സി കാറ്റഗറി ജില്ലകളിലെ തിയേറ്ററുകൾക്ക് പ്രവർത്തിക്കാമോ ? ഹർജി തിങ്കളാഴ്ച പരിഗണിക്കും
സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തെത്തുടർന്ന് സി -കാറ്റഗറി ജില്ലകളിൽ സിനിമാ തിയേറ്ററുകൾ അടച്ചിടാനുളള സർക്കാർ തീരുമാനം ചോദ്യം ചെയ്തുളള ഹർജി പരിഗണിക്കുന്നത് തിങ്കളാഴ്ചയിലേക്ക് മാറ്റി. തിങ്കളാഴ്ച രാവിലെ ആദ്യ കേസായി ഇത് പരിഗണിക്കും. നിലവിലെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ സര്‍ക്കാര്‍ ഇന്ന് യോഗം ചേരുന്നുണ്ടെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇത് പരിഗണിച്ച കോടതി, സര്‍ക്കാര്‍ തീരുമാനം അറിഞ്ഞ ശേഷം ഹർജി പരിഗണിക്കാമെന്ന് വ്യക്തമാക്കി. തിയേറ്ററുകൾ തുറന്നു നൽകാനാകില്ലെന്നും അത് രോഗവ്യാപനം കൂട്ടുമെന്നും സംസ്ഥാന സർക്കാർ സത്യവാങ്മൂലം നൽകിയിരുന്നു. അടച്ചിട്ട […]

