മള്ളത്തൊടികയില്‍ ലീലയുടെ കോവിഡ് ഫലം നെഗറ്റീവ്; ദിവസവും പറമ്പിലേക്കൊഴുക്കുന്ന പാല്‍ ക്ഷീരോത്പാദക സംഘം ഏറ്റെടുക്കും

  • 22nd November 2020
  • 0 Comments

ചെത്തുകടവിലെ മള്ളത്തൊടികയില്‍ ലീല എന്ന വീട്ടമ്മയ്ക്കാണ് ദിവസവും താന്‍ കറന്നെടുക്കുന്ന 12ല്‍ അധികം ലിറ്റര്‍ പാല്‍ ഒഴുക്കി കളയേണ്ടി വരുന്നത്. മകനടക്കം വീട്ടിലെ മറ്റംഗങ്ങള്‍ കോവിഡ് പോസിറ്റീവ് ആയതാണ് കാരണം. ഇരുപതില്‍ അധികം ലിറ്റര്‍ പാല്‍ ലീല ദിവസവും കറന്നെടുക്കാറുണ്ട്. ആവശ്യക്കാര്‍ക്ക് കൊടുത്തശേഷം ബാക്കി വരുന്ന പാല്‍ ക്ഷീരോത്പാദക സംഘത്തിലേക്ക് കൊടുക്കാറായിരുന്നു പതിവ്. എന്നാല്‍ വീട്ടംഗങ്ങള്‍ കോവിഡ് ബാധിതരായതിനേ തുടര്‍ന്ന് ആളുകള്‍ പാലുവാങ്ങാതായത് തിരിച്ചടിയായി. അങ്ങനെയാണ് പാല്‍ ഒഴുക്കിക്കളയേണ്ടി വന്നത്. എന്നാല്‍ ലീലയുടെ കൊവിഡ് ഫലം നെഗറ്റീവും […]

News

മഴ കനക്കുന്നു; കുന്ദമംഗലം ചെത്തുകടവില്‍ വെള്ളം കയറി, 60 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു

കോഴിക്കോട്; മഴ ശക്തമായതിനെത്തുടര്‍ന്ന് കുന്ദമംഗലം ചെത്തുകടവില്‍ പുഴ കരകവിഞ്ഞ് വെള്ളം റോഡിലെത്തി. കഴിഞ്ഞ വര്‍ഷത്തെ വെള്ളപ്പൊക്കത്തിന് സമാനമായാണ് ചെത്ത് കടവ് അങ്ങാടിയും റോഡും വെള്ളത്തിനടിയിലായത്. മഴ കനക്കുകയാണെങ്കില്‍ മുക്കം കോഴിക്കോട് റോഡില്‍ ചെത്ത് കടവ് പാലത്തിന് സമീപം ഗതാഗതം മുടങ്ങാന്‍ സാധ്യതയുണ്ട്. ജംഗ്ഷനില്‍ വെള്ളം കയറിയതോടെ കുരിക്കത്തൂര്‍ റോഡ് പുര്‍ണമായും തടസ്സപ്പെട്ടു. നിരവധി കടകളിലും വെള്ളം കയറി നാശനഷ്ടം ഉണ്ടായിട്ടുണ്ട്. വെള്ളം കയറിയത് മൂലം വന്‍ കൃഷിനാശമാണ് ഉണ്ടായിട്ടുള്ളത്. ചെത്ത് കടവിന്റെ പല മേഖലകളും കണ്ടെയ്ന്‍മെന്റ് സോണാണ്. […]

News

പ്രളയം: കുന്ദമംഗലത്തെ ജനജീവിതം സാധാരണ ഗതിയിലേക്ക്

കുന്ദമംഗലം: കേരളത്തെ പിടിച്ചു കുലുക്കിയ പ്രളയത്തില്‍ കുന്ദമംഗലം പ്രദേശത്തെ ജനജീവിതം സാധാരണ ഗതിയിലേക്ക്. കുന്ദമംഗലം ഏരിയയിലെ ചെത്ത്കടവ്, ചാത്തമംഗലം, പെരുവയല്‍ പ്രദേശങ്ങളിലായിരുന്നു വീടുകളില്‍ വെള്ളം കയറി ജനജീവിതത്തെ ഏറെ ബുദ്ധിമുട്ടിലാക്കിയിരുന്നത്. എന്നാല്‍ രണ്ട് ദിവസം മഴ മാറി നിന്നതോടെ ജനങ്ങള്‍ പൂര്‍വ്വസ്ഥിതിയിലേക്ക് പോവാന്‍ തയ്യാറെടുപ്പ് തുടങ്ങി. കുന്ദമംഗലം സൗത്ത് ജിഎംഎല്‍പി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ 149 ഓളം കുടുംബങ്ങളില്‍ നിന്നായി 500 ല്‍ അധികം പേരാണ് ഉണ്ടായിരുന്നത്. മഴ മാറി വെള്ളം ഇറങ്ങിയതോടെ ഏറെ പേരും വീടുകള്‍ […]

Trending

ചെത്ത്കടവില്‍ എക്‌സൈസ് ഓഫീസ് വെള്ളത്തില്‍

ചെത്ത്കടവ്: ജില്ലയില്‍ ഇന്ന് പെയ്ത ശക്തമായ മഴയില്‍ ചെത്ത്കടവ് എക്‌സൈസ് ഓപീസ് വെള്ളത്തിലായി. കഴിഞ്ഞ തവണത്തെ മഴയിലും സമാന രീതിയില്‍ ഓഫീസ് മുങ്ങിയിരുന്നു. ചുറ്റുപാടും വെള്ളം കയറിയതിനാല്‍ ഉദ്യോഗസ്ഥര്‍ ഏറെ ബുദ്ധിമുട്ടിലാണ്. ഫയലുകളെല്ലാം തന്നെ സമീപത്തെ ഓഫീസിലേക്ക് മാറ്റിയിരിക്കുകയാണ്.

error: Protected Content !!