ഡല്‍ഹിയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കോവിഡ് മരണനിരക്ക്, 24 മണിക്കൂറിനിടെ 131 മരണം; സര്‍വകക്ഷി യോഗം വിളിച്ച് കെജ്രിവാള്‍
ഏറ്റവും ഉയര്‍ന്ന പ്രതിദിന കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ സര്‍വകക്ഷി യോഗം വിളിച്ച് ഡല്‍ഹി സര്‍ക്കാര്‍. 24 മണിക്കൂറിനിടെ 131 മരണമാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. പുതുതായി 7486 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം അഞ്ചുലക്ഷമായി. ആകെ 7943 പേരാണ് ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച് മരിച്ചത്. രോഗബാധ ഉയരുന്നത് കണക്കിലെടുത്ത് പുതുതായി 660 ഐസിയു കിടക്കകള്‍ കൂടി ഒരുക്കുന്നതിനുള്ള ശ്രമത്തിലാണ് കെജ്രിവാള്‍ സര്‍ക്കാര്‍. 800 കിടക്കകളുള്ള കോച്ചുകള്‍ റെയില്‍വേ നല്‍കാമെന്ന് […]