കോയമ്പത്തൂർ സ്ഫോടനം; രാസവസ്തുക്കൾ വാങ്ങിയത് ഓൺലൈൻ വഴി, ജമേഷ് മുബീൻ മെഡിക്കൽ ആവിശ്യങ്ങൾക്ക് കേരളത്തിൽ വന്നു
കോയമ്പത്തൂർ: കോയമ്പത്തൂർ കാർ സ്ഫോടനത്തിനായി രാസവസ്തുക്കൾ വാങ്ങിയത് ഓൺലൈനിൽ നിന്നെന്ന് തെളിവ് ലഭിച്ചു. കഴിഞ്ഞദിവസം അറസ്റ്റിലായ ജമേഷ് മുബീന്റെ ബന്ധു അഫ്സർ ഖാൻ്റെ ലാപ് ടോപ്പിൽ നിന്നും കൂടുതൽ തെളിവുകൾ ലഭിച്ചു. സ്ഫോടനം നടത്തിയ ജമേഷ് മുബീൻ പലതവണ കേരളത്തിലെത്തിയെന്നും സ്ഥിരീകരണം. മെഡിക്കൽ ആവശ്യങ്ങൾക്കാണ് കേരളത്തിലെത്തിയത്. കേരളത്തിൽ ആരെയൊക്കെ കണ്ടുവെന്ന് പരിശോധിക്കുന്നു. സ്ഫോടനത്തിൽ മരിച്ച ജമേഷ മുബിന്റെ ബന്ധു ഉൾപ്പെടെ ആറു പേർ ഇതുവരെ കേസിൽ അറസ്റ്റിലായിട്ടുണ്ട്. മുഹമ്മദ് ധൽക, മുഹമ്മദ് അസറുദ്ദീൻ, മുഹമ്മദ് റിയാസ്, ഫിറോസ് […]
