പാകിസ്താന് ചൈനയുടെ സഹായം; കൂടുതല്‍ ആയുധങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നല്‍കി
പാകിസ്താന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ കൂടുതല്‍ പ്രകോപനവുമായി ചൈന. പാകിസ്താന് കൂടുതല്‍ ആയുധങ്ങള്‍ നല്‍കി. യുദ്ധകാലാടിസ്ഥാനത്തില്‍ കൂടുതല്‍ ആയുധങ്ങളും ദീര്‍ഘദൂര മിസൈലുകളുമാണ് നല്‍കിയത്. പഹല്‍ഗാം ഭീകരാക്രമണത്തില്‍ നിഷ്പക്ഷ അന്വേഷണം വേണമെന്ന പാകിസ്താന്റെ ആവശ്യത്തെ പിന്തുണയ്ക്കുമെന്ന് ചൈന അറിയിച്ചിരുന്നു. പാകിസ്താന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ഇഷാഖ് ദാറും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് പാകിസ്താനുള്ള പിന്തുണ ചൈന അറിയിച്ചത്. പാകിസ്താന്റെ പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കാന്‍ പിന്തുണയ്ക്കുമെന്ന് ചൈന പറഞ്ഞു. ഇന്ത്യയിലെയും പാകിസ്താനിലെയും […]









