Entertainment

ഗുരുവായൂർ നടയിൽ വച്ച് വീണ്ടും വിവാഹിതയായി നടി അപൂർവ്വ

മേയ് ആറിനായിരുന്നു നടി അപൂര്‍വ്വ ബോസും സുഹൃത്ത് ധിമന്‍ തലപത്രയും നിയമപരമായി വിവാഹിതയായത്. ഇപ്പോഴിതാ, അമ്മയുടെ ആഗ്രഹപ്രകാരം ഗുരുവായൂർ നടയിൽ വച്ച് വീണ്ടും വിവാഹിതരായിരിക്കുകയാണ് അപൂർവ്വയും ധിമനും. അപൂർവ്വ തന്നെയാണ് വിവാഹാഘോഷത്തിൽ നിന്നുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. മലര്‍വാടി ആര്‍ട്സ് ക്ലബ്ബ്, പ്രണയം തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് അപൂർവ്വ അഭിനയത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. പത്മശ്രീ ഡോക്ടര്‍ സരോജ് കുമാര്‍, പൈസ പൈസ, പകിട, ഹേയ് ജൂഡ് തുടങ്ങിയ ചിത്രങ്ങളിലും അപൂർവ വേഷമിട്ടിരുന്നു.ഏറെ നാളായി അപൂർവ്വയുടെ അടുത്ത […]

Entertainment

സൽമാൻ ഖാന്റെ സഹോദരിയുടെ വജ്രാഭരണം മോഷണം പോയ കേസ് : വീട്ടുജോലിക്കാരൻ പിടിയിൽ

സല്‍മാന്‍ ഖാന്‍റെ സഹോദരി അര്‍പിത ഖാന്‍ ശര്‍മ്മയുടെ ഡയമണ്ട് കമ്മല്‍ കളവ് പോയ കേസില്‍ വീട്ടു ജോലിക്കാനെ മുംബൈയിലെ ഖര്‍ പൊലീസ് അറസ്റ്റു ചെയ്തു. അഞ്ച് ലക്ഷം വിലവരുന്ന രത്ന കമ്മലുകള്‍ കവര്‍ന്ന കേസിലാണ് വീട്ടുജോലിക്കാരനെ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസമാണ് അര്‍പ്പിതയുടെ വീട്ടില്‍ കവര്‍ച്ച നടന്നത്. തുടര്‍ന്ന് അവര്‍ ഖര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അഞ്ച് ലക്ഷം രൂപയുടെ ആഭരണങ്ങളാണ് മോഷ്ടിക്കപ്പട്ടതെന്നും ഇവ മേക്കപ്പ് ട്രേയിലായിരുന്നു സൂക്ഷിച്ചിരുന്നതെന്നും പരാതിയിലുണ്ടായിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ കഴിഞ്ഞദിവസം വൈകിട്ടോടെ […]

National News

തമിഴ് ചിത്രം ‘ഫര്‍ഹാന’ വിവാദത്തിൽ , നടി ഐശ്വര്യ രാജേഷിന് പൊലീസ് സംരക്ഷണം

ഐശ്വര്യ രാജേഷ് നായികയായ ‘ഫര്‍ഹാന’ എന്ന തമിഴ് ചിത്രം തിയറ്റർ റിലീസിന് ശേഷം വിവാദത്തില്‍. ചിത്രത്തിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നതിനേ തുടര്‍ന്ന് നായിക ഐശ്വര്യ രാജേഷിന് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയതായി റിപ്പോർട്ട് ഉണ്ട്. മതവികാരം വ്രണപ്പെടുത്തുന്നതാണ് സിനിമുടെ ഉള്ളടക്കമെന്ന ആരോപണവുമായി ഇന്ത്യന്‍ നാഷണല്‍ ലീഗ് ഉൾപ്പടെയുള്ള സംഘടനകൾ രം​ഗത്തെത്തിയിരുന്നു. വിവാദങ്ങള്‍ വേദനാജനകമാണെന്ന് ചിത്രത്തിന്റെ നിർമ്മാതാക്കളായ ഡ്രീം വാരിയർ പിക്ചേഴ്സ് പ്രതികരിച്ചു. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലായിരുന്നു പ്രതികരണം. അതേസമയം, പ്രതിഷേധം ഉയർന്നതോടെ വിശദീകരണവുമായി നിര്‍മാതാക്കളായ ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സ് […]

National News

ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ: മികച്ച ചിത്രമായി ‘സൗദി വെള്ളക്ക’

ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രമായി തരുൺ മൂർത്തിയുടെ ‘സൗദി വെള്ളക്ക’ തിരഞ്ഞെടുക്കപ്പെട്ടു. തിയേറ്ററുകളിൽ നിന്ന് മികച്ച പ്രതികരണമാണ് ചിത്രത്തിനു ലഭിച്ചിരുന്നത്. താരമൂല്യം,ഐഎഫ്എഫ്കെ ഇന്ത്യൻ പനോരമ, ചെന്നൈ ഇന്റർനാഷ്ണൽ ഫിലിം ഫെസ്റ്റിവൽ, ഗോവ ഇന്റർനാഷ്ണൽ ഫിലിം ഫെസ്റ്റിവൽ, പൂനെ ഇന്റർനാഷ്ണൽ ഫിലിം ഫെസ്റ്റിവൽ, ധാക്ക ഇന്റർനാഷ്ണൽ ഫിലിം ഫെസ്റ്റിവൽ, ബംഗളൂരു ഇന്റർനാഷ്ണൽ ഫിലിം ഫെസ്റ്റിവൽ എന്നിവടെയെല്ലാം ചിത്രം പ്രദർശിപ്പിച്ചിട്ടുണ്ട്.

Kerala

കള്ളപ്പണം ചെലവഴിക്കാനാണ് പലരും സിനിമാ രംഗത്തേക്ക് വരുന്നത്: ജി. സുധാകരൻ

ആലപ്പുഴ∙ കള്ളപ്പണം ചെലവഴിക്കാനാണ് പലരും സിനിമാ രംഗത്തേക്കു കടന്നു വരുന്നതെന്ന് മുൻ മന്ത്രി ജി. സുധാകരൻ. സിനിമാ മേഖലയിൽ വരുന്ന കോടാനുകോടി രൂപയുടെ ഉറവിടം ആർക്കുമറിയില്ല. ജോൺ ഏബ്രഹാം സ്മാരക സമിതിയുടെ ജോൺ ഏബ്രഹാം അനുസ്മരണവും കവിയരങ്ങും ആലപ്പുഴയിൽ ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം. നടീനടന്മാർ പലരും കോടീശ്വരന്മാരാകുന്നു. പലരും മയക്കുമരുന്നിന് അടിമകളുമാണ്. മലയാളത്തിൽ ഇപ്പോൾ നല്ല സിനിമകൾ കുറവാണ്. ആസുരീയ ശക്തികൾ ജയിച്ച് കൊടിപാറിക്കുന്നതാണു നമ്മുടെ സിനിമകളിൽ കൂടുതലും കാണുന്നത്. വിഭ്രാന്തമായ മായികലോകത്തേക്കാണ് അവ ജനങ്ങളെ […]

Entertainment

മാതൃദിനത്തില്‍ അമ്മയായി നടി അഭിരാമി

മാതൃദിനത്തില്‍ അമ്മയായതിന്റെ സന്തോഷ വാര്‍ത്ത പങ്കുവച്ച് നടി അഭിരാമി. പെണ്‍കുഞ്ഞിനെ ദത്തെടുത്ത വിവരം അഭിരാമി തന്റെ സോഷ്യല്‍ മീഡിയയിലൂടെയാണ് അറിയിച്ചിരിക്കുന്നത്. അമ്മയായതില്‍ വളരെ സന്തോഷമുണ്ടെന്നും എല്ലാത്തരത്തിലും ജീവിതത്തില്‍ മാറ്റം കൊണ്ടുവന്ന തീരുമാനമായിരുന്നു ഇതെന്നും അഭിരാമി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. കല്‍ക്കി എന്നാണ് കുഞ്ഞിന്റെ പേര്. രാഹുലും ഞാനും ‘കല്‍ക്കി’യുടെ മാതാപിതാക്കളായ വിവരം അറിയിക്കുകയാണ്. കഴിഞ്ഞ വര്‍ഷമാണ് ഞങ്ങളൊരു പെണ്‍കുഞ്ഞിനെ ദത്തെടുത്തത്. എല്ലാത്തരത്തിലും ജീവിതത്തെ മാറ്റിമറിക്കുന്ന തീരുമാനമായിരുന്നു അത്. ഇന്നൊരു അമ്മയായി, മാതൃദിനം ആഘോഷിക്കുമ്പോള്‍ വളരെ സന്തോഷം തോന്നുന്നു. പുതിയ […]

Entertainment

ഭാസിയോ ഷെയ്‌നോ ഇതുവരെ ഷൂട്ടിങ്ങ് മുടക്കിയിട്ടില്ല, ഞാൻ അവർക്കൊപ്പമാണെന്ന് ജിനു ജോസ്

ലഹരി ഉപയോഗ അടിസ്ഥാനത്തിൽ മലയാള സിനിമയിൽ വിലക്ക് ഏർപ്പെടുത്തിയ നടന്മാർ ആണ് ഷെയിൻ നിഗവും, ശ്രീനാഥ് ഭാസിയും. ഇവരെ കുറിച്ച് ഇപ്പോൾ നടൻ ജിനു ജോസ് പറയുന്നതാണ് സോഷ്യൽ മീഡിയയിൽ സംസാര വിഷയം.അവർക്കെതിരായ ആരോപണത്തിൽ താൻ അവരോടൊപ്പം ആണെന്നും അവർ കാരണം ഒരു സിനിമ മുടങ്ങുകയോ, ക്യാൻസൽ ചെയ്യുകയോ ചെയ്യുന്നത് എന്റെ ശ്രെദ്ധയിൽ പെട്ടിട്ടുള്ള കാര്യമല്ല എന്ന് നടൻ പറയുന്നു. താരത്തിന്റെ പുതിയ ചിത്രമായ ‘നീരജ’യുടെ മാധ്യമ അഭിമുഖ്ത്തിലാണ് ഈ കാര്യം താരം വെളിപ്പെടുത്തിയത്. ഇവരോടൊപ്പം ഞാൻ […]

Kerala News

സിനിമ സെറ്റുകളിലെ ലഹരി ഉപയോഗം: അന്വേഷണം ആരംഭിച്ചതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍

കൊച്ചി: സിനിമ സെറ്റുകളിലെ ലഹരി ഉപയോഗം തടയാന്‍ അന്വേഷണം ആരംഭിച്ചതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സേതുരാമന്‍. സിനിമാ സെറ്റുകളില്‍ ഇനി മുതല്‍ ഷാഡോ പോലീസ് വിന്യസിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മേഖലയിലെ ലഹരി ഉപയോഗം സംബന്ധിച്ച് സിനിമാ പ്രവര്‍ത്തകരില്‍ നിന്ന് തന്നെയുള്ള തുറന്നു പറച്ചില്‍ സ്വാഗതാര്‍ഹമാണെന്നും കമ്മീഷണര്‍ പറഞ്ഞു. ലഹരി ഉപയോഗം സംബന്ധിച്ച് വിവരം ലഭിച്ചാല്‍ റെയ്ഡ് നടത്തും. പക്ഷെ ഇതുവരെ ആരില്‍നിന്നും പൊലീസിന് പരാതി ലഭിച്ചിട്ടില്ല. ലഹരി ഉപയോഗം സംബന്ധിച്ച വെളിപ്പെടുത്തലുകള്‍ നടത്തിയവരുടെ മൊഴി എക്സൈസ് […]

Entertainment

“എന്റെ പ്രണയത്തിനും യെല്ലോ ആർമിയ്ക്കുമൊപ്പമൊരു നല്ല വൈകുന്നേരം”:ഐപിഎൽ കാണാൻ നയന്‍സും വിക്കിയും

തെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള താര ദമ്പതികളാണ് വിഘ്നേഷ് ശിവനും നയൻതാരയും. ഇരുവരും ഒന്നിച്ച് പൊതുയിടങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ചിത്രങ്ങൾ അതിവേഗം വൈറലാകാറുമുണ്ട്. അത്തരത്തിലൊന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ശനിയാഴ്ച്ച നടന്ന ഐപിഎൽ മത്സരം കാണാനെത്തിയതാണ് താരങ്ങൾ. വിഘ്നേഷ് തന്റെ സോഷ്യൽ മീഡിയ പ്രൊഫൈലിലൂടെ പങ്കുവച്ച ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. സോഷ്യൽ മീഡിയയിൽ വൈറലായ ചിത്രങ്ങൾ നിരധി കമന്റുകളും ലൈക്കും ഇതിനോടകം തന്നെ വന്ന് കഴിഞ്ഞു. ശനിയാഴ്ച്ച നടന്ന ചെന്നൈ സൂപ്പർ കിങ്ങ്സ്- മുംബൈ ഇന്ത്യൻസ് […]

Kerala

എല്ലാ മേഖലയിലും ലഹരി ഉപയോഗമുണ്ട്, ശ്രീനാഥ് ഭാസിയുടെ ഭാഗത്ത് ചില പിഴവുകൾ വന്നിട്ടുണ്ട്: ധ്യാൻ

സിനിമയിൽ മാത്രമല്ല എല്ലാ മേഖലയിലും ലഹരി ഉപയോഗമുണ്ടെന്ന് നടൻ ധ്യാൻ ശ്രീനിവാസൻ. ശ്രീനാഥ് ഭാസിയുടെ ഭാഗത്ത് ചില പിഴവുകൾ വന്നിട്ടുണ്ട്. പരിശോധനകൾ നടക്കട്ടെയെന്നും ധ്യാൻ പറഞ്ഞു.ലഹരി ഉപയോഗം ശരിയല്ലെന്ന് തിരിച്ചറിഞ്ഞ് അവസാനിപ്പിച്ചയാളാണ് താനെന്നും ധ്യാൻ ശ്രീനിവാസൻ പറഞ്ഞു. ഇതിനിടെ സിനിമ സെറ്റുകളിൽ ലഹരി ഉപയോഗം തനിക്ക് നേരിട്ട് അനുഭവമില്ലെന്ന് തിരക്കഥാകൃത്ത് എസ്എൻ സ്വാമി പറഞ്ഞു. ഒരാളേയും വിലക്കുന്നത് ശരിയല്ല. ഷെയ്‌നും ശ്രീനാഥും നല്ല കഴിവുള്ള നടൻമാരാണ്. ലഹരിയാണ് പ്രശ്നമെങ്കിൽ ഇവരുടെ എല്ലാ സെറ്റുകളിലും പ്രശ്നമുണ്ടാകേണ്ടേയെന്നും എസ് എൻ […]

error: Protected Content !!