Kerala News

ഉമ്മൻ ചാണ്ടിയുടെ സ്തൂപം തകർത്ത സംഭവം;സിഐടിയു ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ

  • 17th August 2023
  • 0 Comments

പൊന്‍വിളയില്‍ ഉമ്മന്‍ചാണ്ടി സ്മാരകത്തിലെ ഫോട്ടോ തകര്‍ത്ത സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. സിഐടിയു പൊൻവിള ബ്രാഞ്ച് സെക്രട്ടറി ഡി ഷൈജു ആണ് അറസ്റ്റിലായത്. നെയ്യാറ്റികര പൊന്‍വിളയില്‍ ഇന്നലെ ഉദ്ഘാടനം ചെയ്ത സ്തൂപത്തിന് നേരെയാണ് രാത്രി എട്ട് മണിയോടെ ആക്രമണമുണ്ടായത്.സംഭവത്തില്‍ പാറശാല പൊലീസ് ആണ് കേസെടുത്തത്. പൊന്‍വിള കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസുമാണ് സ്തൂപം സ്ഥാപിച്ചിരുന്നത്. ആക്രമണത്തിന് പിന്നില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.ഉമ്മന്‍ചാണ്ടിയുടെ ഫോട്ടോ തകര്‍ത്തതില്‍ പ്രതിഷേധിച്ച് സ്ഥലത്തെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമീപത്തെ സി.പി.എമ്മിന്റെ സ്മാരകവും അടിച്ചുതകര്‍ത്തിരുന്നു.

Kerala News

സൂപ്പർ മാർക്കറ്റ് ഉടമയ്ക്ക് സി.ഐ.ടി.യു പ്രവർത്തകരുടെ മർദ്ദനം;മദ്യപാനം ചോദ്യംചെയ്തതിനെന്ന് പരാതി

  • 7th January 2023
  • 0 Comments

കൊല്ലം നിലമേലിൽ സൂപ്പർ മാർക്കറ്റ് ഉടമയ്ക്ക് സി.ഐ.ടി.യു പ്രവർത്തകരുടെ മർദ്ദനം.കടയുടെ പിന്‍ഭാഗത്ത് ഒഴിഞ്ഞ പ്രദേശത്തുവെച്ച് രണ്ട് സി.ഐ.ടി.യു. പ്രവര്‍ത്തകര്‍ മദ്യപിച്ചത് ചോദ്യം ചെയ്തതാണ് പ്രകോപനമെന്നാണ് കടയുടമയുടെ ആരോപണം.പതിമൂന്ന് സിഐടിയു പ്രവർത്തകർക്കെതിരെ ചടയമംഗലം പൊലീസ് കേസെടുത്തു. ഇന്നലെ ഉച്ചയ്‌ക്ക് മൂന്ന് മണിയോടെയാണ് സംഭവമുണ്ടായത്. സിഐടിയു പ്രവർത്തകരിൽ ഒരാൾ മദ്യപിച്ച് സൂപ്പർ മാർക്കറ്റിലെത്തി ഉടമ ഷാനുവുമായി തർക്കമുണ്ടാക്കിയെന്നും പിന്നാലെ മറ്റ് പ്രവർത്തകർ സംഘടിച്ചെത്തി മർദ്ദിക്കുകയായിരുന്നുവെന്നുമാണ് ഉടമ പരാതിയിൽ പറയുന്നത്. ക്രൂരമായ മര്‍ദ്ദനമാണ് തനിക്കേറ്റതെന്ന് കടയുടമ ഷാന്‍ പറഞ്ഞു.

Kerala

‘ഇല്ലാത്ത കാര്യം തൊഴിലാളികളുടെ മേൽ വച്ച് കെട്ടാൻ സമ്മതിക്കില്ല’; കെഎസ്ആർടിസി ഡിപ്പോയിൽ അച്ഛനെയും മകളെയും മർദിച്ച കേസിൽ ന്യായീകരണവുമായി സിഐടിയു

  • 27th September 2022
  • 0 Comments

കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിൽ അച്ഛനെയും മകളെയും മർദിച്ച കേസിൽ പ്രതികളെ വീണ്ടും ന്യായീകരിച്ച് സിഐടിയു. കെഎസ്ആർടിസി ജീവനക്കാർ പ്രേമനനെ മർദ്ദിച്ചിട്ടില്ലെന്ന് സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ പറഞ്ഞു. പൊലീസിനെ ഏൽപ്പിക്കാൻ ഉന്തി തള്ളി കൊണ്ടുപോവുക മാത്രമാണ് തൊഴിലാളികൾ ചെയ്തത്. ഇല്ലാത്ത കാര്യം തൊഴിലാളികളുടെ മേൽ വച്ച് കെട്ടാൻ സമ്മതിക്കില്ലെന്നും ആനത്തലവട്ടം ആനന്ദൻ ട്വന്റിഫോറിനോട് പറഞ്ഞു. പ്രതികളുടെ മേൽ മുൻപ് ഒരു പെറ്റി കേസ് പോലും ഇല്ലെന്നും പരാതിക്കാരൻ സ്ഥിരം പ്രശ്‌നക്കാരൻ ആണെന്നും ആനത്തലവട്ടം ആനന്ദൻ പറഞ്ഞു. […]

Kerala News

സംഘടനകള്‍ക്ക് എതിരായ പ്രസ്താവന; ഗതാഗത മന്ത്രിയെ ബഹിഷ്‌കരിച്ച് സിഐടിയു

കണ്ണൂര്‍ ഡിപ്പോ യാര്‍ഡ് ഉദ്ഘാടനത്തിന് എത്തിയ ആന്റണി രാജുവിനെ ബഹിഷ്‌കരിച്ച് സിഐടിയു. സംഘടനകള്‍ക്ക് എതിരായ മന്ത്രിയുടെ പ്രസ്താവനയ്ക്ക് എതിരെയാണ് പ്രതിഷേധം. കെഎസ്ആര്‍ടിസിയിലെ സിഐടിയു അംഗീകൃത യൂണിയനായ കെഎസ്ആര്‍ടി ഇഎ ആണ് മന്ത്രിയെ ബഹിഷ്‌കരിച്ചത്. മന്ത്രിയെത്തിയ പരിപാടിയില്‍ കെഎസ്ആര്‍ടിസി സിഐടിയു ജീവനക്കാര്‍ പങ്കെടുത്തില്ല. പ്രതിഷേധങ്ങളുടെ സാഹചര്യത്തില്‍ മന്ത്രിക്ക് കണ്ണൂരില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. പ്രതിപക്ഷ സംഘടനകളും മന്ത്രിയെ ബഹിഷ്‌കരിക്കും എന്ന് അറിയിച്ചിട്ടുണ്ട്. മന്ത്രി ആന്റണി രാജു സംഘടനകള്‍ക്കെതിരെ നടത്തുന്ന പ്രസ്താവനകളാണ് യൂണിയനുകളെ ചൊടിപ്പിച്ചത്. കെഎസ്ആര്‍ടിസിയെ ലാഭത്തിലാക്കാനുള്ള സാധ്യത പരിമിതമാണെന്ന് […]

Kerala News

അധികാരം എന്നുമുണ്ടാവുമെന്ന് മന്ത്രി കരുതേണ്ട;‘ആനപ്പുറത്തിരുന്നാൽ പട്ടിയെ പേടിക്കണ്ട എന്ന നിലപാടാണ് മന്ത്രിക്ക്’;സിഐടിയു

  • 16th April 2022
  • 0 Comments

ഗതാഗതമന്ത്രി ആന്റണി രാജുവിനെതിരെ വിമർശനവുമായി സിഐടിയു.തങ്ങൾ കൂടി പ്രവർത്തിച്ചിട്ടാണ് ആന്റണി രാജു മന്ത്രിയായതെന്നും അധികാരം എന്നുമുണ്ടാവുമെന്ന് മന്ത്രി കരുതേണ്ടെന്നും കെഎസ്ആർടിഇഎ സംസ്ഥാന സെക്രട്ടറി ശാന്ത കുമാർ പറഞ്ഞു. അധികാരം കിട്ടിയപ്പോൾ ജീവനക്കാർക്കെതിരെ രംഗത്ത് വന്നു. ശമ്പളം നൽകാൻ കഴിവില്ലെങ്കിൽ സിഎംഡി ബിജു പ്രഭാകർ രാജിവെക്കണമെന്നും ശാന്തകുമാർ ആവശ്യപ്പെട്ടു.ആനപ്പുറത്തിരുന്നാൽ പട്ടിയെ പേടിക്കണ്ട എന്ന നിലപാടാണ് മന്ത്രിക്കെന്നും ശാന്ത കുമാർ തുറന്നടിച്ചു.ആന്റണി രാജു കൈകാര്യം ചെയ്യുന്നതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് കെഎസ്ആർടിസി. അതുകൊണ്ട് തന്നെ കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം ലഭിച്ചിട്ടില്ല […]

Kerala News

സ്വിഫ്റ്റ് ബസ് അപകട പരമ്പര; കെ എസ് ആർ ടി സി മാനേജ്‌മെന്റിനെതിരെ ആഞ്ഞടിച്ച് സി ഐ ടി യു

  • 15th April 2022
  • 0 Comments

സ്വിഫ്റ്റ് ബസ് അപകടങ്ങളുടെ ഉത്തരവാദിത്വം കെ എസ് ആർ ടി സി മാനേജ്‌മെന്റിനാണെന്ന് കുറ്റപ്പെടുത്തി സി ഐ ടി യു. മികച്ച ഡ്രൈവർമാരുണ്ടായിട്ടും അവരെ ഉപയോഗിച്ചില്ലെന്നും അപകടങ്ങളിൽ അന്വേഷണം വേണമെന്നും കെഎസ്ആര്‍ടിഇഎ ആവശ്യപ്പെട്ടു. വിഷു ദിനത്തിലും ശമ്പളം ഇല്ലാത്തതിനാൽ ചീഫ് ഓഫീസിന് മുന്നിലും യൂണിറ്റ് ഓഫീസുകളിലും സി ഐ ടി യുവിന്റെ നേതൃത്വത്തിൽ പ്രതിഷേധ സമരം തുടരുകയാണ്.അനിശ്ചിതകാല റിലേ നിരാഹാരസമരമാണ് സിഐടിയു പ്രഖ്യാപിച്ചത്. ശമ്പളം ലഭിക്കും വരെ പ്രതിഷേധം തുടരാനാണ് സംഘടനയുടെ തീരുമാനം. എഐടിയുസി ഇന്ന് നേതൃയോഗം […]

Kerala News

പ്രാപ്തിയില്ലെങ്കില്‍ മാനേജ്‌മെന്റ് പിരിച്ചുവിടണം,കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധിയില്‍രൂക്ഷ വിമര്‍ശനവുമായി സിഐടിയു

  • 14th April 2022
  • 0 Comments

ശമ്പള വിതരണം മുടങ്ങിയതില്‍ കെഎസ്ആര്‍ടിസി മാനേജ്‌മെന്റിന് എതിരെ രൂക്ഷ വിമര്‍ശനവുമായി സിഐടിയു.പ്രാപ്തിയില്ലെങ്കിൽ കെഎസ്ആർടിസി മാനേജ്മെന്റിനെ പിരിച്ചുവിടണമെന്ന് സിഐടിയു ആവശ്യപ്പെട്ടു. സിഎംഡി മൂന്നക്ഷരവും വെച്ച് ഇരുന്നാല്‍ പോരാ. പട്ടിണി കിടന്ന് മരിക്കാന്‍ കഴിയില്ല. സര്‍ക്കാര്‍ നല്‍കുന്ന സാമ്പത്തിക സഹായങ്ങള്‍ ഉപയോഗപ്പെടുത്തണമെന്നും സിഐടിയു കെഎസ്ആര്‍ടിസി യൂണിയന്‍ ജനറല്‍ സെക്രട്ടറി ഹരികൃഷ്ണന്‍ പറഞ്ഞു. പണിമുടക്ക് കാരണം വരുമാനം കുറഞ്ഞെന്ന് പറഞ്ഞാല്‍ അംഗീകരിക്കില്ല. കൃത്യമായി ശമ്പളം ഉറപ്പാക്കുന്നത് വരെ സംസാരിക്കുമെന്നും സിഐടിയു വ്യക്തമാക്കി.28 ന് സൂചനാ പണിമുടക്കും 19 മുതൽ ചീഫ് ഓഫീസുകൾക്ക് […]

Kerala News

സിഐടിയു വിട്ട് സ്വതന്ത്ര യൂണിയനുണ്ടാക്കിയ ചുമട്ടുതൊഴിലാളി ആത്മഹത്യ ചെയ്ത സംഭവം;സി.ഐ.ടി.യുവിന് ബന്ധമില്ലെന്ന് നേതൃത്വം

  • 12th April 2022
  • 0 Comments

സിഐടിയു വിട്ട് സ്വതന്ത്ര യൂണിയന്‍ രൂപീകരിച്ച ചുമട്ടുതൊഴിലാളി സജിയുടെ ആത്മഹത്യയിൽ സി.ഐ.ടി.യുവിന് ബന്ധമില്ലെന്ന് വിശദീകരിച്ച് നേതൃത്വം.സംഭവത്തിന് പിന്നിൽ സി.ഐ.ടി.യു പ്രവർത്തകർക്കോ നേതാക്കൾക്കോ പങ്കുണ്ടെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്നും അറിയിച്ചു. സജിയുടെ നേതൃത്വത്തിൽ പ്രവർത്തകരെ അടർത്തിയെടുക്കാൻ ശ്രമം നടന്നിരുന്നു. കഴിഞ്ഞ ആഴ്ച്ച നടന്ന സി.ഐ.ടി.യു യോ​ഗത്തിൽ നിന്ന് സജി ഇറങ്ങിപ്പോയിരുന്നുവെന്നും നേതൃത്വം ആരോപിക്കുന്നു.തൃശൂർ പീച്ചിയിലെ സജി എന്ന തൊഴിലാളി യൂണിയൻ പ്രവർത്തകനാണ് ആത്മഹത്യ ചെയ്തത്. ഏറെക്കാലമായി പീച്ചിയിലെ സി.ഐ.ടി.യു. യൂണിറ്റില്‍ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. സജി ഉള്‍പ്പെടെയുള്ള ഒരുവിഭാഗം സി.ഐ.ടി.യു. […]

Kerala News

‘ചിറ്റൂരില്‍ കൊതുമ്പിന് മുകളില്‍ കൊച്ചങ്ങ’;മന്ത്രിയേയും ചെയർമാനേയും പരിഹസിച്ച് സിഐടിയു,വകുപ്പിനെക്കുറിച്ച് അറിയില്ലെങ്കിൽ ഇട്ടിട്ടുപോകണം

  • 12th April 2022
  • 0 Comments

ഓഫിസേഴ്സ് അസോസിയേഷന്റെ സമരം തീർക്കാൻ വൈദ്യുതി മന്ത്രി ചർച്ചയ്ക്ക്തയാറാകാത്തതിനെത്തുടർന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടിക്കും ചെയര്‍മാന്‍ ബി അശോകിനുമെതിരെ രൂക്ഷ പരിഹാസവുമായി സിഐടിയു,പാലക്കാട്ട് കൊതുമ്പിന് മുകളിൽ കൊച്ചങ്ങ വളരുകയാണ്. വൈദ്യുതി വകുപ്പിന്റെ ചുമതല ഈ മന്ത്രി ഏറ്റെടുത്ത ശേഷമാണിത്. വകുപ്പിനെ കുറിച്ച് അറിയില്ലെങ്കിൽ ഇട്ടിട്ടു പോകണം. മുന്നണി മര്യാദ കൊണ്ട് കൂടുതൽ പറയുന്നില്ലെന്നുംസി ഐ ടി യു സംസ്ഥാന സെക്രട്ടറി കെ എസ്‌ സുനിൽ കുമാർ പറഞ്ഞു. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ യാത്ര ചെയ്യുന്നവരാണ് ഞങ്ങള്‍. […]

Kerala News

വ്യാപാരി വ്യവസായി ഏകോപന സമിതി സമര വിരോധികള്‍;തുറന്ന കട അടപ്പിക്കില്ല, പക്ഷേ വാങ്ങാൻ ആളുവേണ്ടേ;ആനത്തലവട്ടം

  • 29th March 2022
  • 0 Comments

വ്യാപാരി വ്യവസായി ഏകോപന സമിതിക്കെതിരെ സിഐടിയു നേതാവ് ആനത്തലവട്ടം ആനന്ദൻ.പണിയെടുക്കാനും പണിമുടക്കാനും തൊഴിലാളികള്‍ക്ക് അവകാശമുണ്ട്..വ്യാപാരവ്യവസായി ഏകോപന സമിതി സമരവിരോധികളാണെന്ന് ആനത്തലവട്ടം ആനന്ദന്‍ ആഞ്ഞടിച്ചു. കടകള്‍ തുറന്നുവച്ചാലും സാധനങ്ങള്‍ വാങ്ങാന്‍ ആള് വേണ്ടെയെന്നും അദ്ദേഹം ചോദിച്ചു.ഡയസ്‌നോണ്‍ എന്ന ഓലപ്പാമ്പ് കാണിച്ച് പേടിപ്പിക്കേണ്ടെന്നും ഇത് മുന്‍പും പ്രഖ്യാപിച്ചിട്ടുള്ളതാണെന്നും ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു. ജനങ്ങളെ സംരക്ഷിക്കാനാണ് ഈ പണിമുടക്ക്. ഇന്നലെ പണിമുടക്കില്‍ പങ്കെടുത്ത എല്ലാ ജീവനക്കാരും ഇന്നും പണിമുടക്കില്‍ പങ്കെടുക്കുമെന്നും ആനത്തലവട്ടം ആനന്ദന്‍ വ്യക്തമാക്കി.സുപ്രീംകോടതി 2003ല്‍ പണിമുടക്ക് നിരോധിച്ചിട്ടുണ്ട്. അതിനുശേഷവും ഇന്ത്യയില്‍ […]

error: Protected Content !!