Kerala News

കോര്‍പറേഷനുകളിലേക്കും മുനിസിപ്പാലിറ്റികളിലേക്കുമുള്ള അധ്യക്ഷ, ഉപാധ്യക്ഷരെ ഇന്ന് തീരുമാനിക്കും

  • 28th December 2020
  • 0 Comments

ആറ് കോര്‍പറേഷനുകളിലെയും 86 മുനിസിപ്പാലിറ്റികളിലെയും അധ്യക്ഷരെ ഇന്ന് തെരഞ്ഞെടുക്കും. മേയര്‍മാര്‍, മുനിസിപ്പല്‍ അധ്യക്ഷന്‍ എന്നിവരെ രാവിലെ 11നാണ് തെരഞ്ഞെടുക്കുക. ഡെപ്യൂട്ടി മേയര്‍, മുനിസിപ്പല്‍ ഉപാധ്യക്ഷരെ ഉച്ചക്ക് ശേഷം രണ്ടിനും തെരഞ്ഞെടുക്കും. ഇതിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ക്രമീകരണം ഏര്‍പ്പെടുത്തി. ഗ്രാമപഞ്ചായത്തുകള്‍, ബ്ലോക്കുകള്‍, ജില്ല പഞ്ചായത്തുകള്‍ എന്നിവയിലെ അധ്യക്ഷ,ഉപാധ്യക്ഷ സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് 30നാണ്. 86 മുനിസിപ്പാലിറ്റികളില്‍ 19ല്‍ ഇടതുമുന്നണിക്കും 22ല്‍ യു.ഡി.എഫിനും രണ്ടില്‍ എന്‍.ഡി.എക്കും വ്യക്തമായ ഭൂരിപക്ഷമുണ്ട്. 43 എണ്ണത്തില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ല.

Trending

കോഴിക്കോട് കോർപറേഷനിൽ ഭരണ പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ കൂട്ടത്തല്ല്

  • 28th September 2020
  • 0 Comments

കോഴിക്കോട് കോർപറേഷനിൽ ഭരണ പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ കയ്യാങ്കളി. കൗൺസിൽ യോഗത്തിനിടയിൽ കെട്ടിട ലൈസൻസുകൾ പുതുക്കന്നതുമായി ബന്ധപ്പെട്ട് നടന്ന വാക്കേറ്റത്തിനൊടുവിലാണ് ഇരു വിഭാഗങ്ങൾ തമ്മിൽ എറ്റു മുട്ടിയത്. ഭരണ പക്ഷം പ്രകോപനം കൂടാതെ പ്രതിപക്ഷത്തെ അക്രമിക്കുകയായിരിന്നുവെന്ന് പ്രതിപക്ഷ കൗൺസിലർമാർ ആരോപിച്ചു. ഭരണപക്ഷ കൗൺസിലർ ബാബുരാജിനെതിരെ നടപടി വേണം എന്ന ആവിശ്യം പ്രതിപക്ഷം ഉന്നയിക്കുന്നു. അല്ലാത്ത പക്ഷം യോഗം ബഹിഷ്കരിക്കുമെന്നും പ്രതിപക്ഷം പറഞ്ഞു. സംസ്ഥാനത്ത് ഏറ്റവും അധികം കോവിഡ് രോഗികൾ കോഴിക്കോട് സ്ഥിരീകരിക്കുന്ന സാഹചര്യത്തിലാണ് എല്ലാവിധ കോവിഡ് മാനദണ്ഡങ്ങളും […]

National News

രാജ്യത്ത് ലോക്ക് ഡൗൺ ഇളവിൽ തുറന്നു പ്രവർത്തിക്കുന്ന മദ്യ ശാലകളിൽ വൻ തിരക്ക് : ഡൽഹിയിൽ ലാത്തി ചാർജ്

ന്യൂ ഡൽഹി : ലോക്ക് ഡൗൺ ഇളവിന്റെ ഭാഗമായി രാജ്യത്ത് 8 സംസ്ഥാനങ്ങളിൽ മദ്യശാലകൾ തുറന്നതോടെ വൻ തിരക്ക്. നിയന്ത്രിക്കാൻ ബുദ്ധിമുട്ടി പോലീസ് .മഹാരാഷ്ട്ര , ഉത്തര്‍പ്രദേശ്, , ഡല്‍ഹി, , ഛത്തീസ്ഗഡ്, അസം,കര്‍ണാടക, , ബംഗാള്‍ ,ഹിമാചല്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് മദ്യ ശാലകൾ തുറന്നു പ്രവർത്തിക്കുന്നത് . . മദ്യം വാങ്ങാൻ മിക്ക ഇടങ്ങളിലും നീണ്ട നിരയാണ് കാണാൻ കഴിയുന്നത്. മറ്റു ഇളവിന്റെ ഭാഗമായി ഡല്‍ഹിയില്‍ 150 കടകള്‍ മാത്രമാണ് നിലവിൽ തുറന്നത്. പക്ഷെ ആളുകളെ […]

error: Protected Content !!