Entertainment News

25 ദിവസം, 25 കോടി കളക്ഷനില്‍ ‘അജഗജാന്തരം’

  • 12th January 2022
  • 0 Comments

ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്ത് ആന്റണി വര്‍ഗീസ് കേന്ദ്ര കഥാപാത്രമായ ചിത്രം അജഗജാന്തരം മൂന്നാഴ്ചക്കുള്ളില്‍ 25കോടി കളക്ഷന്‍ നേടി 750 ല്‍ അധികം ഷോകളാണ് മൂന്നാം വാരത്തിലും സിനിമ കളിക്കുന്നത്. കൊവിഡ് മൂന്നാം തരംഗം ഉണ്ടാകുമെന്ന ഭീതി നിലനില്‍ക്കെ വെറും 50 ശതമാനം പ്രവേശനാനുമതിയിലാണ് ചിത്രം ഈ വിജയം കരസ്തമാക്കിയിരിക്കുന്നത്.ചിത്രത്തിന്റെ സാങ്കേതിക വശത്തെക്കുറിച്ചും സൗണ്ടും മിക്‌സിങ്ങിനെക്കുറിച്ചും അടക്കം മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഡിസംബര്‍ 23ന് 198 സ്‌ക്രീനുകളിലായാണ് ചിത്രം റിലീസ് ചെയ്തത്. കേരളത്തില്‍ റിലീസ് ചെയ്തതിന് പിന്നാലെ […]

Kerala

കളക്ഷൻ സെന്ററിൽ ഭീഷണിയായി തേനീച്ച

കോഴിക്കോട് : ദുരിതാശ്വാസ ക്യാമ്പിലേക്കായി ഭക്ഷ്യ വസ്തുക്കൾ ശേഖരിച്ച് വിതരണം ചെയ്യുന്ന കളക്ടർ ഓഫീസിനു കീഴിൽ പ്രവർത്തിക്കുന്ന കളക്ഷൻ സെന്ററിൽ ഭീഷണിയായി തേനീച്ച. ആളുകൾ നൽകിയ പഞ്ചസാര കെട്ടുകൾക്കിടയിൽ കയറി പറ്റിയ തേനീച്ച കൂട് പ്രവർത്തനത്തിൽ ഏർപ്പെട്ട കുട്ടികൾ കാണുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ ഫയർ ഫോഴ്‌സ് സംഭവ സ്ഥലത്തെത്തി. തുടർന്ന് എയർ സിലിണ്ടറും പുകയിലയിലും കുന്തരിക്കവും ഉപയോഗിച്ച് താത്കാലിക ശമനം കണ്ടെത്തി. ദുരിത ബാധിതർക്ക് കൈതാങ്ങായി നിരവധി പേരാണ് കളക്ഷൻ സെന്ററിൽ സേവനത്തിനായി എത്തി ചേർന്നത്

error: Protected Content !!