Kerala

തിരുവന്തപുരം മുന്‍ ജില്ലാ കളക്ടര്‍ എം നന്ദകുമാര്‍ അന്തരിച്ചു

  • 9th September 2025
  • 0 Comments

മുന്‍ കളക്ടര്‍ എം നന്ദകുമാര്‍ ഐഎഎസ് അന്തരിച്ചു. 69 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 8.30 യോടെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്. ഇന്ന് അനന്തപുരി ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം സൂക്ഷിക്കും. തിരുവനന്തപുരം കളക്ടര്‍, പി ആര്‍ ഡി ഡയറക്ടര്‍ എന്നീ നിലകളിലെ ശ്രദ്ധേയമായ പ്രവര്‍ത്തവനങ്ങളിലൂടെ മാധ്യമശ്രദ്ധ പിടിച്ചുപറ്റിയ ഉദ്യോഗസ്ഥനാണ് എം നന്ദകുമാര്‍.നാളെ രാവിലെ 9 മുതല്‍ വൈകുന്നേരം 3 മണി വരെ ജവഹര്‍ നഗര്‍ യൂണിവേഴ്‌സിറ്റി വിമന്‍സ് അസോസിയേഷന്‍ ഹാളില്‍ പൊതുദര്‍ശനം നടക്കും. […]

Kerala News

ജില്ലയില്‍ ലഹരിക്കെതിരെയുള്ള ക്യാമ്പയിന്‍ കൂടുതല്‍ ശക്തമാക്കും – ജില്ലാ കളക്ടര്‍

കോഴിക്കോട് ജില്ലയില്‍ ലഹരിക്കെതിരെ നടക്കുന്ന ക്യാമ്പയിന്‍ കൂടുതല്‍ ശക്തമാക്കുമെന്ന് ജില്ലാ കലക്ടര്‍ സാംബശിവറാവു. സ്‌കൂള്‍, കോളേജ്, റെസിഡന്‍സ് അസോസിയേഷനുകള്‍ എന്നിവ ഉള്‍പ്പെടുത്തി ഊര്‍ജിത ടീമുകള്‍ രൂപീകരിച്ച് ലഹരിക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും. ലഹരിക്കെതിരെ ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ ലഭ്യമാക്കുന്നതിന്റെ സാധ്യതയും പരിശോധിക്കും. ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ഡി-അഡിക്ഷന്‍ സെന്ററുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കി ഗ്രാമമപഞ്ചായത്തുകളില്‍ ലഹരിക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കേണ്ടതുണ്ടെന്നും കളക്ടര്‍ പറഞ്ഞു. കലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന ജില്ലാതല ജനകീയ സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. പുതിയ കണക്ക് അനുസരിച്ച് […]

error: Protected Content !!