Kerala News

കുന്ദമംഗലത്ത് ഒരാൾക്ക് കൂടി കോവിഡ്

  • 12th September 2020
  • 0 Comments

കോഴിക്കോട് : കഴിഞ്ഞ ദിവസം താമരശ്ശേരിയിൽ വെച്ച് നടന്ന പരിശോധനയിൽ കുന്ദമംഗലത്ത് ഒരാൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഗ്രാമപഞ്ചായത്തിന് കീഴിലെ പടനിലം ആറാം വാർഡ് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹം താമരശ്ശേരിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തു വരുന്ന വ്യക്തിയാണ്. ഇദ്ദേഹവുമായി സംമ്പർക്കത്തിലുള്ളവരെ നിരീക്ഷണത്തിൽ പ്രവേശിപ്പിക്കും. ഇന്നലെ നടന്ന പരിശോധനയിൽ കുന്ദമംഗലം ഗ്രാമപഞ്ചായത്തിന് കീഴിലെ ആറ് പേർ ഉൾപ്പടെ 9 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. മൂന്നു പേർ കുരുവട്ടൂർ, ചാത്തമംഗലം ഗ്രാമപഞ്ചായത്തിന് കീഴിലുള്ളവരാണ്

Kerala

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി ഇതോടെ ഇന്ന് മരണം അഞ്ചായി

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി ഇതോടെ ഇന്ന് മരണം അഞ്ചായി. മലപ്പുറം ജില്ലയിലാണ് പുതുതായി മരണം സ്ഥിരീകരിച്ചിരിക്കുന്നത്. മഞ്ചേരി കരുവമ്പ്രം സ്വദേശിയായ കുഞ്ഞിമൊയ്തീൻ (65) ആണ് മരണപെട്ടത് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽവച്ചാണ് മരണം. ഹൃദയ സംബന്ധമായ അസുഖമായി ബന്ധപ്പെട്ട ഓഗസറ്റ് 10 നു ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. മലപ്പുറത്തിന് പുറമേ കോഴിക്കോട്, കോട്ടയം, പത്തനംതിട്ട, കാസർഗോഡ് എന്നീ ജില്ലകളിലാണ് ഇന്ന് മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

error: Protected Content !!