International News

മാസ്ക് വേണ്ട; നിശാ ക്ലബുകൾ തുറന്നു; കോവിഡ് നിയന്ത്രണങ്ങൾ മുഴുവൻ നീക്കി ഡെന്‍മാര്‍ക്ക്

  • 2nd February 2022
  • 0 Comments

രാജ്യത്ത് കോവിഡ് കേസുകള്‍ ഉയര്‍ന്ന് തന്നെ നില്‍ക്കുന്നുണ്ടെങ്കിലും ഇത് സാമൂഹികമായ ഒരു ഗുരുതര രോഗമല്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ മാസ്ക് വെക്കുന്നതടക്കമുള്ള എല്ലാ കോവിഡ് നിയന്ത്രണങ്ങളും നീക്കി യൂറോപ്യന്‍ രാജ്യമായ ഡെന്‍മാര്‍ക്ക്. നിശാക്ലബ്ബുകള്‍ തുറന്നു. രാത്രി വൈകിയുള്ള മദ്യവില്‍പ്പനയും പാര്‍ട്ടികളും പുനരാരംഭിച്ചു.ഇനി ചടങ്ങുകളില്‍ സംബന്ധിക്കാന്‍ ഡാനിഷ് കോവിഡ് ആപ്പിന്റെ ആവശ്യവുമില്ല. രാജ്യത്തെ ഉയര്‍ന്ന വാക്‌സിനേഷന്‍ നിരക്കും ഇതിന് ഒരു പ്രധാന കാരണമാണെന്ന് ഡെന്മാര്‍ക്ക് സര്‍ക്കാര്‍ വ്യക്തമാക്കി. അഞ്ച് വയസ്സിന് മുകളിലുള്ള ജനസംഖ്യയുടെ 80 ശതമാനം പേര്‍ക്കും രണ്ടു ഡോസ് […]

National News

ഡല്‍ഹിയില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്; രാത്രി കര്‍ഫ്യൂ തുടരും

  • 27th January 2022
  • 0 Comments

കൊവിഡ് വ്യാപനം രൂക്ഷമായതിന് പിന്നാലെ ഡല്‍ഹിയില്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങളില്‍ ഇളവ്. വാരാന്ത്യ കര്‍ഫ്യൂ പിന്‍വലിച്ചു. കടകള്‍ തുറക്കുന്നതിനുള്ള ഒറ്റ-ഇരട്ട നിയന്ത്രണം ഒഴിവാക്കി. അന്‍പത് ശതമാനം ആളുകളെ പ്രവേശിപ്പിച്ചുകൊണ്ട് തിയേറ്ററുകള്1ക്കും ഭക്ഷണശാലകള്‍ക്കും പ്രവര്‍ത്തിക്കാം എന്നാല്‍ സ്‌കൂളുകള്‍ തുറക്കില്ലെന്നും രാത്രി കാല കര്‍ഫ്യു തുടരുമെന്നും അധികൃതര്‍ അറിയിച്ചു രാജ്യ തലസ്ഥാനത്ത് കൊവിഡ് കേസുകള് കുറഞ്ഞതിന് പിന്നാലെയാണ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചത്. ഡല്‍ഹി സര്‍ക്കാരും ലഫ്.ഗവര്‍ണര്‍ അനില്‍ ബൈജലുമായി നടന്ന ചര്‍ച്ചയുടേതാണ് തീരുമാനം. വിവാഹങ്ങളില്‍ പങ്കെടുക്കാവുന്ന അതിഥികളുടെ എണ്ണം 50 ല്‍ നിന്ന് […]

Kerala News

ബാറുകൾ, സിനിമ തീയേറ്ററുകൾ അടച്ചിടും; കേരളത്തിലെ നിയന്ത്രണങ്ങൾ ഇങ്ങനെ

  • 27th April 2021
  • 0 Comments

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിച്ചു. ബാറുകൾ, ബിവറേജസ്, സിനിമ തീയറ്റർ, ഷോപ്പിംഗ് മാൾ, ജിംനേഷ്യം ഉൾപ്പെടെ പ്രവർത്തിക്കില്ല. ആരാധനാലയങ്ങളിലും ആളുകൾക്ക് നിയന്ത്രണമുണ്ടാകം, വിവാഹ ചടങ്ങുകൾക്ക് 50 പേർക്കായിരിക്കും പ്രവേശനം. മരണാനന്തര ചടങ്ങുകളിൽ 20 പേർക്ക് മാത്രമാണ് പങ്കെടുക്കാൻ അനുമതി. ആരാധനാലയങ്ങളിൽ കടുത്ത നിയന്ത്രണമുണ്ടാകും. ആരാധനാലയങ്ങളിൽ ഭക്ഷണവും തീർത്ഥവും നൽകുന്നതു വിലക്കി. മുസ്ലിം പള്ളികളിൽ നമസ്‌കരിക്കാൻ സ്വന്തം പായ ഉപയോഗിക്കണം. ദേഹശുദ്ധി വരുത്തുന്നതിനു പൈപ്പ് വെള്ളം ഉപയോഗിക്കണം. രാത്രികാലകർഫ്യൂ, വാരാന്ത്യ നിയന്ത്രണം എന്നിവ തുട

error: Protected Content !!