National

ജയ് ബജ്‌രംഗ് ബലി വിളികളും ഹനുമാൻ വേഷധാരികളും; വിജയമാഘോഷിച്ച് കോൺഗ്രസ് പ്രവർത്തകർ

കർണാടക തെരഞ്ഞെടുപ്പ് ജയത്തിൽ കോൺഗ്രസ് ആസ്ഥാനത്ത് വിജയമാഘോഷിച്ച് പ്രവർത്തകർ. ഹനുമാന്റെ ഫോട്ടോ കയ്യിൽ പിടിച്ചും പ്രസാദമായി ലഡ്ഡു നൽകിയുമാണ് കോൺഗ്രസ് പ്രവർത്തകർ വിജയമാഘോഷിച്ചത്. കോൺഗ്രസ് പാർട്ടിയുടെ ദേശീയ ആസ്ഥാനത്ത് ഹനുമാൻ വേഷധാരികളും ജയ് ബജ്‌രംഗ് ബലി വിളികളും ഉണ്ടായി. ‘ഹനുമാൻ സ്വാമി ഞങ്ങളുടെ ഒപ്പമാണ്, സ്വാമി ബിജെപിക്ക് പിഴ ചുമത്തി’ എന്നും കോൺഗ്രസ് പ്രവർത്തകർ പറയുന്നു. കർണാടകയിൽ ബിജെപിയെ നേരിട്ട കോൺഗ്രസിന്റെ പ്രധാനപ്പെട്ട ഒരു പ്രചാരണ ആയുധം ബജ്‌രംഗ് ദളിനെ നിരോധിക്കുമെന്നതായിരുന്നു. എന്നാൽ ബിജെപി കൂടുതൽ ശക്തിയോടെ […]

National News

ഖാർഗെയെയും കുടുംബത്തെയും കൊലപ്പെടുത്താൻ ബിജെപിയുടെ ഗൂഢാലോചന; ഓഡിയോ ക്ലിപ്പുകൾ പുറത്ത് വിട്ട് കോൺഗ്രസ്

ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും കുടുംബത്തെയും കൊലപ്പെടുത്താൻ ബിജെപി ഗൂഢാലോചന നടത്തുവെന്ന് ആരോപിച്ച് കോൺഗ്രസ്. ചിറ്റാപൂരിലെ ബിജെപി സ്ഥാനാർത്ഥി മണികണ്ഠ റാത്തോഡും ബിജെപി പ്രവർത്തകനും തമ്മിലുള്ള സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പ് കോൺഗ്രസ് പുറത്തുവിട്ടു. ഖാർഗെ കുടുംബത്തെ ഇല്ലാതാക്കുമെന്ന് അതിൽ പറയുന്നത് കേൾക്കാം. മാലിക്കാർജുൻ ഖാർഗെയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കൊല്ലാനുള്ള ഗൂഢാലോചന ബിജെപിയുടെ തരംതാണ രാഷ്ട്രീയ പ്രവർത്തനമാണെന്ന് വാർത്താസമ്മേളനത്തിൽ കോൺഗ്രസ് നേതാവ് രൺദീപ് സിങ് സുർജേവാല പറഞ്ഞിരുന്നു. കർണാടക പാർട്ടിക്ക് കന്നഡക്കാരിൽനിന്നുള്ള എല്ലാ അനുഗ്രഹങ്ങളും കാവി പാർട്ടിയെ […]

Kerala

ഗേറ്റ് തുറന്നില്ല, കോൺഗ്രസ് പ്രവർത്തകരെ കാണാൻ എത്തിയ തിരുവഞ്ചൂർ രാധാകൃഷ്ണനെ ‘പുറത്ത്’ നിർത്തി പൊലീസ്

കടുത്തുരുത്തി : സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപം നേരിട്ട കോതനല്ലൂർ വരകുകാലായിൽ ആതിര മുരളീധരൻ ജീവനൊടുക്കിയ സംഭവത്തിൽ പൊലീസ് സ്റ്റേഷൻ ഉപരോധിച്ച യൂത്ത് കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്യുകയും പ്രവർത്തകർക്കുനേരെ പൊലീസ് കയ്യേറ്റം ഉണ്ടാവുകയും ചെയ്തതറിഞ്ഞ് എത്തിയ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎക്ക് പ്രവേശനം ആദ്യം നിഷേധിച്ച് പൊലീസ്. സ്റ്റേഷനു മുന്നിലെത്തിയ തിരുവഞ്ചൂരിനു ഗേറ്റ് പൂട്ടിയിരുന്നതിനാൽ അകത്തേക്കു കയറാനായില്ല. സ്റ്റേഷനിൽ ഉണ്ടായിരുന്ന എഎസ്പി നഖുൽ രാജേന്ദ്ര ദേശ്മുഖുമായി സംസാരിക്കണമെന്നു തിരുവഞ്ചൂർ ആവശ്യപ്പെട്ടെങ്കിലും ഗേറ്റ് തുറന്നില്ല. ഏറെ സമയം കാത്തുനിന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ […]

National News

കോൺഗ്രസ് നേതാവിൻ്റെ സഹോദരൻ്റെ വീട്ടിൽ റെയ്ഡ്; ഒരു കോടി രൂപ കണ്ടെത്തിയത് മരത്തിൽ നിന്ന്

തെരെഞ്ഞെടുപ്പ് അടുത്ത കർണാടകയിൽ പോലീസ് നടത്തിയ പരിശോധനയിൽ കുടുങ്ങി കോൺഗ്രസ് നേതാവിന്റെ സഹോദരൻ. കർണാടക കോൺഗ്രസ് നേതാവ് അശോക് കുമാർ റായുടെ സഹോദരൻ സുബ്രഹ്‌മണ്യ റായുടെ മൈസൂരിലെ വീട്ടിൽ ഐടി വകുപ്പ് നടത്തിയ ഒരു കോടിയോളം രൂപ വീടിന്റെ അടുത്തുള്ള മരത്തിന്റെ മുകളിൽ നിന്ന് കണ്ടെത്തി. തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കർണാടക പോലീസ് പരിശോധനകൾ ശക്തമാക്കിയത്. ഇങ്ങനെയുള്ള ഒരു പരിശോധനയ്ക്കിടെ സുബ്രഹ്‌മണ്യ റായുടെ വീട്ടിലെ മരത്തിൽ, ഒരു പെട്ടിയിലൊളിപ്പിച്ച നിലയിലാണ് പണം കണ്ടെത്തിയത്. കർണാടകയിൽ പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനു […]

National

ബജ്‌റങ്ദള്‍ നിരോധിക്കുമെന്ന കോൺഗ്രസ് വാഗ്ദാനത്തിനെതിരെ പ്രധാനമന്ത്രി

ന്യൂഡൽഹി /ബെംഗളൂരു∙ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് പ്രകടന പത്രികയിലെ ബജ്‌റങ്ദള്‍ നിരോധനമെന്ന വാഗ്ദാനത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹനുമാന്‍റെ നാട്ടിൽ ആദരവ് അര്‍പ്പിക്കാനായി താൻ എത്തിയപ്പോൾ ‘ജയ് ബജ്‌റംഗ്ബലി’ എന്ന് വിളിക്കുന്നവരെ തടയുന്നതിനുള്ള പ്രകടനപത്രികയുമായി കോൺഗ്രസ് രംഗത്ത് വന്നിരിക്കുന്നത്. നേരത്തെ തന്നെ ശ്രീരാമനെതിരെ നിലപാട് സ്വീകരിച്ച കോൺഗ്രസ് ഇപ്പോൾ “ജയ് ബജ്‌റംഗ്ബലി” എന്ന് വിളിക്കുന്നവരെയും എതിർക്കുകയാണെന്ന് മോദി പറഞ്ഞു.ഈ രാജ്യത്തിന്‍റെ പൈതൃകത്തിൽ കോൺഗ്രസിന് ഒരിക്കിലും അഭിമാനമുണ്ടായിരുന്നില്ലെന്നു മോദി പറഞ്ഞു. ഏകീകൃത സിവില്‍ കോഡ്, ഉത്പദാന മേഖലയിൽ […]

National News

അദാനി, പുൽവാമ വിഷയങ്ങളിൽ മോദി മൗനത്തിൽ; നൂറാം മൻ കി ബാത്തിനെ പരിഹസിച്ച് കോൺഗ്രസ്

  • 30th April 2023
  • 0 Comments

പ്രധാന മന്ത്രിയുടെ നൂറാം മൻ കി ബാത്തിനെ പരിഹസിച്ച് കോൺഗ്രസ്. മൻ കി ബാത്ത് ആഘോഷിക്കപ്പെടുമ്പോളും ചൈന, അദാനി, പുൽവാമ വിഷയങ്ങളിൽ മോദി മൗനത്തിലെന്ന് ജയറാം രമേശ് പരിഹസിച്ചു. അതേ സമയം, മൻ കി ബാത്തിനെ ഭിനന്ദിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിം​ഗ് രം​ഗത്തെത്തി. വിശാലഹൃദയമുള്ളവർക്കേ ജനങ്ങളുമായി ഇങ്ങനെ സംവദിക്കാൻ കഴിയൂവെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു. 2014 ഒക്ടോബർ മൂന്നിന് തുടങ്ങിയ മൻ കി ബാത്തിന്റെ നൂറാമത്തെഎപ്പിസോഡാണ് ഇന്ന് പുറത്തു വനാഥ്.നൂറാമത്തെ എപ്പിസോഡിൽ, ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ചവരില്‍ […]

Kerala

നരേന്ദ്ര മോദിയുടെ കേരള സന്ദർശനം: കൊച്ചിയില്‍ 12 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരുതല്‍ തടങ്കലില്‍

  • 24th April 2023
  • 0 Comments

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദർശനം കണക്കിലെടുത്ത് കൊച്ചിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരുതല്‍ തടങ്കലില്‍. പശ്ചിമ കൊച്ചിയിലെ ‌കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ് കസ്റ്റഡിയില്‍ എടുത്തത്. പ്രതിഷേധം ഭയന്നാണ് ഇവരെ പോലീസ് കരുതൽ തടങ്കലിലാക്കിയതെന്നാണു റിപ്പോർട്ടുകൾ . കെപിസിസി സെക്രട്ടറി തമ്പി സുബ്രഹ്‌മണ്യം, ഡിസിസി സെക്രട്ടറി ശ്രീകുമാര്‍ തുടങ്ങിയ നേതാക്കള്‍ കരുതല്‍ തടങ്കലിലെന്നാണ് അഭ്യൂഹം. കൂടുതല്‍ പേരെ കസ്റ്റഡിയിലെടുത്തേക്കുമെന്നും സൂചനകളുണ്ട്. രണ്ടു ദിവസത്തെ സന്ദർശനത്തിനാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്. വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ മധ്യപ്രദേശിൽനിന്നു കൊച്ചി വില്ലിങ്ഡൻ […]

Kerala

രാജിവെച്ച് വിക്ടർ ടി തോമസ്; ഇനി ബിജെപിയിലേക്ക്?

  • 17th April 2023
  • 0 Comments

പത്തനംതിട്ട: 20 വർഷമായി കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡൻ്റും യുഡിഎഫ് ജില്ലാ ചെയർമാനുമായി പ്രവർത്തിച്ചിരുന്ന വിക്ടർ ടി തോമസ് യുഡിഎഫ് ചെയർമാൻ സ്ഥാനവും കേരളാ കോൺ ജില്ലാ പ്രസിഡൻ്റ് സ്ഥാനവും രാജിവെച്ചു. കേരളാ കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് കടലാസ് സംഘടനയായി മാറിയെന്നും യുഡിഎഫ് സംവിധാനം നിർജീവമാണെന്നും ആരോപിച്ചാണ് രാജി. കേരളാ കോൺഗ്രസ് ജോസഫ് ഗ്രൂപ്പുമായി ഇനി ബന്ധമില്ലെന്നും ഭാവി പരിപാടികൾ പിന്നീട് ആലോചിച്ച് തീരുമാനിക്കുമെന്നും പത്തനംതിട്ടയിൽ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ വിക്ടർ ടി തോമസ് അറിയിച്ചു.വിക്ടർ ബിജെപിയിൽ […]

National News

ബി ജെ പി വിട്ട ജഗദീഷ് ഷെട്ടർ കോൺഗ്രസിൽ ചേർന്നു

  • 17th April 2023
  • 0 Comments

ബി ജെ പി യിൽ നിന്ന് രാജി വെച്ച മുൻ കർണാടക മുഖ്യമന്ത്രി ജഗദീഷ് ഷെട്ടർ കോൺഗ്രസിൽ ചേർന്നു. താൻ തുറന്ന മനസോടെയാണ് കോൺഗ്രസിൽ ചേർന്നതെന്നും തന്നെ പാർട്ടി ഹൃദയ പൂർവം സ്വാഗതം ചെയ്‌തെന്നും നേതാവ് പറഞ്ഞു. തന്നെ ക്ഷണിച്ചത് മല്ലികാർജുൻ ഖർഗെ മുതൽ ഡി കെ ശിവകുമാർ വരെയുള്ള നേതാക്കൾ ഒന്നിച്ചാണെന്നും രണ്ടാമതൊന്ന് ആലോചിക്കാതെ താൻ കോൺഗ്രസിൽ ചേരാൻ തീരുമാനിക്കുകയായിരുന്നുവെന്നും ഷെട്ടർ പറഞ്ഞു. ജഗദീഷ് ഷെട്ടർ പാർട്ടിക്ക് മുന്നിൽ ഒരു ഡിമാന്റും വെച്ചിട്ടില്ലെന്ന് ഡി കെ […]

National

മോദി അദാനിക്കായി,കോണ്‍ഗ്രസ് പാവങ്ങള്‍ക്കായി: തെരെഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് തുടക്കമിട്ട് രാഹുൽ ഗാന്ധി

  • 16th April 2023
  • 0 Comments

കർണാടകയിൽ കോൺഗ്രസിന്റെ തെരെഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് തുടക്കമിട്ട് രാഹുൽ ഗാന്ധി. അയോഗ്യനാക്കപ്പെട്ട ശേഷം രാഹുൽ ഗാന്ധി വീണ്ടും മോദിക്കും അദനിക്കുമെതിരെ രൂക്ഷ വിമർശനമാണ് നടത്തിയത്. പാവപ്പെട്ടവരുടെ പണം അദാനിക്കായി മോദി തീറെഴുതുകയുമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. പ്രധാനമന്ത്രി ഏത് രാജ്യത്ത് പോയാലും അദാനിക്ക് അവിടെ പദ്ധതികള്‍ പദ്ധതികള്‍ കിട്ടും. 40 ശതമാനം കമ്മിഷന്‍ വാങ്ങിയതാണ് കര്‍ണാടകയില്‍ ബിെജപി ചെയ്തത്. ബിജെപി ഭരണത്തില്‍ നടന്നത് കുംഭകോണങ്ങള്‍ മാത്രമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കർണാടകയിൽ കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്നാൽ 4 […]

error: Protected Content !!