കോഴിക്കോട് നടക്കാവ് എസ് ഐ യുവതിയേയും കുടുംബത്തേയും മർദ്ദിച്ചതായി പരാതി
കോഴിക്കോട് നടക്കാവ് എസ് ഐ യുവതിയേയും കുടുംബത്തേയും മർദ്ദിച്ചതായി പരാതി. എസ്ഐ വിനോദിനെതിരെയാണ് കോഴിക്കോട് സ്വദേശിയായ യുവതി കാക്കൂർ പൊലീസിൽ പരാതി നൽകിയത്. കൊളത്തൂരിൽ വെച്ച് ഇന്ന് പുലർച്ചെ 12.30 ഓടെയാണ് യുവതിയ്ക്കും കുടുംബത്തിനും നേരെ എസ് ഐയുടെ അക്രമണം ഉണ്ടായത്. യുവതിയും കുടുംബവും യാത്ര ചെയ്ത കാറിന് എതിർ ദിശയിൽ വന്ന കാറിന് കടന്നു പോവാൻ സൈഡ് കിട്ടിയില്ല എന്ന് പറഞ്ഞുണ്ടായ തർക്കത്തിൽ എസ് ഐ വിനോദ് ഇടപെടുകയായിരുന്നു. എതിർ ദിശയിൽ നിന്ന് വന്ന കാറിൽ […]

