Kerala

കനോലികനാലിൽ മാലിന്യം തള്ളൽ: വിദഗ്ധ സംഘം റിപ്പോർട്ട് നൽകും

ബേബി മെമ്മോറിയൽ ഹോസ്പിറ്റലിന്റെ പുറകുവശത്തുള്ള ഒരു  ഓട്ട്ലെറ്റിൽ നിന്ന് പുറത്തേക്ക് വരുന്ന മാലിന്യങ്ങൾ  കനോലി കനാലിലേക്ക്  ചേരുന്നതായുള്ള ആരോപണങ്ങളെക്കുറിച്ച് വിദഗ്ധ സംഘം പരിശോധിച്ച് റിപ്പോർട്ട് നൽകും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ ഭരണകൂടം നടപടികളെടുക്കുമെന്ന് ജില്ലാ കലക്ടർ പറഞ്ഞു. കനോലി കനാലിലേക്ക് മാലിന്യങ്ങൾ തള്ളുന്നതായുള്ള ഒരു വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ  മീഡിയയിൽ  പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ജില്ലാ കലക്ടർ വിദഗ്ധ സംഘത്തോട് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടത്. സോഷ്യൽ മീഡിയയിൽ വീഡിയോ വ്യാപകമായതിനെ തുടർന്ന് പലരും ആശങ്ക പ്രകടിപ്പിച്ചിരുന്നു.  […]

error: Protected Content !!