National News

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ വർധന; ഇരുപത്തിനാല് മണിക്കൂറിനിടെ 4,435 കേസുകൾ റിപ്പോർട്ട് ചെയ്തു

  • 5th April 2023
  • 0 Comments

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർധനയെന്ന് ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 4,435 കോവിഡ് കേസുകളാണ്.സെപ്റ്റംബർ അവസാനത്തിനു ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. കഴിഞ്ഞ വർഷം സെപ്റ്റംബർ 25 ന് 4,777 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.ചൊവ്വാഴ്ച 21,179 ആയിരുന്ന സജീവ കേസുകളുടെ എണ്ണം 23,091 ആയി ഉയർന്നു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 3.38 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 2.79 ശതമാനവും രേഖപ്പെടുത്തി.ഇന്നലെ മഹാരാഷ്ട്രയിലും കേരളത്തിലും നാല് മരണങ്ങൾ […]

National News

രാജ്യത്ത് 24 മണിക്കൂറിനിടെ കേസുകളില്‍ വന്‍ വര്‍ധന;1,41,986 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു,285മരണം

  • 8th January 2022
  • 0 Comments

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,41,986 പേര്‍ക്ക് കൂടി കോവിഡ്.കഴിഞ്ഞ ദിവസത്തെ കണക്കിനെക്കാള്‍ 21% വര്‍ധനവാണ് രേഖപ്പെടുത്തിയത്.285 മരണങ്ങളും സ്ഥിരീകരിച്ചു.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഒന്‍പത് ശതമാനമാണ്. 97.30 ശതമാനമാണ് നിവിലെ രോഗമുക്തി നിരക്ക്. ഒമിക്രോണ്‍ കേസുകളിലും വര്‍ധന രേഖപ്പെടുത്തി. 64 പേര്‍ക്ക് കൂടി പുതിയ വകഭേദം സ്ഥിരീകരിച്ചതോടെ ആകെ ഒമിക്രോണ്‍ രോഗികളുടെ എണ്ണം 3071 ആയി ഉയര്‍ന്നു. നിലവില്‍ രാജ്യത്തെ 27 സംസ്ഥാനങ്ങളില്‍ ഒമിക്രോണ്‍ ബാധിതരുണ്ട്. 876 കേസുകളുള്ള മഹാരാഷ്ട്രയും 513 കേസുകളുള്ള ഡല്‍ഹിയുമാണ് ഒമിക്രോണ്‍ രോഗികളുടെ […]

Local News

കുന്ദമംഗലത്ത് ഇന്ന് 24 പേർക്ക് കോവിഡ്

കുന്ദമംഗലം കൂടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന ആൻ്റിജൻ ടെസ്റ്റിൽ ഇന്ന് പുതുതായി കുന്ദമഗലത്ത് 24 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആകെ 66 ആൻ്റിജൻ ടെസ്റ്റ് ആണ് നടന്നത്. വാർഡ് തിരിച്ചുള്ള കണക്ക്:11-118-45-116-18-614-14-19-115-119-223-112-122-11-1

National News

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സ്ഥിതി രൂക്ഷം; ദില്ലിയിൽ വാരാന്ത്യ കർഫ്യൂ പ്രഖ്യാപിച്ചു

  • 15th April 2021
  • 0 Comments

കൊവിഡ് പ്രതിദിനകണക്ക് രണ്ട് ലക്ഷം കടന്നതോടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സ്ഥിതി രൂക്ഷമാകുന്നു. രോഗവ്യാപനം കൂടിയ പശ്ചാത്തലത്തിൽ ദില്ലിയടക്കം കൂടുതൽ നിയന്ത്രണങ്ങളിലേക്ക് കടക്കുകയാണ്. ദില്ലിയിൽ വരാന്ത്യ കർഫ്യൂ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്വിവാൾ പ്രഖ്യാപിച്ചു. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ പാടില്ല. എന്നാൽ ഭക്ഷണ വിതരണം അനുവദിക്കും. മാളുകളും, ജിമ്മുകളും ഓഡിറ്റോറിയങ്ങളും അടച്ചിടണം. എന്നാൽ അവശ്യ സർവ്വീസുകൾക്ക് തടസമുണ്ടാകില്ല. വിവാഹം പോലുള്ള ചടങ്ങുകൾക്ക് പാസ് എടുക്കണം. സിനിമഹാളിൽ 30 % മാത്രം സീറ്റിംഗ് പരിധി നിശ്ചയിക്കും ആശുപത്രികളിൽ നിലവിൽ […]

തെരെഞ്ഞെടുപ്പ് ചൂടിൽ ബംഗാൾ; കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു

  • 14th April 2021
  • 0 Comments

ബം​ഗാളിൽ കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ആളുകൾ വൻതോതിൽ കൂട്ടംചേരുന്നതാണ് കൊവിഡ് വർദ്ധനവിന്റെ പ്രധാന കാരണമെന്ന് വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു. തെരഞ്ഞെടുപ്പ് നടക്കുന്ന സമയമായതിനാൽ പൊതുറാലികളിൽ വൻജനാവലിയാണ് കാണപ്പെടുന്നത്. പശ്ചിമബം​ഗാളിൽ എട്ട് ഘട്ടങ്ങളിലായിട്ടാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെടുപ്പ് നാലുഘട്ടം പൂർത്തിയായി അഞ്ചാം ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. വളരെ വിപുലമായ പ്രചാരണ റാലികളാണ് തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സംഘടിപ്പിച്ചിരിക്കുന്നത്. കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വൻവർദ്ധനവ് സംസ്ഥാനത്ത് ഉണ്ടാകുന്നതിന്റെ പ്രധാന കാരണവും ഇതു തന്നെയാണെന്ന് പറയാം. ഇന്ത്യയിലെ ഏറ്റവും […]

National News

രാജ്യത്ത് കോവിഡ് പ്രതിസന്ധി രൂക്ഷമാകുന്നു; 24 മണിക്കൂറിനിടെ 1,84,372 പേർക്ക് കോവിഡ്

  • 14th April 2021
  • 0 Comments

ഇന്ത്യയില്‍ കൊവിഡ് പ്രതിസന്ധി രൂക്ഷമാകുന്നു. പ്രതിദിനം സ്ഥിരീകരിക്കുന്ന കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം ആശങ്ക ഉയര്‍ത്തുന്നതാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,84,372 പേര്‍ക്കാണ് രാജ്യത്ത് പുതിയതായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇന്ത്യയില്‍ ഇത് ആദ്യമായാണ് ഇത്രയധികം പോസിറ്റീവ് കേസുകള്‍ ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതും. കഴിഞ്ഞ 24 മണിക്കൂറിനിടെ 82,339 പേര്‍ രോഗമുക്തരായി. 1,23,36,036 പേരാണ് ഇതുവരെ രോഗത്തില്‍ നിന്നും മുക്തി നേടിയത്. 13,65,704 രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി നിലവില്‍ കൊവിഡ് രോഗത്തിന് ചികിത്സയില്‍ കഴിയുന്നുണ്ട്. […]

National News

രാജ്യത്ത് വീണ്ടും ഒരു ലക്ഷം കടന്ന് കൊവിഡ് കേസുകൾ; 24 മണിക്കൂറിനിടെ 1,45,384 പോസിറ്റീവ് കേസുകൾ 794 മരണം

  • 10th April 2021
  • 0 Comments

രാജ്യത്ത് വീണ്ടും ഒരു ലക്ഷം കടന്ന് പ്രതിദിന കൊവിഡ് കേസുകൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,45,384 പോസിറ്റീവ് കേസുകളും 794 മരണവുമാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ നിലവിൽ ചികിത്സയിൽ ഉള്ളവരുടെ എണ്ണം 10,46,631 ആയി. രോഗമുക്തി നിരക്ക് 91 ശതമാനമായി താഴ്ന്നു. കോവിഡ് വ്യാപനത്തെ തുടർന്ന് സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ കർശനമാക്കി. ഉത്തർപ്രദേശ് സർക്കാർ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. നോയിഡയിൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്തി. രാത്രി 10 മണി മുതൽ രാവിലെ 7 മണി വരെ ആണ് കർഫ്യൂ. […]

National News

രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്നു;24 മണിക്കൂറിനിടെ 1,26,789 പേര്‍ക്ക് കോവിഡ് ബാധ; 685 മരണം

  • 8th April 2021
  • 0 Comments

രാജ്യത്ത് കോവിഡ്-19 കേസുകള്‍ കുത്തനെ വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,26,789 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. 685 പേര്‍ രോഗബാധയെ തുടര്‍ന്ന് മരിച്ചു.രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും കൂടിയ പ്രതിദിന കണക്കാണ് ഇത്. 24 മണിക്കൂറിനിടെ 59,258 പേര്‍ രോഗമുക്തി നേടി.. ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകള്‍ 1,29,28,574 ആയി ഉയര്‍ന്നു. ഇതുവരെ 1,18,51,393 പേര്‍ രോഗമുക്തി നേടി. നിലവില്‍ 9,10,319 പേരാണ് ചികിത്സയിലുള്ളത്. ആകെ മരണം 1,66,862 ആയി. 9,01,98,673 പേര്‍ […]

National News

24 മണിക്കൂറിനിടെ 93,249 പുതിയ കേസുകൾ; 513 മരണം

  • 4th April 2021
  • 0 Comments

രാജ്യത്ത്​ വീണ്ടും കോവിഡ്​ വ്യാപനം. 24 മണിക്കൂറിനിടെ 93,249 പേർക്കാണ്​ പുതുതായി കോവിഡ്​ സ്​ഥിരീകരിച്ചത്​.രാജ്യത്ത്​ പുതുതായി സ്​ഥിരീകരിക്കുന്ന 60 ശതമാനം കേസുകളും മഹാരാഷ്​ട്രയിലാണ്​. രണ്ടു മാസത്തിനിടെ മഹാരാഷ്​ട്രയിൽ ഒമ്പതുമടങ്ങാണ്​ കോവിഡ്​ വ്യാപനം. ശനിയാഴ്ച മാത്രം 49,447 കേസുകളും 277 മരണവും മഹാരാഷ്​ട്രയിൽ സ്​ഥിരീകരിച്ചു 24 മണിക്കൂറിനിടെ 513 പേർക്കാണ്​ കോവിഡ്​ മൂലം ജീവൻ നഷ്​ടമായത്​. ഇതോടെ മരണസംഖ്യ 1,64,623ആയി ഉയർന്നു. 60,048 പേർ രോഗമുക്തി നേടിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. 1,24,85,509 പേർക്കാണ്​ രാജ്യത്ത്​ ഇതുവരെ കോവിഡ്​ സ്​ഥിരീകരിച്ചത്​. […]

National News

കോവിഡ് കേസുകളിൽ വൻ വർധന; 12 മണിക്കൂര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ച് പുണെ മുനിസിപ്പല്‍ കോര്‍പറേഷന്‍

  • 2nd April 2021
  • 0 Comments

കോവിഡ് കേസുകള്‍ വലിയതോതില്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ 12 മണിക്കൂര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ച് പുണെ മുനിസിപ്പല്‍ കോര്‍പറേഷന്‍(പി.എം.സി.). വൈകുന്നേരം ആറുമണി മുതല്‍ പുലര്‍ച്ചെ ആറുമണി വരെയാണ് കര്‍ഫ്യൂ. നാളെ മുതല്‍ ചുരുങ്ങിയത് ഒരാഴ്ചയ്ക്കത്തേക്കാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നതെന്നും അടുത്ത വെള്ളിയാഴ്ച അവലോകന യോഗം വിളിച്ചു ചേര്‍ക്കുമെന്നും അധികൃതര്‍ അറിയിച്ചു. ആരാധനാലയങ്ങള്‍, ഹോട്ടലുകള്‍, ബാറുകള്‍, ഷോപ്പിങ് മാളുകള്‍, സിനിമാ തിയേറ്ററുകള്‍ തുടങ്ങിയവ ഏഴുദിവസത്തേക്ക് അടച്ചിടാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.ശവസംസ്‌കാരം, വിവാഹം എന്നിവ ഒഴികെ ഒരു പൊതുചടങ്ങുകളും അനുവദനീയമല്ല. സംസ്‌കാര ചടങ്ങുകളില്‍ 20 പേര്‍ക്കും […]

error: Protected Content !!