National News

അന്താരാഷ്ട്ര വിമാനയാത്രക്കുള്ള കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ്;ഫ്ലൈറ്റിൽ സീറ്റ് ഒഴിച്ചിടണ്ട​, വിമാന ജീവനക്കാർ പിപിഇ കിറ്റ് ധരിക്കണമെന്ന നിബന്ധനയും നീക്കി

  • 26th March 2022
  • 0 Comments

അന്താരാഷ്ട്ര വിമാന യാത്രയ്ക്കുള്ള കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ്.അന്താരാഷ്ട്ര വിമാനങ്ങളിൽ സാമൂഹ്യ അകലം പാലിക്കാൻ സീറ്റുകൾ ഒഴിച്ചിടുന്നതും വിമാന ജീവനക്കാർ പിപിഇ കിറ്റ് ധരിക്കണമെന്ന നിബന്ധനയും നീക്കി. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയാണ് ഇക്കാര്യം വ്യക്തമാക്കി ഉത്തരവിറക്കിയത്. വിമാനത്താവളത്തിലെ ദേഹപരിശോധന വീണ്ടും തുടങ്ങും. വിമാനത്താവളങ്ങളിലും വിമാനങ്ങളും മാസ്ക് ധരിക്കുന്നത് തുടരണം. അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,660 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 4,30,18,032 ആയെന്നാണ് കേന്ദ്ര […]

Kerala News

സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ;ഞായറാഴ്ച്ച നിയന്ത്രണം പിൻവലിക്കും,സ്കൂളുകൾ സാധാരണ നിലയിലേക്ക്

  • 8th February 2022
  • 0 Comments

സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ.ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.സംസ്ഥാനത്ത് ഞായറാഴ്ച്ച ഉണ്ടായിരുന്ന ലോക്ക് ഡൗൺ സമാന നിയന്ത്രണങ്ങൾ പിൻവലിക്കും.സ്കൂളുകൾ ഈ മാസം 28 മുതൽ സാധാരണ നിലയിൽ പ്രവർത്തിക്കും. ഈമാസം 28 മുതല്‍ സ്‌കൂളുകളുടെ പ്രവര്‍ത്തന സമയം രാവിലെ മുതല്‍ വൈകുന്നേരം വരെയാക്കാന്‍ തീരുമാനമായി. എന്നാല്‍ ക്ലാസുകളില്‍ 50 ശതമാനം വിദ്യാര്‍ഥികളെ മാത്രമേ ഒരുദിവസം പങ്കെടുക്കാന്‍ അനുവദിക്കു.  ഇതിനൊപ്പം ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലകളില്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ തുടരാനും തീരുമാനമായി. ഫെബ്രുവരി നാലിലെ വര്‍ഗ്ഗീകരണം […]

Kerala News

സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ സിപിഎമ്മിന്റെ മെഗാ തിരുവാതിര വിവാദത്തിൽ,പങ്കെടുത്തത് 500 ലേറെ പേര്‍;

  • 12th January 2022
  • 0 Comments

സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ മെഗാ തിരുവാതിരക്കെതിരെ വിമര്‍ശനങ്ങള്‍.ജില്ലാ സമ്മേളനത്തോടനുബന്ധിചാണ് 502 പേര്‍ പങ്കെടുത്ത മെഗാ തിരുവാതിര അരങ്ങേറിയത്.പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി ഉള്‍പ്പെടെ മുതിര്‍ന്ന നേതാക്കൾ കാഴ്ചക്കാരായിരുന്നു ജനാധിപത്യ മഹിളാ അസോസിയേഷന്‍ പാറശാല ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി നടന്നത്. ചെറുവാരക്കോണം സിഎസ്‌ഐ സ്‌കൂള്‍ ഗ്രൗണ്ടിൽ നടന്ന തിരുവാതിര പരിപാടി കാണാന്‍ വലി തോതില്‍ ജനങ്ങളുമെത്തിയിരുന്നു.എം.എ.ബേബിയെ കൂടാതെ, ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍, സി.കെ.ഹരീന്ദ്രന്‍ എംഎല്‍എ തുടങ്ങിയ നേതാക്കളും പരിപാടി കാണാനെത്തി. സര്‍ക്കാരിന്‍റെ ഭരണ […]

National News

കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് വളര്‍ത്തുനായയുടെ ജന്മദിനാഘോഷം;ലക്ഷങ്ങള്‍ പൊടിച്ച് പാർട്ടി

  • 10th January 2022
  • 0 Comments

കൊവിഡ് മാനദണ്ഡം ലംഘിച്ച് വളര്‍ത്തുനായയുടെ ജന്മദിനാഘോഷം ആഘോഷിച്ച, യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ അഹമ്മദാബാദിലാണ് ചിരാഗ് പട്ടേല്‍, സഹോദരന്‍ ഉര്‍വിഷ് പട്ടേല്‍(19), സുഹൃത്ത് ദിവ്യേഷ് മഹേറിയ എന്നിവരാണ് അറസ്റ്റിലായത്. ഏഴ് ലക്ഷം രൂപ ചെലവാക്കിയാണ് ഇവര്‍ നായ്ക്കുട്ടിയുടെ രണ്ടാം ജന്മദിനം ആഘോഷിച്ചത്. അബി എന്ന പേരുള്ള നായ്ക്കുട്ടിപോമറേനിയന്‍ ഇനത്തില്‍പ്പെട്ടതാണ്. ജന്മദിനാഘോഷത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായി. ലൈവ് ഓര്‍ക്കസ്ട്രയോടുകൂടി സംഗീതപരിപാടിയും ഗര്‍ബ നൃത്തവും സംഘടിപ്പിച്ചു. കൊവിഡ് മാനദണ്ഡം ലംഘിച്ച് പാര്‍ട്ടി നടത്തുന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് […]

Kerala News

ശബരിമല; തീർത്ഥാടന നിയന്ത്രണങ്ങളിൽ ഇളവ്; പമ്പാസ്നാനം ആരംഭിച്ചു

  • 11th December 2021
  • 0 Comments

ശബരിമല തീർത്ഥാടനത്തിന് കൂടുതൽ ഇളവുകൾ.രാവിലെ 11 മണിയോടെ പമ്പാസ്നാനം ആരംഭിച്ചു. പമ്പയിൽ നാലിടത്തായി സ്നാനഘട്ടങ്ങൾ ഒരുക്കിയിട്ടുണ്ട്. തീർത്ഥാടകർക്ക് സന്നിധാനത്തെ മുറികളിൽ തങ്ങാനും ശനിയാഴ്ച മുതൽ അനുമതിയുണ്ട്. ഇതിനായി കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് 500 മുറികളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഭക്തർക്ക് പരമാവധി 12 മണിക്കൂർ തങ്ങാനാണ് അനുമതിയുള്ളത്. എന്നാൽ സന്നിധാനത്ത് തീർത്ഥാടകർക്ക് വിരി വയ്ക്കാനുള്ള അവസരം ഉണ്ടാകില്ല. അതേസമയം നീലിമല, അപ്പാച്ചിമേട് പരമ്പരാഗത പാത വഴി നാളെ പുലർച്ചെ രണ്ടു മണി മുതൽ തീർത്ഥാടകരെ കടത്തിവിടും. പുലർച്ചെ രണ്ടു മുതൽ […]

Kerala News

ശബരിമല;ദർശനത്തിനായെത്തുന്ന കുട്ടികൾക്ക് കോവിഡ് പരിശോധന വേണ്ട;മാനദണ്ഡം പുതുക്കി സർക്കാർ

  • 27th November 2021
  • 0 Comments

തീർഥാടന മാനദണ്ഡം പുതുക്കി ഉത്തരവിറക്കി സംസ്ഥാന സർക്കാർ. 10 വയസിനു താഴെയുള്ള ശബരിമല ദർശനത്തിനായി എത്തുന്ന കുട്ടികൾക്ക് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമില്ല. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കുട്ടികളെ കൊണ്ടുപോകാമെന്ന് സംസ്ഥാന സർക്കാർ ഉത്തരവിലൂടെ അറിയിച്ചു. കുട്ടികളെ സാമൂഹിക അകലം പാലിച്ചും മാസ്ക്, സാനിറ്റൈസർ ഉപയോഗിച്ചും ശബരിമല ദർശനം ഉറപ്പാക്കണമെന്നും സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. കോവിഡ് വ്യാപനം പൂര്‍ണമായി മാറാത്ത സാഹചര്യത്തില്‍ സംസ്ഥാന ആരോഗ്യവകുപ്പ് ആക്ഷന്‍പ്ലാന്‍ രൂപീകരിച്ചിരുന്നു.കേന്ദ്ര സര്‍ക്കാരിന്റെയും സ്റ്റേറ്റ് സ്‌പെസിഫിക് കോവിഡ് പ്രോട്ടോകോള്‍ പ്രകാരവും […]

Kerala News

കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം പള്ളിയില്‍ കുളിപ്പിച്ചു;നടപടി സ്വീകരിച്ച് ആരോഗ്യ വകുപ്പ്

കോവിഡ് രോഗിയുടെ മൃതദേഹം മാനദണ്ഡങ്ങള്‍ ലംഘിച്ച് പള്ളിയില്‍ കുളിപ്പിച്ച സംഭവത്തില്‍ പൊലീസ് കേസ് എടുത്തു.കൊവിഡ് ബാധിച്ച് മരിച്ചയാള്‍ക്ക് പ്രോട്ടോക്കോള്‍ ലംഘിച്ച് മതച്ചടങ്ങുകള്‍ നടത്താന്‍ ശ്രമിച്ചതിനെതിരെയാണ് വകുപ്പ് നടപടി സ്വീകരിച്ചിരിക്കുന്നത്. മൃതദേഹം കൊണ്ടുവന്ന ആംബുലന്‍സ് ആരോഗ്യ പ്രവര്‍ത്തകര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തൃശൂര്‍ എം.എല്‍.സി ജുമാ മസ്ജിദിലാണ് സംഭവം നടന്നത്. മരിച്ചയാളുടെ ബന്ധുക്കള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഡി.എം.ഒ അറിയിച്ചിട്ടുണ്ട്. കൊവിഡ് രണ്ടാം തരംഗം അതിതീവ്രമായി വ്യാപിക്കുന്നതിനെ തുടര്‍ന്ന് സംസ്ഥാനത്ത് മെയ് 16 വരെ കര്‍ശന നിയന്ത്രണങ്ങളോടെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. എല്ലാവരും കൊവിഡ് […]

Kerala News

കണ്ടയ്ന്‍മെന്റ് സോണുകളില്‍ 144 പ്രഖ്യാപിച്ചു

  • 16th April 2021
  • 0 Comments

ജില്ലയിലെ കണ്ടയ്ന്‍മെന്റ് സോണുകളിൽ 144 പ്രഖ്യാപിച്ച് കലക്ടർ ഉത്തരവായി. രോഗവ്യാപനം രൂക്ഷമാവുന്നതൊഴിവാക്കാന്‍ പുറപ്പെടുവിച്ച കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടാത്ത സാഹചര്യത്തിലാണ് നടപടി. കണ്ടെയ്ൻമെന്റ് സോണുകളിൽ പൊതു, സ്വകാര്യ ഇടങ്ങളിലുള്ള കൂടിച്ചേരലുകള്‍ ഇതുപ്രകാരം പൂര്‍ണമായി നിരോധിച്ചു. തൊഴില്‍, അവശ്യസേവനാവശ്യങ്ങള്‍ക്കു മാത്രമാണ് ഇളവ് അനുവദിച്ചിട്ടുള്ളത്. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന ശിക്ഷാനടപടികള്‍ സ്വീകരിക്കാന്‍ പോലീസ് മേധാവികള്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി. കണ്ടയ്ന്‍മെന്റ് സോണുകളിലെ ആരാധനാലയങ്ങളില്‍ അനുഷ്ഠാനങ്ങളും ചടങ്ങുകളും നടത്താനേ പാടുള്ളൂ. ഇതില്‍ അഞ്ചില്‍ കൂടുതല്‍ പേര്‍ പങ്കെടുക്കരുത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നുവെന്ന് […]

കോവിഡ്-19 പരിശോധന മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി

സംസ്ഥാനത്തെ കോവിഡ്-19 പരിശോധനാ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇക്കഴിഞ്ഞ ആഗസ്റ്റ് 15ന് ഇറക്കിയ കോവിഡ് പരിശോധനാ മാര്‍ഗ നിര്‍ദേശങ്ങള്‍ക്ക് അനുബന്ധമായാണ് ചിലത് കൂട്ടിച്ചേര്‍ത്ത് പുതുക്കിയത്. സമീപകാലത്തെ കോവിഡ് വ്യാപനത്തിന്റെ മാറ്റങ്ങള്‍ക്കനുസരിച്ച് മതിയായ പ്രതിരോധത്തിനും നിയന്ത്രണത്തിനുമായാണ് മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കിയതെന്നും മന്ത്രി വ്യക്തമാക്കി. ക്ലസ്റ്ററുകളില്‍ പെട്ടന്ന് രോഗം വരുന്ന ദുര്‍ബല വിഭാഗത്തില്‍പ്പെടുന്ന വ്യക്തികളായ 60 വയസിന് മുകളില്‍ പ്രായമായവര്‍, ഗര്‍ഭിണികളും അടുത്തിടെ പ്രസവിച്ച അമ്മമാരും, കടുത്ത പോഷകാഹാരക്കുറവുള്ള കുട്ടികള്‍, ഗുരുതര രോഗമുള്ളവര്‍ […]

Kerala News

കോവിഡ്-19: അടുത്ത ബന്ധുക്കള്‍ക്ക് അത്യാവശ്യ സംസ്‌കാര ചടങ്ങുകള്‍ നടത്താന്‍ അനുമതി

  • 25th November 2020
  • 0 Comments

ഡെഡ്‌ബോഡി മാനേജ്‌മെന്റ് മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി കോവിഡ്-19 ബാധിച്ച് മരണമടയുന്നയാളുടെ മൃതദേഹം കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് അടുത്ത ബന്ധുക്കള്‍ക്ക് ഐസൊലേഷന്‍ വാര്‍ഡിലും മോര്‍ച്ചറിയിലും സംസ്‌കാര സ്ഥലത്തുവച്ചും കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് മൃതദേഹം കാണാവുന്നതാണ്. കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ട് പ്രാദേശികവും മതാചാര പ്രകാരമുള്ളതുമായ അത്യാവശ്യ ചടങ്ങുകള്‍ നടത്താനുള്ള അനുമതി നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കോവിഡ് രോഗി മരണപ്പെട്ടാല്‍ ജീവനക്കാര്‍ മൃതദേഹം വൃത്തിയാക്കുന്ന […]

error: Protected Content !!