ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ്; രാജ്യത്ത് അഞ്ചുപേരില്‍ കൂടി സ്ഥിരീകരിച്ചു
ഇന്ത്യയില്‍ അഞ്ച് പേരില്‍ കൂടി ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊറോണയുടെ പുതിയ വകഭേദം സ്ഥിരീകരിച്ച രോഗികളുടെ എണ്ണം 25 ആയി ഉയര്‍ന്നു. യു.പിയിലാണ് രാജ്യത്ത് ആദ്യമായി ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് സ്ഥിരീകരിച്ചത്. യു.കെയില്‍ നിന്നും യുറോപ്യന്‍ യൂണിയനില്‍ നിന്നും എത്തുന്നവരെ കര്‍ശന പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. അതിവേഗം പടരുന്നതാണ് യു.കെയില്‍ സ്ഥിരീകരിച്ച കൊറോണ വൈറസിന്റെ പുതിയ വകഭേദം. സാധാരണ കൊറോണ വൈറസിനേക്കാള്‍ 70 ശതമാനം അധിക വേഗത്തില്‍ ഈ വൈറസ് പടരുമെന്നാണ് […]