National News

നിയമസഭ തെരെഞ്ഞെടുപ്പ്; മൂന്നു സംസ്ഥാനങ്ങളിലെ സ്ഥാനാർഥികളുടെ ആദ്യ പട്ടിക പുറത്തുവിട്ട് കോൺഗ്രസ്

  • 15th October 2023
  • 0 Comments

നിയമസഭ തെരെഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളിൽ മൂന്ന് സംസ്ഥാനങ്ങളിലെ കോൺഗ്രസ് സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക പുറത്ത് വിട്ടു. മധ്യപ്രദേശ്, തെലങ്കാന, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ ആദ്യഘട്ട സ്ഥാനാർഥി പട്ടികയാണ് കോൺഗ്രസ് പുറത്തുവിട്ടത്. അവശേഷിക്കുന്ന സീറ്റുകളിലും വൈകാതെ സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്നാണ് നേതാക്കൾ വ്യക്തമാക്കുന്നത്. മധ്യപ്രദേശിൽ 144 സീറ്റുകളിലും ഛത്തീസ്ഗഡിൽ 30 സീറ്റുകളിലും തെലങ്കാനയിൽ 55 സീറ്റുകളിലുമാണ് കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. മധ്യപ്രദേശിൽ മുതിർന്ന കോൺഗ്രസ് നേതാവ് കമൽനാഥ് ചിന്ദ്വാരയിൽനിന്ന് മത്സരിക്കും. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേൽ പഠാനിൽനിന്നും ഛത്തീസ്ഗഡ് […]

National News

വാക്‌സിനേഷന്‍ സ്വീകരിച്ചവര്‍ക്ക് മാത്രം സാമ്പത്തിക സഹായം; തീരുമാനവുമായി ചത്തീസ്ഗഢ് സക്കാത്ത് ഫൗണ്ടേഷന്‍

  • 29th June 2021
  • 0 Comments

കൊവിഡ് വാക്സിനേഷനുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ആശങ്കകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വിരാമമിടാന്‍ പുതിയ തീരുമാനവുമായി ചത്തീസ്ഗഢ് സക്കാത്ത് ഫൗണ്ടേഷന്‍. കൊവിഡ് വാക്സിനേഷന്‍ സ്വീകരിച്ചവര്‍ക്ക് മാത്രമേ സക്കാത്ത് ഫണ്ടില്‍ നിന്ന് സാമ്പത്തിക സഹായം നല്‍കൂവെന്നാണ് സക്കാത്ത് ഫൗണ്ടേഷന്‍ (സി സെഡ് എഫ്) വ്യക്തമാക്കുന്നത്. 2015ലാണ് വിദ്യാസമ്പന്നരായ ഒരു കൂട്ടം മുസ്ലീം യുവാക്കളുടെ നേതൃത്വത്തില്‍ ചത്തീസ്ഗഢ് സക്കാത്ത് ഫൗണ്ടേഷന്‍ രൂപീകരിക്കുന്നത്. സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന മുസ്ലീം കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനാവശ്യത്തിനായാണ് സി സെഡ് എഫ് ഫണ്ട് നല്കുന്നത്. എന്നാല്‍ ഈ വര്‍ഷം ഫണ്ട് […]

ബിജെപി നേതാക്കളുടെ മിശ്രവിവാഹവും ലൗ ജിഹാദിനു കീഴില്‍ വരുമോയെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി

  • 22nd November 2020
  • 0 Comments

ലവ് ജിഹാദുമായി ബന്ധപ്പെട്ട് ഉടലെടുക്കുന്ന വിവാദങ്ങളില്‍ പ്രതികരണവുമായി ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബഖെല്‍. ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ ബിജെപി ഭരിക്കുന്ന പല സംസ്ഥാനങ്ങളും ലൗ ജിഹാദ് നിയന്ത്രിക്കുന്നതിനായി നിയമം നടപ്പാക്കുമെന്ന പ്രഖ്യാപനം നടത്തിയിരിക്കുന്ന സാഹചര്യത്തിലാണ് ബഖെലിന്റെ പ്രതികരണം. പല ബിജെപി നേതാക്കളും അവരുടെ കുടുംബാംഗങ്ങളുമൊക്കെ മിശ്ര വിവാഹം ചെയ്തിട്ടുണ്ട്. ഇവരും ഈ നിയമത്തിന്റെ പരിധിയില്‍ വരുമോയെന്നാണ് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ചോദിച്ചിരിക്കുന്നത്. നിരവധി ബിജെപി നേതാക്കളുടെ കുടുംബാംഗങ്ങളാണ് മറ്റു മതങ്ങളില്‍ നിന്നുള്ളവരെ വിവാഹം ചെയ്തിട്ടുള്ളത്. ആ വിവാഹങ്ങളും ലൗ ജിഹാദ് […]

മതഘോഷയാത്രയ്ക്കിടെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ നിര്‍ദേശിച്ചു; ഛത്തീസ്ഗഡില്‍ പൊലീസ് സ്റ്റേഷന് നേരെ കല്ലേറ്

  • 30th October 2020
  • 0 Comments

മതഘോഷയാത്രയ്ക്കിടെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ നിര്‍ദേശിച്ചതിന് ഛത്തീസ്ഗഡ് റായ്പുരില്‍ പൊലീസ് സ്റ്റേഷനു നേരെയുണ്ടായ കല്ലേറില്‍ ഒരു വനിതാ ഉദ്യോഗസ്ഥ അടക്കം രണ്ട് പൊലീസുകാര്‍ക്ക് പരിക്ക്. ബിലാസ്പുരിലെ കോട്ട്വാലി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കാണ് പരിക്കേറ്റത്. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ ആറ് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒക്ടോബര്‍ 27നാണ് സംഭവം. വിജയദശമി ചടങ്ങുകളോടനുബന്ധിച്ച് ദുര്‍ഗാദേവിയുടെ പ്രതിമകള്‍ നിമഞ്ജനം ചെയ്യുന്നതിനായി ദുര്‍ഗോത്സവ് കമ്മിറ്റിയുടെ അടിസ്ഥാനത്തില്‍ ഘോഷയാത്ര സംഘടിപ്പിച്ചിരുന്നു. ആളുകള്‍ ഒത്തുകൂടിയ ചടങ്ങില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ പൊലീസുകാര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് […]

error: Protected Content !!