്കി കുറച്ചത്. നമസ്‌കരിക്കാനെത്തുന്നവരും ഇക്കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തണം
  • പള്ളികളില്‍ ഖുറാന്‍ കോപ്പികള്‍ ലഭ്യമാക്കില്ല. പ്രാര്‍ത്ഥനയ്‌ക്കെത്തുന്നവര്‍ തന്നെ ഖുറാന്‍ കൊണ്ടുവരണം.
Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
International

റിയാദില്‍ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ചു

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനനഗരിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ചു. കോഴിക്കോടന്‍സ് റിയാദ് എന്ന പേരില്‍ രൂപീകൃതമായ സംഘടനയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കും
error: Protected Content !!