Kerala News

ആയിരം പേർക്ക് സൗകര്യമുള്ള ഗ്രൗണ്ടിൽ കാളികാണനെത്തിയത് 7000 പേർ ; ഗ്യാലറി തകർന്ന സംഭവത്തിൽ സംഘാടകർക്കെതിരെ കേസ്

  • 20th March 2022
  • 0 Comments

പൂങ്ങോട് ഫുട്ബോൾ ഗ്രൗണ്ടിലെ ഗ്യാലറി തകർന്ന് വീണ സംഭവത്തില്‍ മതിയായ സുരക്ഷിത്വമൊരുക്കാത്തിന് സംഘടാകര്‍ക്കെതിരെ കേസെടുത്ത് കാളികാവ് പൊലീസ് . ആയിരത്തോളം പേര്‍ക്ക് സൗകര്യമുള്ള ഗ്രൗണ്ടില്‍ ഏഴായിരത്തോളം ആളുകളാണ് കളി കാണാൻ എത്തിയിരുന്നത്.മലപ്പുറംപൂങ്ങോട് ഫ്രണ്ട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജനകീയ സമിതി നടത്തിയ ഫുട്ബോൾ മത്സരത്തിനിടെ ഇന്നലെയാണ് ഗ്യാലറി തകർന്ന് അപകടം ഉണ്ടായത്. പരിക്കേറ്റവർ നിലമ്പൂർ, വണ്ടൂർ, പെരിന്തൽമണ്ണ, മഞ്ചേരി എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. ഇതിൽ മൂന്ന് പേർക്ക് സാരമായ പരിക്കുകളുണ്ട്. ഒരു മാസമായി നടന്നു വരുന്ന ടൂർണമെന്റിന്റെ […]

Local News

കനത്ത മഴയിൽ പടുകൂറ്റൻ ആൽമരം കട പുഴകി വീണു മുക്കം ചെത്തുക്കടവ് റോഡ് അടച്ചു

കോഴിക്കോട് : കാലവർഷം കനത്തതോടെ ഇന്നലെ രാത്രി പെയ്ത കനത്ത മഴയിൽ കുന്ദമംഗലം മുക്കം ചെത്തുക്കടവ് റോഡിന് കുറുകെ പടു കൂറ്റൻ ആൽമരം കട പുഴകി വീണു. ആളപായമില്ല എന്നാൽ ഗതാഗതം പൂർണമായും നിലച്ചു. നാട്ടുകാരും പോലീസും മുക്കം ഫയർ ഫോഴ്‌സും സംഭവ സ്ഥലത്ത് എത്തി മരം വെട്ടി മുറിച്ചു മാറ്റാനുള്ള പ്രവർത്തനം പുലർച്ചെ വരെ തുടർന്നെങ്കിലും മുഴുവനായി നീക്കം ചെയ്യാൻ സാധിച്ചിട്ടില്ല. ഇന്ന് ഉച്ചയോടു കൂടി മാത്രമേ മുഴുവനായി മരം മുറിച്ചു മാറ്റാൻ കഴിയുയെന്ന് അധികൃതർ […]

Local News

വേനൽ മഴയിൽ ആരാമ്പ്രം – കാഞ്ഞിരമുക്ക് റോഡ് തകർന്നു

മടവൂർ : വേനൽ മഴ യിൽ ആരാമ്പ്രം – കാഞ്ഞിരമുക്ക് റോഡ് തകർന്നു. കൊട്ടക്കാവയൽ അങ്ങാടിയിലാണ് മഴയിൽ റോഡിന്റെ അടിഭാഗം മുഴുവൻ ഒലിച്ചു പോവുകയും ടാറിട്ട റോഡ് പൊളിഞ്ഞു വീഴുകയും ചെയ്തത്. ആരാമ്പ്രത്തു നിന്നും ആരംഭിക്കുന്ന റോഡിനു 15 കോടിയാണ് വകയിരുത്തിയത്. ടാറിങ് പൂർത്തീകരിച്ച ഭാഗത്താണ് റോഡ് തകർന്നത്. ആവശ്യമുള്ള ഭാഗത്ത് ഡ്രൈനേജ് നിർമിക്കാതെയും ഡ്രൈനേജ് ഉള്ള ഭാഗത്ത് വെള്ളം പുറത്തു കൂടി ഒഴുകി റോഡിൽ മണ്ണ് കുമിഞ്ഞു കൂടുന്ന അവസ്ഥ യുമാണുള്ളത്. വലിയ ബജറ്റിൽ തുടങ്ങിയ […]

Local

കുന്ദമംഗലത്തെ ഓട്ടോബേ തകർന്നു

  • 3rd September 2019
  • 0 Comments

കുന്ദമംഗലം : നാലുമാസം മുമ്പ് നവീകരണ പ്രവൃത്തി പൂർത്തിയാക്കിയ കുന്ദമംഗലത്തെ ഓട്ടോബേ തകർന്നു. പഞ്ചായത്തിന്റെ നിർമ്മാണ പ്രവർത്തിയിലെ അപാകതയോ കരാറുകാരന്റെ അനാസ്ഥയോ ആവാം ഇതിനു കാരണമെന്ന് ഓട്ടോറിക്ഷ തൊഴിലാളികൾ പറഞ്ഞു. നിലവിലെ അവസ്ഥയിൽ ഈ വഴി വാഹനങ്ങൾ കടന്നു പോയാൽ കുറഞ്ഞ മാസത്തിനുള്ളിൽ തന്നെ പൂർണമായും ഓട്ടോ ബേ തകരുരുമെന്ന് തൊഴിലാളികൾ പറയുന്നു. കേടായ ബേയിലൂടെ ഓട്ടോ ഓടുന്നതിനാൽ വലിയ നഷ്ടമാണ്‌ തൊഴിലാളികൾക്കുണ്ടാകുന്നത്. മലിനജലം കെട്ടിനിൽക്കുന്നത്‌ പകർച്ചവ്യാധി ഭീഷണിയും ഉയർത്തുന്നുണ്ട്‌.

Local

കരിങ്കൽ ഭിത്തി തകർന്നു വീണു

താമരശ്ശേരി: പരപ്പൻപൊയിൽ വാടിക്കൽ നെല്ലോട്ടുപൊയിൽ രതീഷിന്റെ വീടിനു പുറകു വശത്തെ കരിങ്കൽ ഭിത്തി തുടർച്ചയായുള്ള കനത്തമഴയിൽ ഇടിഞ്ഞുവീണു. വീടിന്റെ തറയോട് ചേർന്ന ഭിത്തി കഴിഞ്ഞ ദിവസം തകർന്ന നിലയിൽ വീട്ടുക്കാർ കാണുകയായിരുന്നു. താമരശ്ശേരി തഹസിൽദാർ സി. മുഹമ്മദ് റഫീഖ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മൈമൂനാ ഹംസ എന്നിവർ സംഭവ സ്ഥലം സന്ദർശിച്ചു. ഗ്രാമപ്പഞ്ചായത്ത് ഓവർസിയർ സ്ഥലത്തെത്തി നാശനഷ്ടം വിലയിരുത്തി.

error: Protected Content !!