‘ക്ലാസിലൊരു പത്ര’വുമായി പെരുവഴികടവ് എ.എല്‍.പി സ്‌കൂളിലെ വിദ്യാര്‍ഥികള്‍
കുന്ദമംഗലം : കുട്ടികളില്‍ പത്ര വായന പ്രോത്സാഹിപ്പിക്കാന്‍ സ്‌കൂളുകളില്‍ ഗ്രേസ് മാര്‍ക്ക് ഏര്‍പ്പെടുത്താന്‍ അധികൃതര്‍ ആലോചിക്കുന്ന സമയത്താണ് സ്വന്തമായി പത്രം തയ്യാറാക്കി ഒരു കൂട്ടം വിദ്യാര്‍ഥികള്‍ വ്യത്യസ്തരാവുന്നത്. കോഴിക്കോട് ജില്ലയിലെ പെരുവഴിക്കടവ് എ.എല്‍.പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥികളും അധ്യാപിക പി.കെ. ദിവ്യയുമാണ് ദിവസവും സ്വന്തമായി പത്രമിറക്കി മാതൃകയാവുന്നത്. അമ്പിളി, ആകാശം, നക്ഷത്രം, നിലാവ്, സൂര്യന്‍ എന്നിങ്ങനെ ഒരു ഗ്രൂപ്പില്‍ അഞ്ച് പേര്‍ വീതം അഞ്ച് ഗ്രൂപ്പുകളായാണ് ‘ക്ലാസിലൊരു പത്രം’ എന്ന പദ്ധതി പ്രകാരം ദിവസേന പത്രം […]







