ഭർത്താവ് സമ്മതം നൽകാൻ വിസമ്മതിക്കുകയാണെങ്കിലും മുസ്ലീം സ്ത്രീയ്ക്ക് വിവാഹമോചനം തേടാം; ആവർത്തിച്ച് കേരളാ ഹൈക്കോടതി
കൊച്ചി: ഏകപക്ഷീയമായി വിവാഹമോചനം ആവശ്യപ്പെടാൻ മുസ്ലീം സ്ത്രീയ്ക്ക് അവകാശമുണ്ടെന്ന് ആവർത്തിച്ച് കേരളാ ഹൈക്കോടതി. ഇത് ഇസ്ലാമിക നിയമം അംഗീകരിക്കുന്നുവെന്നും കോടതി വ്യക്തമാക്കി. മുസ്ലീം സ്ത്രീക്ക് ഇസ്ലാമിക വിവാഹ മോചന മാർഗമായ ഖുലയെ ആശ്രയിക്കാനുള്ള അവകാശം കോടതി അംഗീകരിച്ച വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്. ജസ്റ്റിസ് എ മുഹമ്മദ് മുസ്താഖ്, ജസ്റ്റിസ് സി എസ് ഡയസ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിൻ്റേതാണ് ഉത്തരവ്. “ഭർത്താവ് സമ്മതം നൽകാൻ വിസമ്മതിക്കുമ്പോൾ ഭാര്യയ്ക്ക് വിവാഹമോചനം തേടാം. ഇത് ഇസ്ലാം അനുവദിക്കുന്നുണ്ടെന്നും […]

