ഹിമാചൽ പ്രദേശിലെ കുളു ജില്ലയിൽ മേഘവിസ്ഫോടനം; ഒരു മരണം
ഹിമാചൽ പ്രദേശിൽ മേഘ വിസ്ഫോടനം. കുളു ജില്ലയിലെ കിയാസ് , നിയോലി ഗ്രാമങ്ങളിലാണ് മേഘവിസ്ഫോടനം ഉണ്ടായത്. സംഭവത്തിൽ ഒരാൾ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി പൊലീസ് അറിയിച്ചു. നിരവധി വാഹനങ്ങൾ ഒലിച്ചുപോയി. ‘കിയാസ്, നിയോലി ഗ്രാമങ്ങളിലുണ്ടായ മേഘസ്‌ഫോടനത്തെ തുടർന്ന് ഒരു മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മൂന്ന് പേർക്കാണ് പരിക്കേറ്റത്. ഒമ്പത് വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. വിവരം ലഭിച്ചയുടൻ പൊലീസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു’- ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് (ഡിഎസ്പി ഹെഡ്ക്വാർട്ടർ) രാജേഷ് താക്കൂർ പറഞ്ഞു. കനത്ത […]




