വയനാട് കലക്ടറേറ്റില്‍ ജീവനക്കാരിയുടെ ആത്മഹത്യാശ്രമം; സഹപ്രവര്‍ത്തകന്‍ മാനസികമായി പീഡിപ്പിച്ചെന്നാരോപണം
കല്‍പ്പറ്റ: വയനാട് കലക്ടറേറ്റിലെ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസില്‍ ജീവനക്കാരിയുടെ ആത്മഹത്യാ ശ്രമം. ക്ലര്‍ക്കാണ് ഓഫീസ് ശുചിമുറിയില്‍ കൈ ഞരമ്പ് മുറിച്ചത്. സഹപ്രവര്‍ത്തകനും ജോയിന്റ് കൗണ്‍സില്‍ നേതാവുമായ പ്രജിത്ത് മാനസികമായി പീഡിപ്പിച്ചെന്നാരോപിച്ചയിരുന്നു ആത്മഹത്യാ ശ്രമം. ഇതുമായി ബന്ധപ്പെട്ട് നല്‍കിയ പരാതിയിലെ സിറ്റിങ്ങിലും ജീവനക്കാരിയെ മോശമായി ചിത്രീകരിച്ചുവെന്നും ആരോപണമുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി യുവതി ഇന്റേണല്‍ കമ്പ്‌ലൈന്റ് കമ്മിറ്റിക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതി നിലനില്‍ക്കെ യുവതിയെ ക്രമവിരുദ്ധമായി സ്ഥലംമാറ്റുകയുണ്ടായി. യുവതിയുടെ പരാതിയില്‍ ഇന്ന് വനിതാ കമ്മീഷന്‍ സിറ്റിങ് ഉണ്ടായിരുന്നു. ഈ […]


