Entertainment

നിങ്ങളെ അഭിനന്ദിക്കണമെന്ന് തോന്നി; സിവില്‍ സര്‍വ്വീസ് വിജയിക്ക് മോഹൻലാലിന്റെ സർപ്രൈസ് കോൾ

ചൊവ്വാഴ്ച്ച ഉച്ചയോടെയാണ് സിവിൽ സർവ്വീസ് റാങ്ക് പട്ടിക പുറത്തുവന്നത്. കേരളത്തിൽ നിന്ന് നാലു പേർ ആദ്യ നൂറു പേരിലിടം നേടിയിട്ടുണ്ട്. ആറാം റാങ്ക് കരസ്ഥമാക്കിയ പാലാ സ്വദേശി ഗഹനയെ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചിരിക്കുകയാണ് മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ മോഹൻലാൽ. ഗഹനയുടെ അമ്മയുടെ സഹോദരൻ സിബി ജോർജ് താരത്തിന്റെ സുഹൃത്താണ്. മോഹൻലാൽ കുടുംബത്തോടൊപ്പമുള്ള ജപ്പാൻ യാത്രയ്ക്കിടെയാണ് സിബിയെ പരിചയപ്പെടുന്നത്. അദ്ദേഹം തന്നെയാണ് ഗഹന പരീക്ഷയിൽ വിജയം സ്വന്തമാക്കിയ വിവരം മോഹൻലാലിനെ അറിയിച്ചത്.ഗഹനയുടെ വിജയത്തിൽ സന്തോഷമുണ്ടെന്നും ഇനിയുള്ള ജീവിതത്തിൽ […]

Local

യു.പി , ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള സിവില്‍ സര്‍വ്വീസ് ഫൗണ്ടേഷന്‍ കോഴ്‌സ്: പ്രവേശന പരീക്ഷ ജൂണ്‍ 23ന്

താമരശ്ശേരി: താമരശ്ശേരി രൂപതയുടെ ആഭിമുഖ്യത്തിലുള്ള ആല്‍ഫ മരിയ അക്കാദമിയില്‍ യു.പി. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന സിവില്‍ സര്‍വ്വീസ് ഫൗണ്ടേഷന്‍ കോഴ്‌സിലേയ്ക്കുള്ള പ്രവേശന പരീക്ഷ ജൂണ്‍ 23ന് ഉച്ചകഴിഞ്ഞ് 2.30 നു നടത്തുന്നു. ആല്‍ഫയുടെ തിരുവമ്പാടി , കുന്ദമംഗലം , കോടഞ്ചേരി , കൂരാച്ചുണ്ട് , എന്നീ സെന്റുകളില്‍ പരീക്ഷ കേന്ദ്രങ്ങള്‍ ഉണ്ടായിരിക്കും. ആറാം ക്ലാസ്സു മുതല്‍ പത്താം ക്ലാസ്സു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ ജൂണ്‍ 21 നുള്ളില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. രജിസ്‌ട്രേഷന്‍ ഫീസ് ഉണ്ടായിരിക്കുന്നതല്ല. […]

error: Protected Content !!