പുതുതലമുറയെ ആകർഷിക്കുന്നതിൽ വീഴ്ച പറ്റി; കോൺഗ്രസ് നേതൃത്തത്തിനെതിരെ രൂക്ഷ വിമർശനവുമായി കെ മുരളീധരൻ
യുഡിഎഫ് നേതൃത്തത്തിനെതിരെ രൂക്ഷ വിമർശനവുമായി കെ മുരളീധരൻ. പുതുപ്പള്ളിയിൽ പ്രതീക്ഷിച്ചതിലും വലിയ വിജയം പാർട്ടിക്ക് ലഭിച്ചു. സഹതാപവും സർക്കാറിന് എതിരായ വികാരവും തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു, എന്നാൽ പുതിയ വോട്ടർമാരെ ആകർഷിക്കുന്നതിൽ നേതൃത്വത്തിന് വീഴ്ച പറ്റി എന്ന് കെ മുരളീധരൻ കുറ്റപ്പെടുത്തി. കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ മുരളീധരൻ. നേതൃത്വം ഒരിടത്ത് തന്നെ കേന്ദ്രീകരിച്ച് നടത്തിയ പ്രവർത്തനം കൊണ്ടാണ് മികച്ച വിജയം നേടിയത്. എന്നാൽ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഇത് സാധിക്കില്ല.അതിനാൽ സംഘടനാ സംവിധാനം കൂടുതൽ കാര്യക്ഷമമാകണം. പാർലമെന്റ് തിരഞ്ഞെടുപ്പിലേക്ക് […]









