Local

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ചിത്രരചനാ മത്സരം

  • 19th September 2019
  • 0 Comments

കൈത്തറി വസ്ത്രങ്ങളുടെ പ്രചരണാര്‍ത്ഥം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ജില്ലാതല ചിത്രരചനാ മത്സരം സെപ്തംബര്‍ 29 ന് രാവിലെ ഒന്‍പത് മണി മുതല്‍ കണ്ടംകുളം ജൂബിലി ഹാളില്‍ നടത്തും. എല്‍.പി, യു.പി, ഹൈസ്‌കൂള്‍ വിഭാഗം കുട്ടികള്‍ക്ക് പങ്കെടുക്കാം. താല്‍പര്യമുളളവര്‍ www.handloompaintingkkd.ml എന്ന വെബ്‌സൈറ്റില്‍ സെപ്തംബര്‍ 24 നകം പേര് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രം -0495 2766563, താലൂക്ക് വ്യവസായ ഓഫീസ്, കോഴിക്കോട് – 0495 2766036, താലൂക്ക് വ്യവസായ ഓഫീസ്, വടകര-0496 2515166 […]

Kerala Local

ജില്ലാ ശിശുസംരക്ഷണ കേന്ദ്രത്തിന്റെ വികസനത്തിന് സുമനസ്സുകളുടെ പിന്തുണ തേടും

  • 17th September 2019
  • 0 Comments

കോഴിക്കോട് : ഉപേക്ഷിക്കപ്പെടുന്നവരും അനാഥരുമായ കുട്ടികളുടെ അഭയ കേന്ദ്രമായി പ്രവര്‍ത്തിച്ചുവരുന്ന, കോഴിക്കോട് ജില്ലാ ശിശുസംരക്ഷണ കേന്ദ്രത്തിന്റെ വികസനത്തിനും അന്തേവാസികളുടെ ക്ഷേമത്തിനും സന്നദ്ധ സംഘടനകളുടെയും സുമനസ്സുകളുടെയും പിന്തുണ വേണമെന്ന് ജില്ലാ ശിശുക്ഷേമ സമിതി ജനറല്‍ ബോഡിയോഗം ആവശ്യപ്പെട്ടു. കോഴിക്കോട് മെഡിക്കല്‍ കോളേജിന് അടുത്തായി വാടക കെട്ടിടത്തിലാണ് നിലവില്‍ ശിശുസംരക്ഷണ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. ജില്ലാ കലക്ടര്‍ അധ്യക്ഷനായ ജില്ലാ ശിശുക്ഷേമ സമിതിയുടെ നിയന്ത്രണത്തിലാണ് പ്രവര്‍ത്തനം. മെഡിക്കല്‍ കോളേജിന് അടുത്തുള്ള കേന്ദ്രമായതിനാല്‍ മറ്റ് ജില്ലകളില്‍ ലഭിക്കുന്ന സ്ഥിരമായി ചികിത്സ ആവശ്യമുള്ള കുട്ടികളെ […]

Kerala News

ക്രാഡില്‍ പദ്ധതി സംസ്ഥാനവ്യാപകമാക്കും -മന്ത്രി ടി.പി രാമകൃഷ്ണന്‍

  • 9th September 2019
  • 0 Comments

അംഗന്‍വാടികള്‍ക്ക് ആധുനിക മുഖം നല്‍കി വനിത-ശിശുക്ഷേമ പദ്ധതികള്‍ ഒരേ കുടക്കീഴിലാക്കാന്‍ ജില്ലയില്‍ നടപ്പാക്കുന്ന ക്രാഡില്‍ പദ്ധതി സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കുന്ന കാര്യം ആലോചിക്കുമെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍ അറിയിച്ചു. അറിവ്, ആരോഗ്യം, സാമൂഹ്യ പ്രതിബദ്ധത എന്നിവയുള്ള ഒരു സമൂഹത്തെ സൃഷ്ടിക്കാന്‍ അംഗന്‍വാടികള്‍ക്കുള്ള പങ്ക് വലുതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജില്ലയിലെ സമ്പൂര്‍ണ്ണ ശിശുപരിപാലനത്തിനുള്ള സമഗ്ര പദ്ധതിയായ ‘ദ ക്രാഡില്‍’ ന്റെ ജില്ലാതല ഉദ്ഘാടനം കാക്കൂര്‍ പഞ്ചായത്തിലെ പി സി.പാലം യു പി സ്‌കൂളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കുട്ടികളെ മറ്റുള്ളവരെ ഏല്‍പ്പിച്ച് […]

Kerala Local

കോതമംഗലത്ത് സ്‌കൂള്‍ വാനിന് തീപിടിച്ചു

  • 2nd September 2019
  • 0 Comments

കൊച്ചി: കോതമംഗലത്ത് സ്‌കൂള്‍ വാനിന് തീപിടിച്ചു. വാഹനത്തിലുണ്ടായിരുന്ന പത്തോളം കുട്ടികൾ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കോതമംഗലം മാലിപ്പാറ ഫാത്തിമ മാതാ സ്‌കൂളിലേക്ക് കുട്ടികളുമായി പോകുകയായിരുന്ന വാനിനാണ് തീപിടിച്ചത്. കോതമംഗലത്തു നിന്നും രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്.

Kerala National News

ഇന്ത്യയില്‍ ശിശുക്ഷേമ സൂചികയില്‍ കേരളം ഒന്നാമത്

ന്യൂഡൽഹി: ശിശുക്ഷേമ സൂചികയില്‍ കേരളം ഒന്നാമത്. ആരോഗ്യ, പോഷകാഹാര, വിദ്യാഭ്യാസ സൗകര്യങ്ങളിലെ മികച്ച പ്രകടനമാണ് കേരളത്തെ ഒന്നാം സ്ഥാനത്തെത്തിച്ചത്. എന്‍.ജി.ഒകളായ വേള്‍ഡ് വിഷന്‍ ഇന്ത്യയും ഐ.എഫ്.എം.ആര്‍ ലെഡുമാണ് സൂചിക തയ്യാറാക്കിയത്. ഓരോ സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണ പ്രദേശങ്ങളിലേയും പ്രകടനം വിലയിരുത്തുകയും ശിശുക്ഷേമത്തില്‍ മാര്‍ക്ക് തയ്യാറാക്കുകയും ചെയ്തു. കേരളത്തിന് 76 മാര്‍ക്കാണ്. 67 മാർക്കോടെ കേരളത്തിന് തൊട്ടുപിന്നില്‍ തമിഴ്‌നാടും ഹിമാചല്‍ പ്രദേശുമാണ് കുട്ടികള്‍ക്ക് ആരോഗ്യകരമായ തുടക്കം നല്‍കിക്കൊണ്ട് കേരളമാണ് സൂചികയില്‍ മുന്നില്‍ നില്‍ക്കുന്നത്. ഇവിടെ കൂടുതല്‍ കുട്ടികള്‍ സ്‌കൂള്‍ […]

error: Protected Content !!