എടുത്തുയർത്തി ആഹ്ലാദപ്രകടനം; കിരീടം വാങ്ങാൻ ക്യാപ്റ്റനൊപ്പം ; വൈറലായി ചെന്നൈയുടെ വിജയാഘോഷം
പതിനാറാം ഐ പി എൽ സീസൺ കിരീട നേട്ടത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വൈറലായി ചെന്നൈ ടീമിന്റെ വിജയാഘോഷം. ടീമിന്റെ വിജയ ശില്പിയായ രവീന്ദ്ര ജഡേജയെ എടുത്തുയർത്തിയാണ് ക്യാപ്റ്റൻ ധോണി ആഹ്ലാദം പങ്ക് വെച്ചത്. പതിവിന് വിപരീതമായ വിജയാഘോഷങ്ങളിൽ പങ്കെടുക്കുന്ന തങ്ങളുടെ ക്യാപ്റ്റനെ കണ്ടതിന്റെ സന്തോഷത്തിലാണ് ചെന്നൈ ആരാധകർ. അവസാന ഓവറുകളിൽ ഡഗൗട്ടില്‍ കണ്ണടച്ച് ഇരിക്കുകയായിരുന്ന ധോണി, ജഡേജയുടെ ബാറ്റിൽ നിന്ന് വിജയ റൺ സ്കോർ ബോർഡിൽ തെളിഞ്ഞതിന് ശേഷം മാത്രമാണ് കണ്ണ് തുറന്നത്. നിമിഷങ്ങള്‍ക്ക് ശേഷം […]