Kerala

399 കോടി രൂപയുടെ ധാരണ പത്രങ്ങളിൽ ഒപ്പുവച്ച് കയർ കേരളയ്ക്ക് സമാപനം

സമാപനം മന്ത്രി കടകംപള്ളി സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു ആലപ്പുഴ:ഇ. എം.എസ് സ്റ്റേഡിയത്തിൽ നടന്നുവന്ന കയർ കേരളയ്ക്ക് സമാപനമായി. 399 കോടിരൂപയുടെ കയർ വിപണി ലക്ഷ്യമിട്ടുള്ള ധാരണ പത്രങ്ങളിൽ ഒപ്പുവച്ചുകൊണ്ടാണ് കയർ കേരള-2019 സമാപിക്കുന്നതെന്ന് ധനകാര്യ കയർ വകുപ്പ് മന്ത്രി ഡോ.ടി എം തോമസ് ഐസക് പറഞ്ഞു. സമാപനസമ്മേളനം ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. വിനോദസഞ്ചാര മേഖലയിൽ കയർ ഉൽപന്നങ്ങളുടെ വിപണിക്ക് ഏറെ സാധ്യതകൾ ഉണ്ടെന്നും അത് ഉപയോഗപ്പെടുത്തുമെന്നും ഉദ്ഘാടന പ്രസംഗത്തിൽ കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. […]

Kerala

കയര്‍ മേഖലയുടെ ഉന്നതിക്ക് ആധുനികവത്കരണത്തിലൂന്നിയ വിപണന തന്ത്രം വേണം :മന്ത്രി മേഴ്‌സികുട്ടിയമ്മ

ആലപ്പുഴ:കയർ വ്യവസായത്തിന്റെ ഉന്നമനത്തിന് ഭൂവസ്ത്ര നിർമിതിയിലൂന്നിയ വിപണന തന്ത്രം ആവിഷ്‌കരിക്കണമെന്ന് മത്സ്യ -തുറമുഖ -കശുവണ്ടി വകുപ്പ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ.മികച്ച ഭൂവസ്ത്ര നിർമ്മാണത്തിനുതകുന്ന നവീകൃത റാട്ട് പോലുള്ള നിർമാണോപാധികൾ ക്രമീകരിക്കണം.കാലഘട്ടത്തിനനുസൃതമായി വ്യവസായത്തിൽ നടപ്പാക്കുന്ന അടിസ്ഥാനപരമായ മാറ്റങ്ങളിലൂടെ കയർ മേഖലയുടെ സമഗ്രമായ വികസനം സാധ്യമാകും.അതിനാണ് സംസ്ഥാന സർക്കാർ അക്ഷീണം യത്‌നിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ആലപ്പുഴ ഇ എം എസ് സ്റ്റേഡിയത്തിൽ കയർ കേരള 2019ന്റെ ഭാഗമായ ‘കയർ രണ്ടാം പുനഃ:സംഘടനയും നേട്ടങ്ങളും ഭാവി വഴികളും’ കയർ സഹകരണ സെമിനാർഉദ്ഘാടനം […]

error: Protected Content !!