Kerala National

ചന്ദ്രയാൻ 2 പൂർണ്ണ പരാജയം; തുറന്ന് പറഞ്ഞ് നമ്പി നാരായണൻ

ചന്ദ്രയാൻ രണ്ട് പൂർണ്ണ പരാജയമാണെന്ന് നമ്പി നാരായണാൻ. പദ്ധതിയുടെ ലക്ഷ്യം തൊണ്ണൂറ്റിയെട്ടു ശതമാനം കൈവരിച്ചുവെന്ന ഐഎസ്ആർഒയുടെ വാദം പൊള്ളയാണെന്നും ഐഎസ്ആർഒയുടെ വാദം പൊള്ളയാണെന്നും ബഹിരാകാശരംഗത്ത് ഏഷ്യൻ രാജ്യങ്ങൾ സഹകരിച്ച് പ്രവത്തിക്കേണ്ട സമയമായെന്നും നമ്പി നാരായണൻ കൊച്ചിയിൽ പറഞ്ഞു. ചന്ദ്രന്റെ ഉപതരത്തിൽ സോഫറ്റ് ലാൻഡിങ് നടത്തുക എന്നതായിരുന്നു ചന്ദ്രയാൻ 2ന്റെ ലക്ഷ്യം എന്നാൽ ആ ലക്ഷ്യമാണ് പരാജയപ്പെട്ടത്. പക്ഷെ ജനങ്ങളുടെ മുന്നിൽ ചന്ദ്രയാൻ 2, 98.2 ശതമാനം വിജയകരമായിരുന്നുവെന്ന് ഐഎസ്ആർഒക്ക് എങ്ങനെ പറയാൻ കഴിഞ്ഞുവെന്ന് നമ്പി നാരായണൻ ചോദിച്ചു. […]

National

മോദിയുടെ ഭാഗ്യദോഷമാണ് ചന്ദ്രയാന്‍ 2 ദൗത്യം പാളാൻ കാരണം: എച്ച് ഡി കുമാരസ്വാമി

  • 13th September 2019
  • 0 Comments

ഐഎസ്ആര്‍ഒയുടെ ചന്ദ്രയാന്‍ 2 ദൗത്യം പാളാൻ കാരണം പ്രധാനമന്ത്രി മോദിയാണ് എന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ജനതാദള്‍ എസ് നേതാവുമായ എച്ച് ഡി കുമാരസ്വാമി. ചന്ദ്രയാന്‍ 2, ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുന്നത് സംബന്ധിച്ച് പ്രതീക്ഷ തകര്‍ത്തത് മോദിയുടെ സാന്നിധ്യമാണ് എന്നാണ് കുമാരസ്വാമിയുടെ അഭിപ്രായം. മോദിയുടെ ഭാഗ്യദോഷമാണ് എല്ലാത്തിനും പ്രശ്‌നമായതെന്നാണ് കുമാരസ്വാമി അഭിപ്രായം. താനാണ് ചന്ദ്രയാന്‍ ഇറക്കുന്നത് എന്ന മട്ടിലാണ് മോദി ബംഗളൂരുവിലെത്തിയത്. ഐഎസ്ആര്‍യിലെ ശാസ്ത്രജ്ഞര്‍ അടക്കമുള്ളവരുടെ 10-12 വര്‍ഷത്തെ കഠിനാദ്ധ്വാനത്തിന്റെ ഭാഗമാണ് ഇത്. ഇതാണ് മോദി […]

National News

ലാന്‍ഡര്‍ ചരിഞ്ഞ നിലയില്‍, ബന്ധം സ്ഥാപിക്കാൻ ശ്രമം തുടരുന്നു: ഐഎസ്ആർഒ

  • 9th September 2019
  • 0 Comments

ചന്ദ്രോപരിതലത്തിൽ ഹാർഡ് ലാൻഡിംഗ് നടത്തിയ ഇന്ത്യയുടെ ചന്ദ്രപര്യവേക്ഷണ വാഹനമായ വിക്രം ലാൻഡർ പൂർണമായും തകർന്നിട്ടില്ലെന്ന് ഐഎസ്ആർഒ. വിക്രം ഇപ്പോൾ ഇറങ്ങേണ്ടിയിരുന്ന സ്ഥലത്ത് നിന്ന് അൽപ്പം മാറി ചന്ദ്രോപരിതലത്തിൽ ചെരിഞ്ഞ് കിടക്കുകയാണ്. ലാൻഡറുമായി വാർത്താവിനിമയ ബന്ധം പുനസ്ഥാപിക്കാനുള്ള ശ്രമം തുടരുകയാണ്. വീഴ്‌ചയുടെ ആഘാതത്തിൽ ലാൻഡറിന്റെ സൗരോർജ്ജ പാനലുകളും വാർത്താവിനിമയ സംവിധാനങ്ങളും തകരാറിലായതിനാല്‍ സ്‌റ്റിമുലേഷൻ സംവിധാനം വഴി ലാൻഡറിനെ ഉണർത്താനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. കമാൻഡുകൾ നൽകി ലാൻഡറിനെ ഉണർത്താനാണ് ശ്രമമെങ്കിലും അത് വിജയിക്കുമെന്ന് ഉറപ്പില്ല. വിജയിച്ചാലും ലാൻഡറിനെ വീണ്ടെടുക്കാനാകില്ല. […]

National

രാജ്യം ഐഎസ്ആര്‍ഒക്കൊപ്പം; പ്രധാനമന്ത്രി

  • 7th September 2019
  • 0 Comments

മുംബൈ: ചാന്ദ്രയാന്‍ 2 വിക്രം ലാന്ററുമായുള്ള ആശയവിനിമയം നഷ്ടമായതിനെത്തുടര്‍ന്ന് ഐഎസ്ആര്‍ഒ ക്ക് പിന്തുണയുമായി പ്രധാനമന്ത്രി. രാജ്യം ഐഎസ്ആര്‍ഒ ക്ക് ഒപ്പമാണ്, എല്ലാം പരീക്ഷണങ്ങളാണ്. രാജ്യത്തിനായി ജീവിതം ഉഴിഞ്ഞു വെച്ചവരാണു നിങ്ങള്‍. നിങ്ങളുടെ സ്വപ്നങ്ങളും ജീവിതങ്ങളും രാജ്യത്തിനായി ത്യജിച്ചുവെന്നും പ്രധാനമനന്ത്രി പറഞ്ഞു. ‘തിരിച്ചടികളില്‍ തളരരുത്. പരിശ്രമങ്ങള്‍ തുടരണം. മികച്ച അവസരങ്ങള്‍ വരാനിരിക്കുന്നു. തിരിച്ചടികള്‍ ഉണ്ടായപ്പോഴെല്ലാം രാജ്യം തിരിച്ചുവന്നിട്ടുണ്ട്. പരാജയങ്ങളില്‍ പലതും പഠിക്കാനുണ്ടെന്നും അതു ഭാവിയില്‍ ഉപകരിക്കുമെന്നും’ പ്രധാനമന്ത്രി ശാസ്ത്രജ്ഞരെ ഓര്‍മിപ്പിച്ചു.

National

ചന്ദ്രയാൻ-2 ലക്ഷ്യത്തിലേക്ക്

  • 4th September 2019
  • 0 Comments

ഇന്ത്യയുടെ ചരിത്ര നേട്ടമായ ചന്ദ്രയാൻ 2 ദൗത്യം അന്തിമഘട്ടത്തിലേക്ക് കുതിക്കുന്നു. രണ്ടാം ഭ്രമണപഥം താഴ്ത്തൽ ഇന്ന് വിജയകരമായി പൂർത്തിയാക്കി. ലാൻഡർ ചന്ദ്രോപരിതലത്തിന് 35 കിലോമീറ്റർ മാത്രം അകലെ എത്തി. സെപ്റ്റംബർ ഏഴിന് ചന്ദ്രയാൻ-2 ചന്ദ്രനിൽ സോഫ്റ്റ് ലാൻ‍ഡിംഗ് നടത്താനാകുമെന്നാണ് ഐ.എസ്.ആർ.ഒ അധികൃതർ നേരത്തെ പ്രഖ്യാപിച്ചിരുന്നത്. ഞായറാഴ്ച വൈകിട്ട് 6.21ഓടെ പേടകം അഞ്ചാമത്തെ ഭരമണപഥ മാറ്റം വിജയകരമായി പൂർത്തിയാക്കിയിരുന്നു.

National

ഇന്ത്യക്ക് അഭിമാന നിമിഷം: ചാന്ദ്രയാന്‍-2 കുതിച്ചുയര്‍ന്നു

ഇന്ത്യയുടെ ചന്ദ്രയാന്‍ -2 പര്യവേക്ഷണ പേടകം ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്ന് കുതിച്ചുയര്‍ന്നു. ഇന്ത്യന്‍ നിര്‍മിതമായ ചാന്ദ്ര പര്യവേക്ഷണ പേടകവും വഹിച്ചു വഹിച്ചാണ് റോക്കറ്റ് കുതിച്ചുയര്‍ന്നത്, ഞായറാഴ്ച വൈകീട്ട് 6 .43 നാണ് ഇരുപത് മണിക്കൂര്‍ നീണ്ട കൌണ്ട് ഡൌണ്‍ തുടങ്ങിയത്. 23 ദിവസങ്ങള്‍ ഭൂമിയുടെ ഭ്രമണ പഥത്തില്‍ ചന്ദ്രയാന്‍ ഭ്രമണം ചെയ്യും. ശേഷമാണ് ചന്ദ്രന്റെ ഭ്രമണ പഥത്തിലേക്ക് കുതിക്കുക. ഇത് 7 ദിവസമെടുക്കും. ചന്ദ്രന്റെ ഭ്രമണപഥത്തില്‍ 13 ദിവസം ചിലവഴിക്കും. വിക്ഷേപണത്തിന്റെ നാല്പത്തിമൂന്നാം […]

error: Protected Content !!