National

നീറ്റ് പരീക്ഷാ ക്രമക്കേട്; രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്

  • 19th June 2024
  • 0 Comments

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷ ക്രമക്കേടില്‍ രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്. സംസ്ഥാന കോണ്‍ഗ്രസ് കമ്മിറ്റികളോട് പ്രതിഷേധം സംഘടിപ്പിക്കാന്‍ എഐസിസി നിര്‍ദേശം നല്‍കി. വെള്ളിയാഴ്ച സംസ്ഥാന തലസ്ഥാനങ്ങളില്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു. പ്രതിഷേധവുമായി ബന്ധപ്പെട്ട കത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ നേതൃത്വങ്ങള്‍ക്ക് കൈമാറി. നിയമസഭാ കക്ഷി നേതാക്കള്‍ക്കും പ്രതിപക്ഷ നേതാക്കള്‍ക്കുമുള്‍പ്പെടെയുള്ളവര്‍ക്കാണ് കത്ത് നല്‍കിയത്.

National

ഡല്‍ഹിയിലും മധ്യപ്രദേശിലും കോണ്‍ഗ്രസിന് വന്‍ തിരിച്ചടി; ബിജെപിക്ക് കുതിപ്പ്

ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയിലും മധ്യപ്രദേശിലും കോണ്‍ഗ്രസിന് വന്‍ തിരിച്ചടി. രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലെ ഏഴു സീറ്റിലും ബിജെപി ലീഡ് ചെയ്യുകയാണ്. കോണ്‍ഗ്രസ് ഏറെ പ്രതീക്ഷ വെച്ചു പുലര്‍ത്തിയ കനയ്യ കുമാറിന് നോര്‍ത്ത് ഈസ്റ്റ് മണ്ഡലത്തില്‍ കാര്യമായ മുന്നേറ്റം ഉണ്ടാക്കാനായില്ല. ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടിക്കും ജനവിധി കനത്ത തിരിച്ചടിയാണ്. ജയിലില്‍ നിന്നിറങ്ങി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നല്‍കിയെങ്കിലും കാര്യമായ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞില്ലെന്നാണ് തെരഞ്ഞെടുപ്പ് ഫല സൂചനകള്‍ വ്യക്തമാക്കുന്നത്.

National

കോണ്‍ഗ്രസിന് കനത്ത തിരിച്ചടി; ഡല്‍ഹി പിസിസി അധ്യക്ഷന്‍ അരവിന്ദര്‍ സിങ് ലവ് ലി രാജിവെച്ചു

  • 28th April 2024
  • 0 Comments

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അരവിന്ദര്‍ സിങ് ലവ് ലി രാജിവെച്ചു. ആം ആദ്മി പാര്‍ട്ടി സഖ്യവുമായി ബന്ധപ്പെട്ട്, കോണ്‍ഗ്രസ് നേതൃത്വവുമായിട്ടുള്ള അഭിപ്രായ ഭിന്നതയാണ് രാജിക്ക് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. നാലുപേജുള്ള രാജിക്കത്താണ് കോണ്‍ഗ്രസ് നേതൃത്വത്തിന് നല്‍കിയിട്ടുള്ളത്. ഡല്‍ഹിയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപക് ബാബ്രിയയുമായുള്ള അഭിപ്രായ ഭിന്നതയാണ് രാജിയിലേക്ക് നയിച്ചതെന്നാണ് സൂചന. ബാബ്രിയയുടെ ഇടപെടലുകള്‍ കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.

Kerala National News

ആവേശക്കടലാക്കി മുന്നണികളുടെ കലാശപ്പോര്;കൊടും ചൂടിന് മേലെ സംസ്ഥാനത്ത് കൊട്ടിക്കലാശം

  • 24th April 2024
  • 0 Comments

പരസ്യപ്രചാരണം തീരാനിരിക്കെ സംസ്ഥാനത്തെ ആവേശക്കടലാക്കി മുന്നണികളുടെ കലാശപ്പോര്. ഇത്തവണ പുതുചരിത്രമെഴുതുമെന്നാണ് ഇടതുമുന്നണിയുടെ അവകാശവാദം. മുഴുവൻ സീറ്റിലും ജയമെന്ന് അവസാനനിമിഷവും പറയുന്നു യുഡിഎഫ്. പ്രധാനമന്ത്രി പറഞ്ഞപോലെ രണ്ടക്ക സീറ്റ് നേടുമെന്നാണ് ബിജെപിയുടെ വാദം. സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളുടെ റോഡ് ഷോകള്‍ ആരംഭിച്ചുകഴിഞ്ഞു. ഓരോ മണ്ഡലത്തിലെയും സ്ഥാനാര്‍ത്ഥികളും അവരുടെ അണികളും ഒരേ സ്ഥലത്ത് സംഗമിച്ചുകൊണ്ടുള്ള കൊട്ടികലാശത്തിന്‍റെ ആവേശത്തിലാണിപ്പോള്‍ നാട്.ചെണ്ടമേളവും ബാന്‍ഡ് മേളവും ഉള്‍പ്പെടെയുള്ള വാദ്യോപകരണങ്ങളുടെ അകമ്പടിയോടെയാണ് പലയിടത്തും കൊട്ടിക്കലാശം. കൊട്ടും പാട്ടുമൊക്കെയായി കൊട്ടിക്കലാശം അതിന്‍റെ അവസാനലാപ്പിലെത്തുമ്പോള്‍ സ്ഥാനാര്‍ത്ഥികളുടെയും പ്രവര്‍ത്തകരുടെയും […]

kerala kerala politics Local National News Politics

കേരളത്തിൽ ഇടത് എംപിമാര്‍ ജയിച്ചാൽ അവര്‍ കേന്ദ്രത്തിൽ ഇന്ത്യ മുന്നണിയെ പിന്തുണക്കുമോ? ചോദ്യവുമായി വി ഡി സതീശൻ

  • 24th April 2024
  • 0 Comments

സംസ്ഥാനത്ത് എൽഡിഎഫും യുഡിഎഫും തമ്മിലാണ് തെരഞ്ഞെടുപ്പ് പോരാട്ടമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ത്രികോണ മത്സരം തൃശ്ശൂരിൽ മാത്രമാണെന്നും 20 ൽ 20 സീറ്റും യുഡിഎഫ് ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒപ്പം കേരളത്തിൽ നിന്ന് ഇടത് എംപിമാര്‍ ജയിച്ചാൽ അവര്‍ കേന്ദ്രത്തിൽ ഇന്ത്യ മുന്നണിയെ പിന്തുണക്കുമെന്നതിന് എന്ത് ഉറപ്പാണ് ഉള്ളതെന്നും അദ്ദേഹം ചോദിച്ചു. വാര്‍ത്താ സമ്മേളനത്തിൽ പങ്കെടുത്ത കെപിസിസി ആക്ടിങ് പ്രസിഡന്റ് എംഎം ഹസ്സൻ തെരഞ്ഞെടുപ്പിൽ ദയനീയ തോൽവിയുണ്ടായാൽ രാജിവയ്ക്കാൻ മുഖ്യമന്ത്രി തയ്യാറാകുമോയെന്നും ചോദിച്ചു.തെരഞ്ഞെടുപ്പിൽ യുഡിഎഫ് എല്ലാ […]

kerala Kerala

ജോസഫ് ഗ്രൂപ്പില്‍ വീണ്ടും രാജി; സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രസാദ് ഉരുളികുന്നം പാര്‍ട്ടി വിട്ടു

  • 9th April 2024
  • 0 Comments

കോട്ടയം: കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പില്‍ വീണ്ടും രാജി. സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രസാദ് ഉരുളികുന്നം പാര്‍ട്ടി വിട്ടു. മോന്‍സ് ജോസഫ് എം.എല്‍.എയുടെ പാര്‍ട്ടിയിലെ ഏകാധിപത്യ നടപടിയില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് പ്രസാദ് ഉരുളികുന്നം പ്രതികരിച്ചു. മോന്‍സ് ജോസഫുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് പാര്‍ട്ടി പ്രസിഡന്റ് സ്ഥാനവും യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ സ്ഥാനവും സജി മഞ്ഞക്കടമ്പില്‍ രാജിവെച്ചത്. സജി കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ സജിയെ പുകഴ്ത്തി ജോസ് കെ മാണി രംഗത്തു വരികയും ചെയ്തു. […]

National

മണിപ്പൂരില്‍ ബി.ജെ.പിക്ക് തിരിച്ചടി; മുന്‍ എം.എല്‍.എ ഉള്‍പ്പെടെ നാല് പേര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

  • 2nd April 2024
  • 0 Comments

ഇംഫാല്‍: ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മണിപ്പൂരില്‍ ബി.ജെ.പി മുന്‍ എം.എല്‍.എ ഉള്‍പ്പെടെ നാല് പേര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. മുന്‍ യെയ്സ്‌കുല്‍ എം.എല്‍.എ ഇലങ്ബാം ചന്ദ് സിങ്, ബി.ജെ.പി നേതാവ് സഗോല്‍സെം അച്ചൗബ സിങ്, അഡ്വക്കേറ്റ് ഒയിനം ഹേമന്ത സിങ്, തൗദം ദേബദത്ത സിങ് എന്നിവരാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഇംഫാലിലെ കോണ്‍ഗ്രസ് ഭവനില്‍ തിങ്കളാഴ്ച നടന്ന ചടങ്ങിലാണ് ഇവര്‍ കൂറുമാറ്റ പ്രഖ്യാപനം നടത്തിയത്. ലോക്സഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഡോ. അംഗോംച ബിമോല്‍ അകോയിജം പുതിയ അംഗങ്ങളെ പാര്‍ട്ടിയിലേക്ക് […]

National

കോണ്‍ഗ്രസിന് തിരിച്ചടി; കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി അജയ് കപൂര്‍ ബിജെപിയില്‍

  • 13th March 2024
  • 0 Comments

കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി അജയ് കപൂര്‍ ബിജെപിയില്‍ ചേര്‍ന്നു. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അദ്ദേഹം ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 56 കാരനായ അജയ് കപൂര്‍ 2002 ലാണ് ആദ്യമായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് തുടര്‍ച്ചയായി മൂന്ന് തെരഞ്ഞെടുപ്പുകളില്‍ വിജയിച്ചു. 2022ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അജയ് കപൂര്‍ കാണ്‍പൂരിലെ കിദ്വായ് നഗര്‍ മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ബിജെപി സ്ഥാനാര്‍ത്ഥി മഹേഷ് ത്രിവേദി 38,000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചപ്പോള്‍ അജയ് കപൂറിന് 76,000 വോട്ടുകള്‍ […]

Kerala kerala

കാട്ടാന ആക്രമണത്തില്‍ വീട്ടമ്മ മരിച്ച സംഭവം; മൃതദേഹവുമായി കോണ്‍ഗ്രസിന്റെ പ്രതിഷേധം; സംഘര്‍ഷം

  • 4th March 2024
  • 0 Comments

ഇടുക്കി: നേരൃമംഗലത്ത് കാട്ടാന ആക്രമണത്തില്‍ വീട്ടമ്മ മരിച്ച സംഭവത്തില്‍ കോതമംഗലത്ത് പ്രതിഷേധം. വന്യമൃഗശല്യത്തിന് സര്‍ക്കാര്‍ ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ഇന്ദിരയുടെ മൃതദേഹവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. മാര്‍ച്ചിനിടെ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. വന്യമൃഗ ശല്യത്തിന് പരിഹാരം കണ്ട ശേഷം മതി പോസ്റ്റ്മോര്‍ട്ടം എന്നതാണ് ഇന്ദിരയുടെ കുടുംബത്തിന്റെ നിലപാട്. ഇന്ന് രാവിലെയാണ് കാട്ടാനയുടെ ആക്രമണത്തില്‍ നേരൃമംഗലം കാഞ്ഞിരവേലിയില്‍ ഇന്ദിര രാമകൃഷ്ണന്‍ മരിച്ചത്. വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടാണ് […]

Kerala kerala kerala politics Trending

സമരാഗ്‌നി വേദിയിലെ ദേശീയ ഗാനം; ‘എന്റെ തല എന്റെ ഫിഗര്‍’ കാലം കഴിഞ്ഞു; നേതാക്കളെ വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ്

  • 1st March 2024
  • 0 Comments

കോണ്‍ഗ്രസിന്റെ സമരാഗ്‌നിയോ വേദിയില്‍ ദേശീയഗാനം തെറ്റായി പാടിയ വിഷയത്തില്‍ നേതാക്കളെ വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. സ്റ്റേജും മൈക്കും പൊതുജനം വലിയ സംഭവമാക്കുന്നില്ലെന്ന തിരിച്ചറിവ് നേതാക്കള്‍ക്ക് വേണമെന്നാണ് ഹാരിസ് ഫേസ്ബുക്കില്‍ കുറിച്ചത്. നേതാക്കളുടെ ജാഗ്രത കുറവിന് നല്‍കേണ്ടി വരുന്നത് കനത്ത വിലയാണ്. എന്റെ തല എന്റെ ഫിഗര്‍ കാലമൊക്കെ കാറ്റില്‍ പറന്നു പോയിട്ടുണ്ട്. കഴിവുള്ളവരെ ഒരു കുറ്റിയിലും തളച്ചിടാന്‍ കഴിയില്ല. അല്ലാത്തവര്‍ സ്റ്റേജില്‍ താമസമാക്കിയും മൈക്കിന് മുന്നില്‍ കിടന്നുറങ്ങിയും അഭ്യാസം […]

error: Protected Content !!