ഇന്ത്യൻ ചന്ദ്രയാൻ ദൗത്യ വിജയത്തിന് ആദരമർപ്പിച്ച് ആദരമര്‍പ്പിച്ച് ഗൂഗിള്‍ ഡൂഡില്‍
ഇന്ത്യൻ ചന്ദ്രയാൻ ദൗത്യ വിജയത്തിന് ആദരമർപ്പിച്ച് ഗൂഗിള്‍ ഡൂഡില്‍.ചന്ദ്രനിലിറങ്ങിയ ചന്ദ്രയാൻറെ സുന്ദരമായ ചിത്രമാണ് ഗൂഗിൾ ഡൂഡിലായി ഇന്ന് നൽകിയിരിക്കുന്നത്.ചന്ദ്രയാൻ വിജയം ലോകം മുഴുവൻ ഉറ്റുനോക്കിയ രാത്രിയാണ് കഴിഞ്ഞ് പോയത്.നിരവധി പ്രശംസയാണ് രാജ്യത്തിന് ലഭിക്കുന്നത്. ഇന്നലെയാണ് ഇന്ത്യയുടെ മൂന്നാമത് ചാന്ദ്ര ദൗത്യം വിജയകരമായി അവസാനിച്ചത്.ഇന്നലെ വൈകിട്ട് 5.20 മുതൽ കൺട്രോൾ സെന്ററിലെ ദൃശ്യങ്ങൾ പുറത്തു വന്നു തുടങ്ങി. കൃത്യം 5.44 ന്, ചന്ദ്രോപരിതലത്തിൽ നിന്ന് 30.33 കിലോമീറ്റർ ഉയരത്തിലും സെക്കൻഡിൽ 1683 മീറ്റർ വേഗത്തിലും കുതിച്ചുപായുകയായിരുന്ന ലാൻഡറിനു വേഗ […]