കോവിഡ് ബാധിതരുടെ ടെലിഫോണ്‍ വിവര ശേഖരണം : വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്
കോവിഡ് ബാധിതരുടെ ടെലിഫോണ്‍ വിവര ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പോലീസ് ഉദ്യോഗസ്ഥർ നമ്പർ ശേഖരിക്കുന്ന നടപടി മൗലികാവകാശത്തിന്റെ ലംഘനമാണെന്ന് ചെന്നിത്തല ആരോപിച്ചു. പൊലീസിന് സിഡിആര്‍ ചോദിക്കുന്നതിന് അവകാശമില്ല. പൊലീസിന്റെ നടപടി ഞെട്ടിക്കുന്നതാണ്. രോഗികളെ കുറ്റവാളികളാക്കാൻ അനുവദിക്കുകയില്ലയെന്നും രോഗം വരുന്നത് ഒരു കുറ്റമല്ലെയെന്നും ചെന്നിത്തല പത്ര സമ്മേളനത്തിൽ പറഞ്ഞു. ഇക്കാര്യത്തിൽ കോടതിയെ സമീപിക്കും. അതേസമയം, കൊവിഡ് രോഗികളുടെ ടെലിഫോണ്‍ വിവരം ശേഖരിക്കുന്നത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന വാദത്തില്‍ കഴമ്പില്ലെന്ന് മുഖ്യമന്ത്രി പിണറായി […]
