കേരളബ്ലാസ്റ്റേഴ്‌സിന് തിരിച്ചടി; അച്ചടക്ക ലംഘനത്തിന് ശക്തമായ നടപടിക്ക് സാധ്യത
ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ പ്ലേ ഓഫ് മത്സരത്തിൽ മത്സരം പൂർത്തിയാകാതെ കളം വിട്ട കേരളബ്ലാസ്റ്റേഴ്‌സിനെതിരേ ശക്തമായ നടപടിക്ക് സാധ്യത. ബെംഗളൂരു എഫ്‌സി വിവാദ ഗോള്‍ നേടിയതിന് പിന്നാലെയാണ് ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ കാളി പൂർത്തിയാക്കാതെ ഗ്രൗണ്ട് വിട്ടത്. ഇത് അച്ചടക്ക ലംഘനമാണെന്ന് തിങ്കളാഴ്ച ചേര്‍ന്ന ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ(എഐഎഫ്എഫ്) അച്ചടക്ക സമിതി കണ്ടെത്തി. ഇരു ടീമുകളുടെയും വാദം കേട്ട ശേഷമാണ് സമിതി തീരുമാനത്തിലെത്തിയത്. ഇതോടെ, ബ്ലാസ്റ്റേഴ്സിനെതിരെ കടുത്ത നടപടിയുണ്ടാകും. മത്സരത്തിൽ നിന്ന് വിലക്കുകയോ പിഴയോ ആയിരിക്കും ശിക്ഷ. […]



