200 യൂണിറ്റ്സൗജന്യ വൈദ്യുതി, കെജി മുതൽ പിജിവരെ സൗജന്യ വിദ്യാഭ്യാസം; ഛത്തീസ്ഗഡിൽ വമ്പൻ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുമായി കോൺഗ്രസ്
ഛത്തീസ്ഗഡിൽ വമ്പൻ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുമായി കോൺഗ്രസ് .200 യൂണിറ്റ്സൗജന്യ വൈദ്യുതി പ്രഖ്യാപിച്ചു .നെല്ല് ക്വിന്‍റലിന് 3200 രൂപയ്ക്ക് കർഷകരിൽ നിന്ന് വാങ്ങും.കെജി മുതൽ പിജി വരെ സൗജന്യ വിദ്യാഭ്യാസം നല്‍കും.കാർഷിക വായ്പകൾ പൂർണമായും എഴുതിത്തള്ളുമെന്നും പ്രകടനപത്രികയില്‍ കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തു.അതിനിടെ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെ ഉന്നമിട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് . ഭൂപേഷ് ബാഗേലിന് മഹാദേവ് ബെറ്റിങ് ആപ്പിന്റെ പ്രമോട്ടര്‍മാര്‍ 508 കോടി രൂപ നല്‍കിയതായി ഇഡി വെളിപ്പെടുത്തി. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മഹാദേവ് ആപ്പിന്‍റെ ഉടമകള്‍ക്കെതിരെ […]

