News

ഒരു വര്‍ഷത്തേക്ക് നിയന്ത്രണങ്ങള്‍; സംസ്ഥാനത്ത് പകര്‍ച്ചവ്യാധി നിയമഭേദഗതി വിജ്ഞാപനമായി;

കോവിഡ് വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പകര്‍ച്ചവ്യാധി നിയമഭേദഗതി വിജ്ഞാപനം പുറത്തിറങ്ങി. വിജ്ഞാപനം ഇറങ്ങിയതോടെ നിലവിലുള്ള നിയന്ത്രണങ്ങള്‍ നിയമപരമായി പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും വാഹനയാത്രയിലും മൂക്കും വായും മൂടുന്ന തരത്തില്‍ മുഖാവരണം ധരിക്കണം. ഒരുവര്‍ഷം വരെയോ മറിച്ചൊരു വിജ്ഞാപനം ഇറങ്ങുന്നതുവരെയോ ആണ് നിയന്ത്രണം. രേഖാമൂലമുള്ള മുന്‍കൂര്‍ അനുമതിയില്ലാതെ ധര്‍ണ, സമരം, ഘോഷയാത്ര, സമ്മേളനം, മറ്റു കൂടിച്ചേരലുകള്‍ എന്നിവ പാടില്ല. ഇത്തരം യോഗങ്ങള്‍ക്ക് പരമാവധി പത്തുപേരില്‍ കൂടാന്‍ പാടില്ല. വിവാഹച്ചടങ്ങുകളില്‍ ഒരേസമയത്ത് പരമാവധി 50 പേര്‍. മരണാനന്തര ചടങ്ങുകളില്‍ 20 […]

Kerala

സംസ്ഥാനത്ത് ഇന്ന് 131 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 131 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ 32 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ 26 പേര്‍ക്കും കോവിഡ് ബാധയുണ്ടായി. പാലക്കാട് ജില്ലയില്‍ 17 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 12 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 10 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 9 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 8 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ 5 പേര്‍ക്കും (ഒരാള്‍ മരണമടഞ്ഞു), തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ 4 പേര്‍ക്ക് വീതവും, കോട്ടയം ജില്ലയില്‍ 3 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ ഒരാള്‍ക്കുമാണ് […]

Local

കോഴിക്കോട് ജില്ലയില്‍ ഇന്ന് നാല് പേര്‍ക്ക് കോവിഡ്

  • 16th June 2020
  • 0 Comments

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് നാല് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. അറിയിച്ചു. ഇവരില്‍ ഒരാള്‍ ഒമാനില്‍ നിന്നും രണ്ട് പേര്‍ മുംബൈയില്‍ നിന്നും ഒരാള്‍ ഒഡീഷയില്‍ നിന്നും വന്നവരാണ്. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവര്‍: 1 & 2. ചേവരമ്പലം സ്വദേശിനികളായ രണ്ടു പേര്‍ (24 വയസ്സ്, 67 വയസ്സ്)- ജൂണ്‍ 10 ന് മുംബൈയില്‍ നിന്നു ട്രെയിന്‍ മാര്‍ഗം എത്തി, വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് […]

News

കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക കോവിഡ്; കണ്ണൂരില്‍ 40 പേര്‍ ക്വാറന്റീനില്‍

  • 15th June 2020
  • 0 Comments

വിദേശത്ത് നിന്നെത്തിയവരെ വിമാനത്താളവത്തില്‍ നിന്ന് കൊണ്ടുവന്ന ഡ്രൈവര്‍ക്ക് കൊവിഡ് ബാധിച്ചതോടെ കണ്ണൂരിലെ കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ 40 ജീവനക്കാര്‍ ക്വാറന്റീനില്‍. ഈ മാസം ആറാം തിയതിയാണ് മുഴക്കുന്ന് സ്വദേശിയായ ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. കസാക്കിസ്ഥാനില്‍ നിന്ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയവരെ ഇദ്ദേഹമായിരുന്നു കൊല്ലത്തേക്ക് കൊണ്ടുപോയത്. വിദ്യാർഥി സംഘത്തിൽ നാലുപേർക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചതിനെ തുടർന്നാണ്‌ കഴിഞ്ഞദിവസം ഡ്രൈവറുടെയും സ്രവം പരിശോധനയ്‌ക്കയച്ചത്‌. ഇദ്ദേഹം പ്രാഥമികമായി 40 പേരുമായി ഇദ്ദേഹം സമ്പര്‍ക്കം പുലര്‍ത്തിയതായാണ് വിവരം. ക്വാറന്റീനിലുള്ള 40 പേരുടെ സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. […]

News

ലോകത്ത് കൊവിഡ്19 വൈറസ് ബാധിതരുടെ എണ്ണം 80 ലക്ഷത്തിലേക്ക്

  • 15th June 2020
  • 0 Comments

ലോകത്ത് കൊവിഡ്19 വൈറസ് ബാധിതരുടെ എണ്ണം 80 ലക്ഷത്തിലേക്ക്. 7,982,822 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. ലോകത്താകെ ഇതുവരെ 435,166 പേര്‍ മരണപ്പെട്ടപ്പോള്‍ 4,103,984 പേര്‍ രോഗമുക്തി നേടി. അമേരിക്കയില്‍ ഇതുവരെ 2,162,054 പേരിലും ബ്രസീലില്‍ 867,882 ആളുകളിലും റഷ്യയില്‍ 528,964 ആള്‍ക്കാരിലും രോഗം പിടിപെട്ടു. അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ പേര്‍(117,853) മരണപ്പെട്ടത്. ബ്രസീലില്‍ 43,389 ആളുകളും യുകെയില്‍ 41,698 രോഗികളും മരണത്തിന് കീഴടങ്ങി. രോഗബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ് നാലാമതാണ്.

News

കരിപ്പൂര്‍ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥന് കൊവിഡ്; 30 ഓളം ഉദ്യോഗസ്ഥര്‍ ക്വാറന്റീനില്‍

  • 13th June 2020
  • 0 Comments

കരിപ്പൂര്‍ വിമാനത്താവളത്തിലെ ഉന്നത ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 7ാം തിയതിയാണ് ഇദ്ദേഹത്തിന്റെ കൊവിഡ് പരിശോധന നടത്തിയത്. എയര്‍പോര്‍ട്ട് ഡയരക്ടര്‍ അടക്കം പങ്കെടുത്ത യോഗത്തില്‍ ഇദ്ദേഹം എത്തിയിട്ടുണ്ട്. തുടര്‍ന്ന് ഇദ്ദേഹവുമായി ഇടപഴകിയ 30 ഓളം ഉദ്യോഗസ്ഥരോട് ക്വാറന്റീനില്‍ പോകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെ ഉദ്യോഗസ്ഥര്‍ തങ്ങളുടെ രക്തസാമ്പിള്‍ എടുത്ത് പരിശോധിക്കണമെന്ന് ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് തന്നെ ആവശ്യപ്പെട്ടിരുന്നു. ആദ്യഘട്ടത്തില്‍ മഞ്ചേരി ആശുപത്രിയില്‍ ടെസ്റ്റ് ചെയ്യാന്‍ പോയ ചില ഉദ്യോഗസ്ഥര്‍ക്ക് രോഗികളുമായി സമ്പര്‍ക്കമുണ്ടായി എന്ന് ആശങ്കയുണ്ടായതിനെ തുടര്‍ന്നായിരുന്നു കൊവിഡ് […]

News

തുടര്‍ച്ചയായ ഏഴാം ദിവസവും ഇന്ധനവിലയില്‍ വര്‍ധന

  • 13th June 2020
  • 0 Comments

കോവിഡ് കാലത്ത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കിക്കൊണ്ട് തുടര്‍ച്ചയായി ഏഴാമത്തെ ദിവസവും പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധന. പെട്രോളിന് 59 പൈസയും ഡീസലിന് 55 പൈസയുമാണ് ശനിയാഴ്ച കൂട്ടിയത്. ഇതോടെ പെട്രോളിന് 3.91 രൂപയും ഡീസലിന് 3.81 രൂപയുമാണ് ഏഴുദിവസംകൊണ്ടു വര്‍ധിച്ചത്. ഡല്‍ഹിയില്‍ പെട്രോള്‍ വില ലിറ്ററിന് 75.16 രൂപയായി. ഡീസലിനാകട്ടെ 73.39 രൂപയും. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ വെബ്സൈറ്റ് പ്രകാരം മുംബൈയില്‍ പെട്രോള്‍ വില ലിറ്ററിന് 82 രൂപകടന്നു. ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവിലയില്‍ നേരിയകുറവുണ്ടായി. 82 ദിവസത്തെ […]

Kerala

ഇന്ന് 78 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 32 പേര്‍ രോഗമുക്തി നേടി

  • 12th June 2020
  • 0 Comments

ചികിത്സയിലുള്ളത് 1303 പേര്‍ ഇതുവരെ രോഗമുക്തി നേടിയവര്‍ 999 ഇന്ന് 9 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കേരളത്തില്‍ ഇന്ന് 78 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തൃശൂര്‍, മലപ്പുറം ജില്ലകളില്‍ നിന്നുള്ള 14 പേര്‍ക്ക് വീതവും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും, എറണാകുളം, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും, കൊല്ലം, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 4 […]

Kerala

ഇന്ന് 91 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 34 പേര്‍ രോഗമുക്തി നേടി

ചികിത്സയിലുള്ളത് 1231 പേര്‍ ഇതുവരെ രോഗമുക്തി നേടിയവര്‍ 848 നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 2 ലക്ഷം കടന്നു ഇന്ന് 10 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കേരളത്തില്‍ ഇന്ന് 91 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പാലക്കാട് ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 11 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും, പത്തനംതിട്ട, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 7 […]

News

പതിനായിരത്തിനടുത്ത് രോഗികള്‍, 331 മരണം; ആശങ്കയോടെ രാജ്യം

രാജ്യത്ത് വീണ്ടും ഒരു ദിവസംകൊണ്ട് പതിനായിരത്തിനടുത്ത് കോവിഡ് രോഗികള്‍. 9987 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ, രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2.60 ലക്ഷം കടന്നു. ഇതുവരെ 266,598 പേര്‍ക്കാണ് കൊറോണ വൈറസ് ബാധയേറ്റത്. ഇതില്‍ 1,29,917 പേര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയാണ്. 24 മണിക്കൂറിനിടെ 331 പേര്‍ക്ക് ജീവന്‍ നഷ്ടമായതായും കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ 7466 പേര്‍ക്കാണ് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത്. […]

error: Protected Content !!