Local News

കുടുംബശ്രീ പ്രവർത്തകർക്ക് പരിശീലനം

ചാത്തമംഗലം പഞ്ചായത്തിന്റെയും ചൂലൂർ പി.എച്ച്.സിയുടെയും ആഭിമുഖ്യത്തിൽ കുടുംബശ്രീ പ്രവർത്തകർക്ക് ഡങ്കിപ്പനി നിയന്ത്രണ പരിപാടികളെ പറ്റി പരിശീലനം നല്കി.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓലിക്കൽ അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. CDS ചെയർ പേഴ്സൺ കമല എൻ.പി. അധ്യക്ഷയായി. മെഡിക്കൽ ഓഫിസർ ഡോ. സ്മിത റഹ്മാൻ ,ഹെൽത്ത് ഇൻസ്പെക്ടർ സിജു കെ നായർ. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ അബ്ദുൾ റഷീദ്, സുധീർ രാജ് ഒ , ബാബു കെ.എന്നിവർ ക്ലാസ്സെടുത്തു.ഞായറാഴ്ച എല്ലാ വീടുകളിലും കൊതുകിന്റെ ഉറവിടനശീകരണ പ്രവർത്തനങ്ങൾനടത്താൻ തീരുമാനിച്ചു.

Local News

ചാത്തമംഗലം പഞ്ചായത്തില്‍ 572 കോടി രൂപയുടെ കുടിവെള്ള പദ്ധതി

  • 18th June 2021
  • 0 Comments

ചാത്തമംഗലം ഗ്രാമ പഞ്ചായത്തിലേക്കും സമീപത്തുള്ള 7 പഞ്ചായത്തുകളിലേക്കുമായി 572 കോടി രൂപ ചെലവില്‍ ഒരു വന്‍കിട കുടിവെള്ള പദ്ധതി നടപ്പിലാക്കുന്നതിന് തത്വത്തില്‍ അംഗീകാരമായി. ചാത്തമംഗലം പഞ്ചായത്തിലെ താന്നിക്കോട് മലയില്‍ സ്ഥാപിക്കുന്ന 60 ലക്ഷം ലിറ്റര്‍ ശേഷിയുളള ടാങ്കിലാണ് ഇതിനാവശ്യമായ വെള്ളം സംഭരിക്കുക. കുളിമാട് പി.എച്ച്.ഇ.ഡിയില്‍ വാട്ടര്‍ അതോറിറ്റി കൈവശമുള്ള മൂന്നര ഏക്കര്‍ സ്ഥലത്ത് സ്ഥാപിക്കുന്ന ശുദ്ധീകരണ ശാലയില്‍ നിന്നാണ് ഇതിനാശ്യമായ വെള്ളം ലഭ്യമാക്കുക. മൊത്തം 62,856 കണക്ഷനുകളാണ് ഈ പദ്ധതിയിലൂടെ നല്‍കുന്നതിന് വിഭാവനം ചെയ്തിട്ടുള്ളത്. ഇതില്‍ ഏറ്റവും […]

Local

പൗരത്വ ഭേതഗതി നിയമത്തിനെതിരെ വന്‍ ജനപങ്കാളിത്തത്തോടെ ചാത്തമംഗലം ഗ്രാമപഞ്ചായത്തിന്റെ ബഹുജന മാര്‍ച്ച്

പൗരത്വ ഭേതഗതി നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ചാത്തമംഗലം ഗ്രാമപഞ്ചായത്ത് കളന്‍തോട് കരിയാങ്കുളങ്ങര മുതല്‍ കട്ടാങ്ങല്‍ വരെ ബഹുജന മാര്‍ച്ച് സംഘടിപ്പിച്ചു. കണ്‍വീനര്‍ കെ. കാദര്‍ മാസ്റ്റര്‍, ചെയര്‍പേര്‍സണ്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ബീന എന്നിവര്‍ നേതൃത്വം നല്‍കി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എ രമേശന്‍, സിപിഎം പ്രതിനിധി വിനോദ് കുമാര്‍, വി സുന്ദരന്‍, സിപിഐ പ്രതിനിധി ചൂലൂര്‍ നാരായണന്‍, കോണ്‍ഗ്രസ് പ്രതിനിധി ടി.കെ സുധാകരന്‍, ഇസ്മയില്‍, ഹംസ മാസ്റ്റര്‍, ഗോപാലകൃഷ്ണന്‍, കട്ടാങ്ങല്‍ അരമനയിലെ മാനേജര്‍ ജോണ്‍ തോമസ് മറ്റ് […]

Local

ചാത്തമംഗലം ഗ്രാമപ്പഞ്ചായത്ത് ഐ.എസ്.ഒ. നിലവാരത്തിലേക്ക്

ചാത്തമംഗലം: നവീകരണത്തിലൂടെ ചാത്തമംഗലം ഗ്രാമപ്പഞ്ചായത്ത് ഐ.എസ്.ഒ. നിലവാരത്തിലേക്ക്. ഓഫീസ് പ്രവര്‍ത്തനവും പഞ്ചായത്തിന്റെ സാഹചര്യവും ഒരുപോലെ ആധുനികവത്കരിച്ചാണ് പഞ്ചായത്ത് ഐ.എസ്.ഒ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നത്. ഒരുവര്‍ഷമായി പഞ്ചായത്ത് ഇതിനുവേണ്ട നടപടികളുമായി മുന്നോട്ടുപോവുകയായിരുന്നു. അംഗീകാരം ലഭിക്കുന്നതിന്റെ ഭാഗമായി പഞ്ചായത്തിലെ സേവനങ്ങള്‍ പൊതുജന സൗഹൃദമാക്കി മാറ്റി. പൊതുജനങ്ങള്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ സുതാര്യവും വേഗത്തിലും എത്തിച്ച് ജനസൗഹൃദമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഐ.എസ്.ഒ. ലഭ്യമാകുന്നത്. പൊതുജന സൗഹൃദമായ ഫ്രണ്ട് ഓഫീസ് സൗകര്യം, കാലതാമസമില്ലാതെ സര്‍ട്ടിഫിക്കറ്റുകളും മറ്റും ലഭ്യമാക്കല്‍ തുടങ്ങിയ ഒട്ടേറെ മാറ്റങ്ങളാണ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കഴിഞ്ഞ ഒന്നരവര്‍ഷത്തെ […]

error: Protected Content !!