പോലീസിൻ്റെ കൃത്യനിർവ്വഹണത്തിന് തടസ്സം സൃഷ്ടിച്ച അഞ്ച് ടീം ബി സ്ഥാപന ജീവനക്കാരെ റിമാൻ്റ് ചെയ്തു
അനധികൃതമായി വെള്ളനൂരിൽ സ്ഥിതി ചെയ്യുന്ന ചാരിറ്റബിൾ സൊസൈറ്റി എന്നറിയപ്പെടുന്ന ടീം ബി അടച്ചുപൂട്ടാൻ എത്തിയ പോലീസിനും സാമൂഹ്യക്ഷേമ ള്ളദ്യാഗസ്ഥർക്കും കൃത്യനിർവ്വഹണത്തിന് തടസ്സം സൃഷ്ടിച്ച 5 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു ഇവരെയാണ് കോടതി റിമാൻ്റ് ചെയ്തത്.ജീവനക്കാരായ യാസർ അറഫാത്ത്, ജംഷീദ് ,അർജുൻ, ഷാഹുൽ അമീദ്, മുഹമ്മദ് അജ്മൽ, എന്നിവരെയാണ് റിമാൻഡ് ചെയ്തത്. സാമൂഹ്യ നീതി വകുപ്പിന്റെയും, ഗ്രാമ പഞ്ചായത്തിന്റെയും, പോലീസിന്റെയും പരിശോധനകൾക്കൊടുവിൽ ടീം ബി അടച്ചു പൂട്ടുകയായിരുന്നു. സ്ഥാപനത്തിൽ താമസക്കാരായ അന്തേവാസികളെ വിവിധ ഇടങ്ങളിലേക്ക് മാറ്റി. യാതൊരു […]