ഫറോക്ക് ഇഎസ്‌ഐ ആശുപത്രിയിലെ കീമോ തെറാപ്പി യൂണിറ്റ് നാടിന് സമര്‍പ്പിച്ചു
സംസ്ഥാനത്തെ ഇഎസ്‌ഐ ആശുപത്രികളില്‍ ആദ്യത്തെ കീമോ തെറാപ്പി യൂണിറ്റ് ഫറോക്ക് ഇഎസ്‌ഐ റഫറല്‍ ആശുപത്രിയില്‍ തൊഴില്‍-എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. 25 ലക്ഷം ചെലവഴിച്ചാണ് നാല് കിടക്കകളുള്ള പ്രത്യേക കീമോ തെറാപ്പി വാര്‍ഡ് നിര്‍മ്മിച്ചത്. കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ ലിമിറ്റഡിനായിരുന്നു നിര്‍മ്മാണ ചുമതല. മെഡിക്കല്‍ കോളജില്‍ നിന്ന് പരിശീലനം ലഭിച്ച ഓങ്കോളജിസ്റ്റ്, രണ്ട് നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ളവരാണ് യൂണിറ്റിന്റെ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുക. വാര്‍ഡ് യാഥാര്‍ഥ്യമായത് കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളില്‍ […]