കോവിഡ് മത്സ്യത്തിലൂടെ പടരില്ല; തെളിവിനായി പച്ച മീന്‍ ഭക്ഷിച്ച് ശ്രീലങ്കന്‍ മുന്‍മന്ത്രി

  • 18th November 2020
  • 0 Comments

കൊറോണ വൈറസ് മത്സ്യത്തില്‍ നിന്നും പകരുമെന്ന ഭീതി അകറ്റുന്നതിനായി പച്ചമീന്‍ കഴിച്ച് കാട്ടി ശ്രീലങ്കന്‍ മുന്‍മന്ത്രി. ശ്രീലങ്കന്‍ മുന്‍ ഫിഷറീസ് വകുപ്പ് മന്ത്രി ദിലീപ് വെഡ്ഢറച്ചിയാണ് ഇത്തരമൊരു സാഹസത്തിന് മുതിര്‍ന്നത്. മുന്‍മന്ത്രി മീന്‍ പച്ചയ്ക്ക് കടിച്ചു ഭക്ഷിക്കുന്നതിന്റെ ദൃശ്യങ്ങളും ഇതിനോടകം വൈറലായിട്ടുണ്ട്. പ്രതിപക്ഷ നേതാവിന്റെ ഓഫീസില്‍ നടത്തിയ ഒരു വാര്‍ത്താസമ്മേളനത്തിനിടയിലാണ് ദിലീപിന്റെ ഇത്തരമൊരു നടപടി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ മത്സ്യവിപണിയില്‍ വന്‍ ഇടിവ് വന്നിരുന്നു. ഇത് മത്സ്യത്തൊഴിലാളികളെ കാര്യമായി തന്നെ ബാധിക്കുകയും ചെയ്തു. ആ സാഹചര്യത്തിലാണ് […]

കാരന്തൂര്‍ എഎംഎല്‍പി സ്‌കൂളില്‍ നാളെ കോവിഡ് ടെസ്റ്റ് നടത്തുന്നു

  • 16th November 2020
  • 0 Comments

കാരന്തൂര്‍ എഎംഎല്‍പി സ്‌കൂളില്‍ നാളെ കോവിഡ് ടെസ്റ്റ് നടത്തുന്നു. നാളെ (17-11-2020) രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 12.45 വരെയാണ് ടെസ്റ്റ് നടത്തുക. കോവിഡ് ലക്ഷണമുള്ളവര്‍ക്കും രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്ന് രോഗം സംശയിക്കുന്ന ആര്‍ക്കും കോവിഡ് രോഗ പരിശോധന നടത്താവുന്നതാണ്. പരിശോധന നടത്തേണ്ടവര്‍ വാര്‍ഡ് മെമ്പര്‍മാര്‍, RRT അംഗങ്ങള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ മുഖേന പേര് റജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി.പി സുരേഷ് ബാബു അറിയിച്ചു.

‘രക്ഷപ്പെട്ടത് ഒരുവിധത്തില്‍, ലിഫ്റ്റില്‍ കയറ്റിയത് ഡോക്ടര്‍ വിളിക്കുന്നെന്ന് പറഞ്ഞ്’; തുറന്ന് പറഞ്ഞ് കോഴിക്കോട് പീഢനശ്രമം നേരിട്ട യുവതി

  • 16th November 2020
  • 0 Comments

കോഴിക്കോട് മലബാര്‍ മെഡിക്കല്‍ കോളജില്‍ ഒരുവിധത്തിലാണ് സെക്യൂരിറ്റി ജീവനക്കാരന്റെ പീഡന ശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ടതെന്ന് കൊവിഡ് രോഗിയായ യുവതി. ഡോക്ടറെ കാണിക്കാമെന്ന് പറഞ്ഞ് ലിഫ്റ്റില്‍ കയറ്റിയ സെക്യൂരിറ്റി ജീവനക്കാരന്‍ ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ പരാതിപ്പെട്ടിട്ടും നടപടി സ്വീകരിക്കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായില്ലെന്നും യുവതി മാധ്യമങ്ങളോട് പറഞ്ഞു. വ്യാഴാഴ്ചയാണ് കൊവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയത്. ഡയബറ്റിക് ആയതുകൊണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ ഹോം ക്വാറന്റീന്‍ പറ്റില്ലെന്ന് പറഞ്ഞു. അതേതുടര്‍ന്നാണ് അഡ്മിറ്റായത്. ആശുപത്രി അധികൃതരുടെ ഭാഗത്തു […]

രാജ്യത്ത് നാലുമാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്ക്, 30548 പുതിയ കോവിഡ് കേസുകള്‍, 435 മരണം

  • 16th November 2020
  • 0 Comments

രാജ്യത്തെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഒരു ദിവസത്തിനിടെ 25 ശതമാനം കുറവ്. 30,548 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ നാലുമാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 435 മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണസംഖ്യ 1,30,070 ആയി. രാജ്യത്ത് ഇതുവരെ ആകെ രോഗബാധിതരുടെ എണ്ണം 88,45,127 എന്ന നിലയിലേക്ക് എത്തിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 43,851 പേരാണ് രോഗമുക്തി നേടിയത്. […]

കോവിഡ് ടെസ്റ്റില്‍ 28 പോസിറ്റീവ് കേസുകള്‍, കുന്ദമംഗലത്ത് 27 പേര്‍

  • 3rd November 2020
  • 0 Comments

കുന്ദമംഗലം ചൂലാം വയല്‍ UP സ്‌കൂളില്‍ വെച്ച് കുന്ദമംഗലം ഗ്രാമ പഞ്ചായത്തുകാരായ കോവിഡ് ലക്ഷണമുള്ളവര്‍ക്കും രോഗികളുമായി സമ്പര്‍ക്കത്തില്‍ ഉള്ളവര്‍ക്കും രോഗം സംശയിക്കുന്നവര്‍ക്കും നടത്തിയ ആന്റിജന്‍ ടെസ്റ്റില്‍ 28 പോസിറ്റീവ് കേസുകള്‍ സ്ഥിരീകരിച്ചു. ആകെ 181 പേര്‍ക്കാണ് ടെസ്റ്റ് നടത്തിയത്. 28 പോസിറ്റീവ് കേസുകളില്‍ 27 പേര്‍ കുന്ദമംഗലം ഗ്രാമപഞ്ചായത്തിലുള്ളവരും 1 ആള്‍ നരിക്കുനി ഗ്രാമപഞ്ചായത്തിലുമാണ്. കുന്ദമംഗലം ഗ്രാമപഞ്ചായത്തില്‍ വാര്‍ഡ് 4ല്‍ 4 പേര്‍, 6ല്‍ 7 പേര്‍, 7ല്‍ 1 ആള്‍, 8ല്‍ 5 പേര്‍, 13ല്‍ […]

കോവിഡ് ബാധിതരായ മൂന്നിലൊരാള്‍ക്ക് തലച്ചോറിലും നേരിയ തകരാറുകള്‍; പുതിയ പഠനം

  • 31st October 2020
  • 0 Comments

കോവിഡ് ബാധിതരായ മൂന്നിലൊന്ന് പേര്‍ക്കും തലച്ചോറിന്റെ മുന്‍ഭാഗത്ത് ചെറിയ തോതില്‍ തകരാറുകള്‍ ഉണ്ടാവുന്നതായി പഠനം. കോവിഡും നാഡീസംബന്ധമായ തകരാറുകളും തമ്മിലുള്ള ബന്ധത്തിലേക്ക് വെളിച്ചം വീശുന്നതാണ് പുതിയ പഠനം. ബന്ധം സാധൂകരിക്കുന്ന 80ഓളം പഠനങ്ങളാണ് യൂറോപ്യന്‍ ജോണല്‍ ഓഫ് എപിലെപ്‌സിയില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത് 600ഓളം രോഗികള്‍ക്ക് ഈ രീതിയില്‍ തകരാര്‍ സംഭവിച്ചതായി കണ്ടെത്തിയെന്ന് യു.എസിലെ ബെയ്‌ലര്‍ കോളേജ് ഓഫ് മെഡിസിനിലെ ന്യൂറോളജി അസിസ്റ്റന്റ് പ്രൊഫസര്‍ സുല്‍ഫി ഹനീഫ് പറഞ്ഞു. നേരത്തേയും പഠനം നടത്തിയിരുന്നുവെങ്കിലും സ്ഥിരീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ പുതിയ പരിശോധനയില്‍ […]

കൊച്ചി ബിനാലെ ഈ വർഷം ഇല്ല

കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഈ വർഷം കൊച്ചി ബിനാലെ ഇല്ല. സഞ്ചരികളുടെ അഭാവവും കലാകാരന്മാർ യാത്രകൾ ഒഴിവാക്കുന്നതും ബിനാലെ വേണ്ടന്നുവച്ചതിന് കാരണമായിട്ടുണ്ട്. ബിനാലേയുടെ അഞ്ചാം പതിപ്പാണ് നടക്കേണ്ടിയിരുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ബിനാലെ നടത്തുന്നത് വെല്ലുവിളിയാണ്. ഓൺലൈനായിബിനാലെ നടത്തുന്നതിന്റെ സാധ്യതകൾ തേടിയിരുന്നു. എന്നിരുന്നാലും ഇതും പ്രയാമസമായതിനെ തുടർന്നാണ് ഈ വർഷം ബിനാലെ നടത്തേണ്ട എന്ന തീരുമാനത്തിൽ എത്തിയത്. പകരം 2021ൽ നടത്തുമെന്ന് സംഘാടകരായ കൊച്ചിൻ ബിനാലെ ഫൗണ്ടേഷൻ അറിയിച്ചു. കാലാരംഗത്തിനും ടൂറിസം മേഖലയ്ക്ക് ഉണർവ് നൽകിയിരുന്ന ഒന്നായിരുന്നു […]

National News

ബീഹാർ ഉപമുഖ്യമന്ത്രി സുശീൽ മോദിക്ക് കൊവിഡ് സ്ഥിരീകരിച്ചു

  • 22nd October 2020
  • 0 Comments

ബീഹാർ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദിക്ക് കൊവിഡ്. തുടർന്ന് ഇദ്ദേഹത്തെ എയിംസിൽ പ്രവേശിപ്പിച്ചു. ട്വീറ്റിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ബീഹാർ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികൾ സജീവമായി മുന്നോട്ട് പോകുന്ന സാഹചര്യത്തിലാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ‘കൊവിഡ് പോസിറ്റീവാണ്. ആരോ​ഗ്യം സാധാരണ നിലയിലാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ചെറിയ പനിയായിട്ടാണ് തുടക്കം. ഇപ്പോൾ പനിയോ മറ്റ് ആരോ​ഗ്യ പ്രശ്നങ്ങളോ ഇല്ല. എങ്കിലും കൂടുതൽ പരിശോധനകൾക്കായി എയിംസിൽ അഡ്മിറ്റായിരിക്കുകയാണ്. വൈകാതെ തെരഞ്ഞെടുപ്പ് പ്രചരണ രം​ഗത്തേയ്ക്ക് തിരികെ വരും.’ എന്നാണ് […]

Kerala Local News

കുന്നമംഗലത്ത് നടത്തിയ ആന്റിജൻ പരിശോധനയിൽ 45 പേർക്ക് കൂടി കോവിഡ്

  • 20th October 2020
  • 0 Comments

കോഴിക്കോട് :കുന്നമംഗലം പഞ്ചായത്തിൽ ഇന്ന് നടത്തിയ ആന്റിജൻ കോവിഡ് ടെസ്റ്റിൽ 45 പേർക്ക് കോവിഡ് പോസിറ്റീവ് ആയി.37 എണ്ണം ഇന്ന് നടന്ന ടെസ്റ്റിലും 5 എണ്ണം രോഗികളെ റിപ്പീറ്റ് ചെയ്ത ടെസ്റ്റിലും ആണ് പോസറ്റീവ് ആയത്.ഇവയിൽ 3 എണ്ണം മറ്റ് പഞ്ചായത്തുമാണ്. വാർഡ് തിരിച്ചുള്ള കണക്കുകൾ ;വാർഡ് 6 -2 , 7-14, 9-4, 14-1, 15-2, 16-2, 17-2, 19-2, 20-5, 21-1, 22-1, 23-2. എന്നിങ്ങനെയാണ് വാർഡ് തല കണക്കുകൾ .

News

രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനുതകുന്ന ഉത്പ്പന്നങ്ങളുമായി മില്‍മ

കൊറോണക്കാലത്ത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനുതകുന്ന ഉത്പ്പന്നങ്ങളുമായി മില്‍മ. സുഗന്ധവിള ഗവേഷണ സ്ഥാപനവുമായി സഹകരിച്ചാണ് മില്‍മ ഗോള്‍ഡന്‍ മില്‍ക്ക്, മില്‍മ ഗോള്‍ഡന്‍ മില്‍ക്ക് മിക്സ് എന്നീ ഉത്പന്നങ്ങള്‍ മലബാര്‍ മില്‍മ പുറത്തിറക്കുന്നത്.ഇത് മലബാറിലെ ക്ഷീരകര്‍ഷകരുടെ പ്രതിസന്ധിക് ഒരു പരിഹാരവുമാകുമെന്നാണ് അവകാശവാദം. മഞ്ഞള്‍, ഇഞ്ചി, കറുവപ്പട്ട എന്നീ സുഗന്ധവ്യഞ്ജനങ്ങളിലെ ബയോ ആക്ടീവുകള്‍ ശാസ്ത്രീയമായി വേര്‍തിരിച്ചെടുത്ത് പാലില്‍ ചേര്‍ത്താണ് ഉല്‍പ്പന്നങ്ങള്‍ തയാറാക്കുന്നത്. ക്ഷീര കര്‍ഷര്‍ക്കും സുഗന്ധവിള കര്‍ഷകര്‍ക്കും പുതിയ വിപണി കണ്ടെത്താന്‍ ഇതിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ.

error: Protected Content !!