Kerala kerala

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ യുവാവ് ചാടി മരിച്ചു

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് കെട്ടിടത്തില്‍നിന്ന് ചാടി മരിച്ചു. തലശ്ശേരി സ്വദേശി വൈദ്യരെ വീട്ടില്‍ അസ്‌കര്‍ ആണ് മരിച്ചത്. പാന്‍ക്രിയാസ് അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. രണ്ടുദിവസം മുമ്പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒമ്പതാംവാര്‍ഡില്‍ അഡ്മിറ്റായിരുന്ന അസ്‌കര്‍ ഇന്നലെ രാത്രി 31ാം വാര്‍ഡില്‍ എത്തി ജനല്‍ വഴി ചാടുകയായിരുന്നു. ഉടന്‍ തന്നെ സെക്യൂരിറ്റി ജീവനക്കാര്‍ എത്തി അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Kerala kerala

മൗണ്ട് സിയോണ്‍ ലോ കോളേജില്‍ കെട്ടിടത്തിനു മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കി വിദ്യാര്‍ത്ഥി.

പത്തനംതിട്ട: പത്തനംതിട്ട മൗണ്ട് സിയോണ്‍ ലോ കോളേജില്‍ കെട്ടിടത്തിനു മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കി വിദ്യാര്‍ത്ഥി. മൂന്നാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥിയായ അശ്വിനാണ് ആത്മഹത്യ ഭീഷണി മുഴക്കിയത്. അനധികൃതമായി ഹാജര്‍ വെട്ടിക്കുറച്ചു എന്നാണ് അശ്വിന്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികളുടെ ആരോപണം. ഡിറ്റന്‍ഷന്‍ നടപടി നേരിട്ട അശ്വിന്‍ കെട്ടിടത്തിന് മുകളിലും മറ്റു വിദ്യാര്‍ത്ഥികള്‍ കോളേജിലുമാണ് പ്രതിഷേധം നടത്തുന്നത്. അതിനിടെ, സംഭവത്തില്‍ അനുനയ ശ്രമവുമായി മാനേജ്‌മെന്റ് പ്രതിനിധികള്‍ രംഗത്തെത്തി. അശ്വിനടക്കമുള്ള നിരവധി വിദ്യാര്‍ത്ഥികള്‍ ഡിറ്റന്‍ഷന്‍ നടപടി നേരിട്ടതായി വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ഡിറ്റന്‍ഷന്‍ […]

kerala Kerala

തിരുവനന്തപുരത്ത് കോളേജിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം; കോളേജ് ഉടമയുടേതെന്ന് സംശയം

  • 31st December 2024
  • 0 Comments

തിരുവനന്തപുരം: തിരുവനന്തപുരത്ത് കോളേജിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ പുരുഷന്റെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം നെടുമങ്ങാട്-മുല്ലശ്ശേരി റോഡിലുള്ള പിഎ അസീസ് എന്‍ജീനിയറിങ് ആന്‍ഡ് പോളിടെക്‌നിക് കോളേജിലെ പണി തീരാത്ത ഹാളിനുള്ളിലാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. കോളേജ് ഉടമ മുഹമ്മദ് അബ്ദുള്‍ അസീസ് താഹയുടെതാണ് മൃതദേഹമെന്നാണ് സംശയിക്കുന്നത്. കോളജില്‍ ഉടമയുടെ ഫോണും കാറും കണ്ടെത്തിയതിനാലാണ് മൃതദേഹം അബ്ദുള്‍ അസീസിന്റേത് തന്നെയാണെന്ന് പൊലീസ് സംശയിക്കുന്നത്.

Kerala kerala

എറണാകുളത്ത് കോളേജില്‍ സ്വകാര്യ ബാങ്കിന്റെ ജപ്തി നടപടി

  • 21st November 2024
  • 0 Comments

കൊച്ചി : എറണാകുളം പറവൂര്‍ മാഞ്ഞാലി എസ്എന്‍ജിഐ എസ്ടി (SNGIST) കോളേജില്‍ സ്വകാര്യ ബാങ്കിന്റെ ജപ്തി നടപടി. കോളേജിനകത്തു വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. ബാങ്ക് അധികൃതരെ വിദ്യാര്‍ത്ഥികളും ജീവനക്കാരും രക്ഷിതാക്കളും തടഞ്ഞേക്കും. കഴിഞ്ഞ തവണ ജപ്തി നടപടികള്‍ പ്രതിഷേധത്തെ തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു. വായ്പയെടുത്ത നാല് കോടിയുടെ തിരിച്ചടവ് മുടങ്ങിയതോടെയാണ് ജപ്തി നടപടി. കോളേജ് ഇനി പലിശയടക്കം അടയ്ക്കാന്‍ ഉള്ളത് 19 കോടിയോളം രൂപയാണ്.

Kerala kerala

കൊച്ചിയിലെ ഹോസ്റ്റലില്‍ കോളേജ് വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

  • 11th March 2024
  • 0 Comments

മട്ടാഞ്ചേരി: കൊച്ചിയിലെ ഹോസ്റ്റലില്‍ കോളേജ് വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊച്ചിന്‍ കോളേജിലെ ഒന്നാം വര്‍ഷ എംഎസ്സി കെമിസ്ട്രി വിദ്യാര്‍ഥിനിയായ സ്വാതി കൃഷ്ണയാണ് (21) ആണ് മരിച്ചത്. ചാലക്കുടി സ്വദേശി വേണുഗോപാലിന്റെ മകളാണ്.കോളേജിന് സമീപത്തെ സ്വകാര്യ ഹോസ്റ്റലില്‍ വിദ്യാര്‍ഥിനിയെ മരിച്ചനിലയില്‍ കണ്ടത്. സംഭവത്തില്‍ മട്ടാഞ്ചേരി പൊലീസ് എത്തി അന്വേഷണം ആരംഭിച്ചു.

Kerala

വിദ്യാര്‍ഥി സംഘര്‍ഷം; മഹാരാജാസ് കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചു

  • 18th January 2024
  • 0 Comments

വിദ്യാര്‍ഥി സംഘര്‍ഷത്തെ തുടര്‍ന്ന് എറണാകുളം മഹാരാജാസ് കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചു. പ്രിന്‍സിപ്പലിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ക്യാംപസില്‍ ഇന്നലെയുണ്ടായ സംഘര്‍ഷത്തില്‍ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി നാസര്‍ അബ്ദുല്‍ റഹ്‌മാന് കുത്തേറ്റിരുന്നു. പരുക്കേറ്റ നാസറിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരുക്ക് ഗുരുതരമല്ല. ആക്രമണത്തിന് പിന്നില്‍ ഫ്രറ്റേണിറ്റി – കെ.എസ്.യു പ്രവര്‍ത്തകരാണെന്ന് എസ്.എഫ്.ഐ ആരോപിച്ചു. നാടകപരിശീലനവുമായി ബന്ധപ്പെട്ട് രാത്രി ക്യാംപസിനുള്ളിലുണ്ടായിരുന്ന വിദ്യാര്‍ഥികളുമായി സംസാരിക്കവെ ഇരുപതോളം പേര്‍ മാരകായുധങ്ങളുമായി നാസറിനെ ആക്രമിച്ചുവെന്നാണ് എസ്.എഫ്.ഐയുടെ ആരോപണം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉള്‍പ്പെടെ […]

Kerala News

സൗജന്യ ഉച്ചഭക്ഷണ പദ്ധതി സര്‍ക്കാര്‍ കോളേജുകളിലേക്കും, കൃഷിപ്പണിയിലേര്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിഫലം

സംസ്ഥാനത്ത് സ്‌കൂളുകളിലേതിന് സമാനമായി സൗജന്യ ഉച്ചഭക്ഷണ പദ്ധതി സര്‍ക്കാര്‍ കോളേജുകളിലേക്കും വ്യാപിപ്പിക്കാനൊരുങ്ങി കേരള സര്‍ക്കാര്‍. സര്‍ക്കാര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളിലെ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കാന്റീന്‍ വഴി സൗജന്യമായി ഉച്ചഭക്ഷണം നല്‍കിയേക്കും. അര്‍ഹരായ വിദ്യാര്‍ത്ഥികളെ നാല് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ കണ്ടെത്താനാണ് നീക്കം. 30 കിലോമീറ്ററിലേറെ ദൂരത്ത് നിന്ന് വരുന്ന ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍, 30 കിലോമീറ്ററിലേറെ ദൂരെ നിന്ന് വരുന്ന കടുത്ത രോഗബാധിതര്‍, മാതാപിതാക്കള്‍ മരിച്ചവര്‍, രക്ഷിതാവ് രോഗം ബാധിച്ച് കിടപ്പിലായിട്ടുള്ളവര്‍ എന്നിവര്‍ക്കാണ് സൗജന്യമായി ഉച്ചഭക്ഷണം […]

Kerala News

സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ നാളെ തുറക്കും; ക്ലാസ് തുടങ്ങുന്നത് അവസാന വർഷ ബിരുദ, ബിരുദാനന്തര വിദ്യാർത്ഥികൾക്ക്

  • 3rd October 2021
  • 0 Comments

സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ നാളെ തുറക്കും. അവസാന വർഷ ബിരുദ, ബിരുദാനന്തര വിദ്യാർത്ഥികൾക്കാണ് ക്ലാസ് തുടങ്ങുന്നത്. കോളജുകളിൽ ബിരുദാനന്തര ബിരുദ ക്ലാസ്സുകൾ മുഴുവൻ വിദ്യാർത്ഥികളെയും വച്ച് നടത്തും. ബിരുദ ക്ലാസ്സുകൾ പകുതി വീതം വിദ്യാർത്ഥികളെ ഓരോ ബാച്ചാക്കി ഇടവിട്ട ദിവസങ്ങളിലോ, പ്രത്യേക ബാച്ചുകളാക്കി ദിവസേനയോ നടത്താനാണ് തീരുമാനം. ക്ലാസുകൾക്ക് മൂന്നു സമയക്രമം നിർദ്ദേശിച്ചിട്ടുണ്ട്. രാവിലെ 8.30 മുതൽ 1.30 വരെയുള്ള ഒറ്റ സെഷൻ, അല്ലെങ്കിൽ, 9 മുതൽ 3 വരെ, 9.30 മുതൽ 3.30 വരെ. […]

Kerala News

ഇരട്ടകുട്ടികൾ മരിച്ച സംഭവത്തിൽ മെഡിക്കൽ കോളജിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ട്

  • 29th September 2020
  • 0 Comments

ഗർഭിണിക്ക് ചികിത്സ ലഭിക്കാൻ വൈകിയതിൽ ഇരട്ടകുട്ടികൾ മരിച്ച സംഭവത്തിൽ മഞ്ചേരി മെഡിക്കൽ കോളജിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. ബന്ധുക്കൾ ആവശ്യപ്പെട്ടതുകൊണ്ടാണ് ഡിസ്ചാർജ് ചെയ്തതെന്നും യുവതിക്കോ കുട്ടികൾക്കോ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ട് ജീവനക്കാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയാറാക്കിയത്. ബന്ധുക്കൾ ആവശ്യപ്പെട്ടതുകൊണ്ടാണ് ഡിസ്ചാർജ് ചെയ്തതെന്നും യുവതിക്കോ കുട്ടികൾക്കോ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം പ്രാഥമിക അന്വേഷണ റിപ്പോർട്ട് കുടുംബം തള്ളി. പ്രാഥമിക റിപ്പോർട്ട് മെഡിക്കൽ കോളജ് അധികൃതരെ വെള്ളപൂശിക്കൊണ്ടാണെന്ന പരാതിയുമായി കുടുംബം രംഗത്തെത്തി. ഡിസ്ചാർജ് […]

News

സെപ്റ്റംബര്‍ 1 മുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നേക്കുമെന്ന് റിപ്പോര്‍ട്ട്

സെപ്റ്റംബര്‍ 1 മുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നേക്കുമെന്ന് റിപ്പോര്‍ട്ട്. കൊവിഡ് പശ്ചാത്തലത്തില്‍ അടച്ച രാജ്യത്തെ സ്‌കൂളുകളും കോളേജുകളും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും സെപ്റ്റംബര്‍ ഒന്ന് മുതല്‍ തുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കുമെന്ന് സൂചന. ഇത് സംബന്ധിച്ച മാര്‍ഗരേഖ ഓഗസ്റ്റ് അവസാനം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കുുമെന്നാണ് അറിയുന്നത്. അതേയസമയം കൊവിഡ് വ്യാപന സാധ്യത കൂടി കണക്കിലെടുത്ത് ഓരോ സംസ്ഥാനങ്ങള്‍ക്കും സ്‌കൂള്‍ തുറക്കാനുള്ള തീരുമാനമെടുക്കാനുള്ള അധികാരവും കേന്ദ്രം നല്‍കും. ഓരോ മാസത്തിലേയും ആദ്യ 15 ദിവസം സ്‌കൂളിലെ 10,11,12 ക്ലാസുകളായിരിക്കും പ്രവര്‍ത്തിക്കാന്‍ […]

error: Protected Content !!